Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റിൽനിന്നു കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും സ്‌പെഷ്യൽ വിമാന സർവ്വീസുകൾ; തിരക്ക് വർധിച്ചാൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നീട്ടാൻ ആലോചന

അയർലന്റിൽനിന്നു കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും സ്‌പെഷ്യൽ വിമാന സർവ്വീസുകൾ; തിരക്ക് വർധിച്ചാൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നീട്ടാൻ ആലോചന

സ്വന്തം ലേഖകൻ

ഡബ്ലിൻ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അയർലന്റിൽനിന്ന് ഇന്ത്യയിലേക്കു 20നുശേഷം എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ സ്‌പെഷ്യൽ സർവീസ് നടത്തും. ഡബ്ലിനിൽനിന്നു ബംഗളൂരു വഴി കൊച്ചിയിലേക്കാണ് ഒരു സർവീസ്. മറ്റൊന്നു ഹൈദരാബാദിലേക്കും. തിരക്ക് വർധിച്ചാൽ ഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ കൂടുതൽ കേന്ദ്രങ്ങളിലേക്കു സർവീസ് ആലോചനയിലുണ്ട്.

അതേസമയം, ജൂൺ മുതൽ ഓഗസ്റ്റ് വരെ വാർഷിക അവധിക്കു നാട്ടിലെത്താറുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ യാത്ര ഇക്കൊല്ലം റദ്ദാക്കുകയാണ്. നാട്ടിലെത്തിയാൽ 15 ദിവസവും തിരികെയെത്തിയാൽ 15 ദിവസവും ഐസൊലേഷൻ വേണ്ടിവരുമെന്നതിനാൽ ഒരു മാസം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. വിവിധ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികളും വരവ് ഇക്കൊല്ലം കുറയാനാണ് സാഹചര്യം. ഇവർക്കു ഭാവിയിൽ ജോലി പെർമിറ്റ് കിട്ടാനുള്ള സാധ്യതയും നിലവിൽ കുറവായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP