Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും വീട്ടുകാരോട് ഗോവയിൽ നിന്ന് ഫോണിൽ ആവശ്യപ്പെട്ടത് സംശയങ്ങൾക്ക് ഇട നൽകുന്നു; അമ്മ പറയുന്നത് പോലെ ജീവിക്കാമെന്ന് അഞ്ജന സത്യം ചെയ്‌തെന്നും ബന്ധുക്കൾ; മകളെ കൂട്ടികൊണ്ടു വരാൻ കഴിയാത്തതിന് കാരണം ലോക് ഡൗൺ; പിന്നീട് തേടിയെത്തിയത് ആത്മഹത്യാ വിവരവും; പനാജിയിലെ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ബന്ധുക്കൾ; അന്വേഷണം എൻഐഎയ്ക്ക് ഗോവൻ സർക്കാർ വിട്ടേക്കും

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും വീട്ടുകാരോട് ഗോവയിൽ നിന്ന് ഫോണിൽ ആവശ്യപ്പെട്ടത് സംശയങ്ങൾക്ക് ഇട നൽകുന്നു; അമ്മ പറയുന്നത് പോലെ ജീവിക്കാമെന്ന് അഞ്ജന സത്യം ചെയ്‌തെന്നും ബന്ധുക്കൾ; മകളെ കൂട്ടികൊണ്ടു വരാൻ കഴിയാത്തതിന് കാരണം ലോക് ഡൗൺ; പിന്നീട് തേടിയെത്തിയത് ആത്മഹത്യാ വിവരവും; പനാജിയിലെ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ബന്ധുക്കൾ; അന്വേഷണം എൻഐഎയ്ക്ക് ഗോവൻ സർക്കാർ വിട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹത കൂട്ടി ആരോപണവുമായി ബന്ധുക്കളുും. മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലനും താഹയുമായി പോലും കൂട്ടി ചേർത്ത് വച്ചാണ് ആരോപണങ്ങൾ. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുൾഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയിൽ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കൾ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടർന്ന് ജീവിച്ചുകൊള്ളാമെന്നും അവൾ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാൽ കൂട്ടിക്കൊണ്ടുവരാൻ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാർ പറയുന്നത്. അമ്മയെ അഞ്ജന അവസാനമായി ഫോണിൽ വിളിച്ച് തനിക്ക് പറ്റിയ അമിളികളെ കുറിച്ച് പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫോൺ സംഭാഷണത്തിന്റെ റിക്കോർഡുണ്ടെന്നും പറയുന്നു. എന്നാൽ ഇത് പുറത്തു വിട്ടിട്ടില്ല.

നേരത്തെ വീട്ടുകാർക്കെതിരെ അഞ്ജന സംസാരിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് ചർച്ചയായിരുന്നു. ഡയറിക്കുറിപ്പിലും വീട്ടുകാർക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വാദമെത്തി. എന്നാൽ മാവോയിസ്റ്റ് ഗ്രൂപ്പുകൾക്ക് പോലും അഞ്ജനയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗോവയിലാണ് ആത്മഹത്യ ഉണ്ടായത്. അതുകൊണ്ട് കേസ് അന്വേഷണം എൻഐയ്ക്ക് വിടണമെന്ന ആവശ്യം ഗോവാ സർക്കാരിന് മുമ്പിൽ ബന്ധുക്കൾ വയ്ക്കും. ഇത് അംഗീകരിക്കാനും സാധ്യതയുണ്ട്.

അലന്റേയും താഹയുടേയും കേസ് അന്വേഷിക്കുന്നത് എൻഐഎയാണ്. ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ ആവശ്യം. സൃഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.നാല് മാസം മുൻപ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാർക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്.

എന്നാൽ കഴിഞ്ഞ മാർച്ചിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ അമ്മ വീണ്ടും പരാതി നൽകി. കോഴിക്കോട് ചില അർബൻ നക്സലുകൾ നേതൃത്വം നൽകുന്ന ഒരു സംഘടനക്കൊപ്പം പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നൽകിയിരുന്നു.

മാർച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. മുമ്പ് അഞ്ജനയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അർബൻ നക്‌സൽ സംഘം തളിപ്പറമ്പ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ഈ സംഘം നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുൾഫിക്കർ എന്ന് ഫേസ്‌ബുക്കിൽ പേര് തിരുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും എൻ.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ആവശ്യം.

അവസാനം അമ്മയെ ഫോൺ ചെയ്യുമ്പോൾ തീർത്തും വ്യത്യസ്തയായിരുന്നു അഞ്ജനയെന്നും ബന്ധുക്കൾ പറയുന്നു. അഞ്ജനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

ദുരൂഹത ആരോപിച്ച് യുവമോർച്ചയും

അഞ്ജന ഹരീഷെന്ന മലയാളി പെൺകുട്ടി ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്. ചിന്നു സുൽഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ മരണത്തിൽ ചില തീവ്രവാദ സംഘടനകൾക്കും, മയക്കുമരുന്നു മാഫിയകൾക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷിൽ നിന്നും ചിന്നു സുൽഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാമെന്നും ശ്യാംരാജ് പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചിന്നു സുൽഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം....

തലശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു അഞ്ജന.തീവ്ര ഇടതുസംഘടനകളിൽ ആകൃഷ്ടയായ ശേഷം അഞ്ജന ആളാകെ മാറുകയായിരുന്നു.അമ്മയും സഹോദരിമാരുമായി വഴക്കിട്ടു വീടുവിട്ട ഈ പെൺകുട്ടി, കുറേക്കാലം ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ആയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.പിന്നീട് ഇക്കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച നിലയിൽ കാണപ്പെടുക യായിരുന്നു. അറിഞ്ഞിടത്തോളം ഈ പെൺ കുട്ടിയുടെ മരണത്തിൽ ചില തീവ്രവാദ സംഘടനകൾക്കും, മയക്കുമരുന്നു മാഫിയകൾക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷിൽ നിന്നും ചിന്നു സുൽഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാം.

അതിനാൽ ഒരു ഉന്നതതല അന്വേഷണം അത്യന്താപേക്ഷികമാണ്....

കഴിഞ്ഞ കുറേക്കാലമായി, കേരളത്തിൽ ഒരു കൂട്ടം ആളുകൾ സ്ത്രീപക്ഷം,പുരോഗമനം, സ്വാതന്ത്ര്യം,

തുടങ്ങിയ വാക്കുകളെ തങ്ങളുടെ അരാജകവാദ തിയറികളെ ന്യായീകരിക്കുന്നതിനായി കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. തത്ഫലമായി മേൽ പറഞ്ഞ വാക്കുകളൊക്കെ നകാരാത്മകമായ അർത്ഥങ്ങളാണ് സാധാരണ മനസുകളിൽ ഉളവാക്കുക.

പൊതു സമൂഹം വിശിഷ്യാ,ക്യാമ്പസുകളിലും, വീടുകളിലുമെല്ലാം ഇക്കൂട്ടർക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP