Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്നും ഒൻപത് ജില്ലകളിൽ നാളേയും യെല്ലോ അലർട്ട്; കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യത ഉംപാൻ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്നും ഒൻപത് ജില്ലകളിൽ നാളേയും യെല്ലോ അലർട്ട്; കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യത ഉംപാൻ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്നും ഒൻപത് ജില്ലകളിൽ നാളേയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വയനാട്, കണ്ണൂർ, കോഴിക്കോട് ഒഴികെ ബാക്കി 11 ജില്ലകളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപാൻ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപാൻ ചുഴലിക്കാറ്റ് നിലവിൽ പശ്ചിമബംഗാൾ - ഒഡീഷ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷയുടെ തീരദേശജില്ലകളിൽ ദേശീയ ദുരന്ത നിവാരണസേനയുടെ വിവിധ യൂണിറ്റുകളെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP