Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15ന് എന്റെ ജന്മദിനം ആയിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ പതിവുപോലെ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണ; ലോക്ക്ഡൗണിനിടെ മൂന്നാറിൽ സബ്കലക്ടറും ഡിവൈ.എസ്‌പിയുൾപ്പടെയുള്ളവർ സാമൂഹിക അകലം പാലിക്കാതെ യോഗം ചേർന്നത് വിവാദത്തിൽ

15ന് എന്റെ ജന്മദിനം ആയിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ പതിവുപോലെ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണ; ലോക്ക്ഡൗണിനിടെ മൂന്നാറിൽ സബ്കലക്ടറും ഡിവൈ.എസ്‌പിയുൾപ്പടെയുള്ളവർ സാമൂഹിക അകലം പാലിക്കാതെ യോഗം ചേർന്നത് വിവാദത്തിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: ലോക്ക്ഡൗണിനിടെ മൂന്നാറിൽ സബ്കലക്ടറും ഡിവൈ.എസ്‌പിയുൾപ്പടെയുള്ളവർ സാമൂഹിക അകലം പാലിക്കാതെ യോഗം ചേർന്നത് വിവാദത്തിൽ. വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു യോഗം.

സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ലോക്ക്ഡൗൺ കാലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയതുൾപ്പടെ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിയവരെ അനുമോദിക്കുന്ന യോഗമാണ് നടന്നത്. യോഗത്തിൽ മുപ്പതിലേറെ ആളുകൾ പങ്കെടുത്തുവെന്നാണ് ആരോപണം. തുടർന്ന് സബ്കലക്ടറുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് കേക്ക് മുറിക്കലും നടന്നു എന്നാണ് ആരോപണം. മൂന്നാറിന്റെ ക്രമസമാധാന ചുതലയുള്ള ഡിവൈ.എസ്‌പിയുടെ പങ്കാളിത്വത്തിലായിരുന്നു ചടങ്ങുകൾ. എന്നാൽ പിറന്നാൾ ആഘോഷം നടന്നുവെന്നത് സബ് കളക്ടർ നിഷേധിച്ചു.

15ന് എന്റെ ജന്മദിനം ആയിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ പതിവുപോലെ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് തെരുവ് നായ്ക്കൾക്ക് അമ്പത് ദിവസം ഭക്ഷണം നൽകിയ വോളന്റീയേഴ്സിനെ മൂന്നാർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങായിരുന്നു നടന്നത്. അവർ അഞ്ച് പേരും പഞ്ചായത്തിന്റെയും ലയൺസ് ക്ലബിന്റെയും ഭാരവാഹികളും ഡിവൈ.എസ്‌പിയും ഞാനും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP