Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചേര ഇഴഞ്ഞു പോയതും പാത്രങ്ങൾ പറക്കുന്നതും അകത്ത് ആരോ നടക്കുന്നതും കണ്ടതും കേട്ടതും ഏഴാംക്ലാസുകാരൻ; എല്ലാം കണ്ടത് 80 വയസ്സുള്ള മുത്തശ്ശിയും ഏഴാം ക്ലാസുകാരനായ കൊച്ചുമകനും അയൽപക്കത്തെ നാലാംക്ലാസുകാരനും മാത്രം; ഒടുവിൽ യഥാർത്ഥ 'പ്രേതത്തെ' മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി അടൂർ പൊലീസും; പള്ളിക്കലിലെ 'പ്രേതകഥ'യിലെ വിരുതന്മാർ കുടുങ്ങുമ്പോൾ

ചേര ഇഴഞ്ഞു പോയതും പാത്രങ്ങൾ പറക്കുന്നതും അകത്ത് ആരോ നടക്കുന്നതും കണ്ടതും കേട്ടതും ഏഴാംക്ലാസുകാരൻ; എല്ലാം കണ്ടത് 80 വയസ്സുള്ള മുത്തശ്ശിയും ഏഴാം ക്ലാസുകാരനായ കൊച്ചുമകനും അയൽപക്കത്തെ നാലാംക്ലാസുകാരനും മാത്രം; ഒടുവിൽ യഥാർത്ഥ 'പ്രേതത്തെ' മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി അടൂർ പൊലീസും; പള്ളിക്കലിലെ 'പ്രേതകഥ'യിലെ വിരുതന്മാർ കുടുങ്ങുമ്പോൾ

എസ് രാജീവ്

അടൂർ : മണിച്ചിത്രതാഴ് സിനിമയ്ക്ക് സമാനമായിരുന്നു കാര്യങ്ങൾ. ഒടുവിൽ ഡോ സണ്ണിയെ പോലെ യഥാർത്ഥ പ്രേതത്തെ പൊലീസ് മണിചിത്രതാഴിട്ട് പൂട്ടി. വീട്ടുപകരണങ്ങളെല്ലാം മണിക്കൂറുകൾ കൊണ്ട് 'പ്രേതം' പുറത്തിട്ടു. അടൂരിലെ പള്ളിക്കലിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവ പരമ്പര അരങ്ങേറിയത്. പാത്രങ്ങൾ, കണ്ണാടി, ഫോട്ടോകൾ, കസേര, റേഡിയോ, സാധനങ്ങൾ ഇട്ടുവെച്ചിരുന്ന പാത്രങ്ങൾ എന്നുവേണ്ട ടി.വി.യും ഫ്രിഡും ഒഴികെ എല്ലാ സാധനങ്ങളും പുറത്തെത്തി.

ഇതിൽ കൂടുതലും പൊട്ടിയ നിലയിലും. വീടിന് പുറത്ത് ഈ സമയത്തുണ്ടായിരുന്നത് 80 വയസ്സുള്ള മുത്തശ്ശിയും ഏഴാംക്ലാസുകാരനായ കൊച്ചുമകനും അയൽപക്കത്തെ നാലാംക്ലാസുകാരനും മാത്രം. അച്ഛനും അമ്മയും അക്ഷയയിൽ പോയി തിരികെ വരുമ്പോഴേക്കും സാധനങ്ങൾ പുറത്തേക്കെറിഞ്ഞുതീർത്തു. കാര്യമറിഞ്ഞ് നാട്ടുകാരും കൂടി. തുടർന്ന് അടൂർ പൊലീസിനെ വിവരം അറിയിച്ചു.

എസ്‌ഐ. അനൂപിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസിന് ആദ്യമേ സംഭവത്തിൽ പന്തികേട് തോന്നി. ഏഴാം ക്ലാസുകാരന്റ സംഭവവിവരണംകൂടി കേട്ടതോടെ പൊലീസിന്റ സംശയം വർദ്ധിച്ചു. ചേര ഇഴഞ്ഞുപോയതായും പാത്രങ്ങൾ പറന്ന് പുറത്തുവന്നതായും അകത്ത് ആരോ നടക്കുന്ന ശബ്ദം കേട്ടതായും കൂട്ടി പൊലീസിനോട് പറഞ്ഞു. സംഭവസമയത്ത് കൂടെ ആരുണ്ടായിരുന്നു എന്ന പൊലീസ് ചോദ്യത്തിൽ സമീപത്തെ വീട്ടിലെ നാലാം ക്ലാസു കാരനായ സുഹൃത്ത് ഉണ്ടായിരുന്നു എന്ന മറുപടിയും പറഞ്ഞു.

തുടർന്ന് എഎസ്ഐ. കെ.ബി.അജിയും എസ്.സി.പി.ഒ. ഗോപകുമാറും ചേർന്ന് നാലാം ക്ലാസുകാരനോട് കൂടുതൽ ചോദിച്ചു. ഏഴാം ക്ലാസുകാരൻ എല്ലാം പറഞ്ഞുവെന്നും നീയാണ് ഇത് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇതോടെ എല്ലാം ചെയ്തത് ഏഴാം ക്ലാസുകാര
നായ ചേട്ടനാണെന്നും ഞാൻ അവസാനത്തെ രണ്ടു പാത്രം മാത്രമേ എറിഞ്ഞുള്ളൂവെന്നും നാലാംക്ലാസുകാരൻ പറഞ്ഞു.

മുത്തശ്ശിയുടെ കൂടെ ഒരു കുട്ടി നിൽക്കുമ്പോൾ മറ്റവൻ അകത്തു കയറി സാധനങ്ങൾ പുറത്തേക്ക് എറിയും. പ്രേതമാണെന്ന് പറഞ്ഞ് പാവത്തിനെ വിരട്ടുകയും ചെയ്തു. രണ്ടുപേരെയും ഒന്നിച്ചുനിർത്തി വീട്ടുകാരുടെ മുമ്പിൽ വച്ച് സത്യം പറയിപ്പിച്ചപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുതള്ളി. അങ്ങനെ പ്രേതക്കഥ തീർന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP