Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരം കയ്യാളുന്നവർ കാട്ടുന്നത് അപകടകരമായ അനാസ്ഥ; രാജ്യത്ത് ഇന്നും കളിയാടുന്നത് അസമത്വവും; ട്രംപിനെതിരെ വീണ്ടും രൂക്ഷവിമർശനമുയർത്തി ബറാക് ഒബാമ

അധികാരം കയ്യാളുന്നവർ കാട്ടുന്നത് അപകടകരമായ അനാസ്ഥ; രാജ്യത്ത് ഇന്നും കളിയാടുന്നത് അസമത്വവും; ട്രംപിനെതിരെ വീണ്ടും രൂക്ഷവിമർശനമുയർത്തി ബറാക് ഒബാമ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: കോവിഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീണ്ടും നിശിതമായി വിമർശിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ജോർജിയയിൽ നിരായുധനായ ഒരു കറുത്ത വർ​ഗക്കാരനെ മാരകമായി വെടിവച്ചുകൊന്ന സംഭവത്തിലും ഒമാമ ഭരണകൂടത്തെ വിമർശിച്ചു. രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കറുത്ത വർ​ഗക്കാരായ ബിരുദധാരികളുമായി നടത്തിയ ഓൺലൈൻ മീറ്റിം​ഗിലാണ് അദ്ദേഹം ട്രംപിന്റെ പേരെടുത്ത് പറയാതെ വിമർശനം ഉയർത്തിയത്.

മഹാമാരി എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാനാകുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്നോ ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്തം എന്തെന്നോ അറിയുന്നതായി പോലും നടിക്കുന്നില്ലെന്നും ഒമാമ പറഞ്ഞു. രാഷട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഒബാമ ബിരുദധാരികളോട് അഭ്യർത്ഥിച്ചു. 'ലോകം രക്ഷപെടുകയാണെങ്കിൽ അത് നിങ്ങളിലൂടെയാകും- ഒബാമ പറഞ്ഞു.

നേരത്തേ, തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലും ഭരണകൂടത്തിനെതിരെ ഒബാമ വിമർശനം ഉയർത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂർണ്ണ ദുരന്തം’ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. എറ്റവും മികച്ച സർക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാൽ ഇതിൽ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നത് സമ്പൂർണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP