Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആമസോൺ പ്രൈമിനും നെറ്റ്ഫ്ളിക്സിനും സാമ്പത്തിക പ്രതിസന്ധി; അഭിനേതാക്കളുടെയും മറ്റും പ്രതിഫലം കുറക്കുന്നു; പല വെബ്സീരീസുകളുടെയും എപ്പിസോഡുകളും കുറയ്ക്കുന്നു; പ്രതിഫലം കുറയ്ക്കൽ പ്രതിസന്ധികാലം കഴിയുംവരെ; കോവിഡ് മാന്ദ്യം സകല മേഖലകളിലേക്കും വ്യാപിക്കുന്നോ? കോവിഡ്കാലത്ത് തിയേറ്ററുകൾ അടച്ചിട്ടപ്പോൾ ഓൺലൈൻ റിലീസ് വഴി പിടിച്ചു നിൽക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമത്തിനും തിരിച്ചടി

ആമസോൺ പ്രൈമിനും നെറ്റ്ഫ്ളിക്സിനും സാമ്പത്തിക പ്രതിസന്ധി; അഭിനേതാക്കളുടെയും മറ്റും പ്രതിഫലം കുറക്കുന്നു; പല വെബ്സീരീസുകളുടെയും എപ്പിസോഡുകളും കുറയ്ക്കുന്നു; പ്രതിഫലം കുറയ്ക്കൽ പ്രതിസന്ധികാലം കഴിയുംവരെ; കോവിഡ് മാന്ദ്യം സകല മേഖലകളിലേക്കും വ്യാപിക്കുന്നോ? കോവിഡ്കാലത്ത് തിയേറ്ററുകൾ അടച്ചിട്ടപ്പോൾ ഓൺലൈൻ റിലീസ് വഴി പിടിച്ചു നിൽക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമത്തിനും തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: 'കോവിഡ് മൂലം തീയേറ്ററുകൾ അടച്ചിടുമ്പോൾ ചലച്ചിത്ര നിർമ്മാതക്കളുടെ ഒരു പ്രതീക്ഷ ആമസോൺ പ്രൈം അടക്കമുള്ളവയിലൂടെയുള്ള ഓൺലൈൻ റിലീസിങ്ങ് ആയിരുന്നു. മലയാളത്തിൽ നടൻ വിജയബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓൺലൈനിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളാണ് ഉണ്ടായത്. പക്ഷേ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കോവിഡ് സാമ്പത്തിക പ്രതിസദ്ധി ഈ ഡിജറ്റൽ പ്ലാറ്റഫോമിനെയും ബാധിക്കുന്നു എന്നതാണ്. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ് ഫോമുകളായ ആമസോണിന്റെയും നെറ്റ്ഫ്‌ളിക്‌സിന്റെയും പ്രൊഡക്ഷനുകളും ചെലവ് ചുരുക്കലിന്റെ പാതയിലാണ്.

ആമസോണിൽ സ്ട്രീം ചെയ്യാനിരിക്കുന്ന ഫാമിലി മാൻ സീസൺ 2 വിലെ അഭിനേതാക്കളുടെയും മറ്റ് പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കാനാണ് നിർമ്മാതാക്കളായ നിഡിമൊരുവും കൃഷ്ണ ഡി.കെയും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായതാണ്.സമാനമായി ലോക്ഡൗണിനു മുമ്പേ ചിത്രീകരണം പൂർത്തിയ മിർസാപൂർ രണ്ടാം സീസൺ ഇതേ തീരുമാനമെടുത്തിരിക്കുന്നത്.മേഡ് ഇൻ ഹെവൻ രണ്ടാം ഭാഗത്തിന്റെ എഴുത്ത് പണികൾ നടന്നു വരുന്നതേയുള്ളൂ. ഈ സീരീസിന്റെ എപ്പിസോഡുകൾ കുറയ്ക്കാനാണ് സോയ അക്തറും റീമ കാഗ്തിയും തീരുമാനിച്ചിരിക്കുന്നത്.സീരീസിന്റെ ബഡ്ജറ്റ് കുറയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതിനു പിന്നാലെയാണ് എപ്പിസോഡുകൾ കുറയ്ക്കുന്നത്. ലോക്ഡൗണിനു മുമ്പേ ഇറ്റലിയിൽ ഷൂട്ട് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്.

ഇതിനിടെ തിയ്യറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ഏഴ് സിനിമകളാണ് ആമസോണിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ നിന്ന് ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും അയുഷ്മാൻ ഖുറാനയും അമിതാബ് ബച്ചനും ഒന്നിച്ചഭിനയിക്കുന്ന ഗുലബോ സിബോ, വിദ്യാ ബാലൻ നായികയായെത്തുന്ന ശകുന്തള ദേവി എന്നീ സിനിമകൾക്കൊപ്പം കീർത്തി സുരേഷ് നായികയാകുന്ന പെൻഗ്വിനും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുണ്ട്. ജൂൺ 19 നാണ് പെൻഗ്വിൻ റിലീസ്.നടൻ സൂര്യയുടെ 2 ഡി എന്റർടൈന്മെന്റ് നിർമ്മിച്ച് ജ്യോതിക നായികയായ പൊന്മകൾ വന്താൽ എന്ന ചിത്രവും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുണ്ട്. മെയ് 29 നാണ് ചിത്രത്തിന്റെ റിലീസ്. പക്ഷേ ഇവയിൽനിന്നൊന്നും പ്രതീക്ഷിച്ച വരുമാനം കിട്ടില്ലെന്ന് ഉറപ്പാണ്.

സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വൻ വിവാദവും മലയാളത്തിൽ നിലനിൽക്കയാണ്. സൂഫിയും സുജാതയും ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ്ബാബുവിന്റെ തീയേറ്റർ ഉടമകളുടെ സംഘടന വിലക്കിയിരിക്കയാണ്. വിജയ്ബാബുവിനെതിരെ ശക്തമായ നിലപാടുമായാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) രംഗത്തെത്തിയിരക്കുന്നത്. തിയേറ്റർ ഉടമകളെയും മലയാള സിനിമയെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തിരിക്കുന്നതും വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമകളും കേരളത്തിലെ തിയേറ്ററുകളിൽ കളിക്കില്ലെന്നുമാണ് ഫിയോക് ജനറൽ സെക്രട്ടി എം. സി ബോബി പ്രതികരിച്ചത്. ഈ ചതിക്ക് കൂട്ടു നിന്നിട്ടുണ്ടെങ്കിൽ നടൻ ജയസൂര്യയോടും സംഘടനയ്ക്ക് അതേ നിലപാട് തന്നെയായിരിക്കുമെന്നും എം സി ബോബി പറയുന്നു.

തിയേറ്റർ ഉടമകളെയും സിനിമ വ്യവസായത്തെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തത്. ഒ ടി ടി പ്ലാറ്റ്ഫോമിൽ പടം എടുത്തു കൊടുക്കുന്നതിലൊന്നും ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ, തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ വേണ്ടി എടുക്കുന്നതെന്നു പറഞ്ഞ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തൊരു സിനിമ ഒ ടി ടി പ്ലാറ്റ്്ഫോമിൽ വിൽക്കുന്നത് ചതിയാണ്. സൂഫിയും സുജാതയും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല തീയേറ്റുകൾക്കും എ്ഗ്രിമെന്റ് വരെ അയച്ചുകൊടുത്തിട്ടുണ്ടുമുണ്ട്. എന്നിട്ടാണ് ഇങ്ങനെയൊരു വഞ്ചന കാണിച്ചിരിക്കുന്നത്. ഇയാൾ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ അംഗമാണ്. അസോസിയേഷൻ പറയുന്നത്, സിനമകൾ തിയേറ്ററിൽ കളിക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നാണ്.കോവിഡിന്റെ ബുദ്ധിമുട്ട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും ഉണ്ടായിട്ടുണ്ട്. എന്താണ് ഭാവിയെന്നറിയാതെ നിൽക്കുന്നവരാണ് എല്ലാവരും. അതിനിടയിലാണ്, തീയേറ്ററിൽ കളിക്കാൻ വേണ്ടിയെടുത്ത പടം ഒ ടി ടി പ്ലാറ്റ്ഫോമിൽ വിറ്റ് തിയേറ്റുകാരെ ഒന്നടങ്കം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.- എം സി ബേബി പ്രതികരിച്ചു.

വിജയ് ബാബുവുമായി യാതൊരു രീതിയിലുള്ള ബന്ധവും ഫിയോക്കിന് ഇനി മുതൽ ഉണ്ടായിരിക്കില്ല. വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമയും കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സംഘടന അനുവദിക്കില്ല. ഏതെങ്കിലും തിയേറ്ററുകൾ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അവർക്കെതിരേയും നടപടിയുണ്ടാകും. താരങ്ങളും ഞങ്ങളെ നശിപ്പിക്കുന്നവർക്ക് കൂട്ടു നിൽക്കുകയാണെങ്കിൽ സംഘടനയുടെ തീരുമാനം അവർക്കും ബാധകമാക്കും. കാശ് മോഹിച്ച് കൂട്ടുനിൽക്കുന്നതായിരിക്കും. പക്ഷേ, ഞങ്ങൾക്കവരോടും കടുത്ത നിലപാട് എടുത്തേ മതിയാകൂവെന്നും ബേബി ചൂണ്ടിക്കാട്ടി.

എന്നാൽ കാലത്തിന് അനുസരിച്ച് മാറാൻ കഴിയാത്തതാണ് മലയാള സിനിമയുടെ ഒരു പ്രധാന പ്രശ്‌നമെന്ന് വിജയ്ബാബു തിരിച്ചടിച്ചു. 'സിനിമാലോകം വൻ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ എന്ന് തിയേറ്റർ തുറക്കുമെന്നോ തുറന്നാൽ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾവച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാൻ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാൻ ഡിജിറ്റൽ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.'- വിജയ്ബാബു പ്രതികരിച്ചു. വൻ മുതൽമുടക്കുള്ള അനവധി ചിത്രങ്ങൾ ആണ് തീയേറ്റർ റിലീസ് കാത്തു കിടക്കുന്നത്. മരയ്ക്കാർ, മാലിക്, കുറുപ്പ് പോലെയുള്ള സിനിമകൾ തീയേറ്ററിൽ നിന്ന് മാത്രം കാണേണ്ട സിനിമയാണ്. എന്നാൽ നമ്മളെപ്പോലെ ചെറിയ സിനിമകൾ എടുക്കുന്നവർക്ക് ഇതല്ലാതെ വേറെ വഴിയില്ല. ബിഗ് സ്‌ക്രീനിൽ ആസ്വദിക്കേണ്ട സിനിമകൾ ബിഗ് സ്‌ക്രീനിൽ മാത്രം കണ്ടാലെ അസ്വാദ്യകരമാകൂ എന്നാണ് വിജയ്ബാബുവിന്റെ നിലപാട്.

ഇങ്ങനെ പ്രസ്താവനാ യുദ്ധം നടത്തുന്നവർ പക്ഷേ അറിയുന്നില്ല, പ്രതിസന്ധി പതുക്കെ ഓൺലൈൻ മേഖലയിലേക്കും കടക്കുകയാണെന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP