Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1963 മുതൽ 16 വർഷം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ്; കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ വ്യക്തി; 60ാം വയസ്സിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ച രാഷ്ട്രീയക്കാരൻ: എ.ടി. പത്രോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ്

1963 മുതൽ 16 വർഷം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ്; കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ വ്യക്തി; 60ാം വയസ്സിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ച രാഷ്ട്രീയക്കാരൻ: എ.ടി. പത്രോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ്

സ്വന്തം ലേഖകൻ

പിറവം: കേരളാ കോൺഗ്രസ് നേതാവായിരുന്ന മാമലശേരി ആനിത്തോട്ടത്തിൽ എ.ടി. പത്രോസ്(88) അന്തരിച്ചു. നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ പത്രോസ് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പത്രോസ്. രാമമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റും ഭരണസമിതി അംഗവുമാണ്. മൃതദേഹം നാളെ 9ന് വസതിയിലെത്തിക്കും. സംസ്‌കാരം 11ന് ശുശ്രൂഷയ്ക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌ക്കരിക്കും.

മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നു കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി 1965 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പത്രോസ് വിജയിച്ചത്. എന്നാൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ ദിവസങ്ങൾക്കുള്ളിൽ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് 1967ൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പത്രോസ് തിരഞ്ഞെടുപ്പു രംഗത്തു നിന്നു പിന്മാറി. 60ാം വയസ്സിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.

1963 മുതൽ 16 വർഷം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടർന്ന് അഞ്ച് വർഷം ഭരണസമിതി അംഗവുമായി. ഭാര്യ: ചെങ്ങന്നൂർ മുളക്കുഴ തെക്കേപറമ്പിൽ പരേതയായ ലീല. മക്കൾ: ആനി, അനിൽ (ചാർട്ടേഡ് അക്കൗണ്ടന്റ് പുണെ), ശോഭ, സുനിൽ. മരുമകൻ: തിരുവല്ല കോടിയാട്ട് അലക്‌സ് ജേക്കബ് (എൻജിനീയർ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP