Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ കാലുകൾ വളരെ നന്നായിട്ടുണ്ടെന്ന് അവർ പറഞ്ഞു; 19-ാം വയസ്സിലെ മിസ് ഇന്റർനാഷണൽ മത്സരത്തിന്റെ അനുഭവം ഓർത്തെടുത്ത് നഫീസ അലി

എന്റെ കാലുകൾ വളരെ നന്നായിട്ടുണ്ടെന്ന് അവർ പറഞ്ഞു; 19-ാം വയസ്സിലെ മിസ് ഇന്റർനാഷണൽ മത്സരത്തിന്റെ അനുഭവം ഓർത്തെടുത്ത് നഫീസ അലി

മറുനാടൻ ഡെസ്‌ക്‌

ലോക് ഡൗണിനിടെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചും പഴയ ഓർമ്മകൾ പുതുക്കിയുമാണ് പലരും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇപ്പോഴിതാ, തന്റെ കൗമാര കാലത്തെ ഓർമകളിലേക്ക് മടങ്ങുകയാണ് ബി​ഗ് ബിയിലുടെ മലയാളികളുടെ ഇഷ്ടതാരമായ നഫീസ അലി. മുൻ മിസ് ഇന്ത്യയും മിസ് ഇന്റർനാഷണലിലെ സെക്കൻഡ് റണ്ണറപ്പുമായിരുന്ന നഫീസ റാമ്പിലെ ഓർമകളാണ് ആരാധകരുമായി പങ്കുവെക്കുന്നത്. 1976 ലാണ് നഫീസ അലി മിസ് ഇന്ത്യ പട്ടം നേടുന്നത്. 19 വയസായിരുന്നു അന്ന് പ്രായം. മിസ് ഇന്ത്യ കിരീടം അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇൻസ്റ്റ​ഗ്രാമിൽ പങ്ക‌ുവെച്ചിട്ടുണ്ട്.

ഇത് 1976 ലെ മിസ് ഇന്ത്യയായും ജപ്പാനിലെ ടോക്കിയോയിൽ നടന്ന മിസ് ഇന്റർനാഷണലിൽ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുത്തതിന് ശേഷമുള്ളതാണ്. 19 കാരിയായ എനിക്ക് അത് വളരെ രസകരമായ അനുഭവമായിരുന്നു. അവർ പറഞ്ഞു, എനിക്ക് വളരെ മികച്ച കാലുകളാണെന്ന്.- നഫീസ കുറിച്ചു. സൗന്ദര്യ വേദികളിൽ മാത്രമല്ല നീന്തൽ കുളങ്ങളും നഫീസ കീഴടക്കിയിട്ടുണ്ട്. 1972 - 01974 ലെ ദേശീയ സ്വിമ്മിങ് ചാമ്പ്യനായിരുന്നു.

കുട്ടിക്കാലത്തേയും കൗമാരകാലത്തേയും നിരവധി ചിത്രങ്ങളും നഫീസ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു നഫീസ അലി. പെരിറ്റോണിയൽ കാൻസറിന്റെ മൂന്നാംഘട്ടത്തിലായിരുന്ന ഇവർ, ക്യാൻസറിനെ തന്റെ നിശ്ചയാദാർഢ്യംകൊണ്ടും മനക്കരുത്തുകൊണ്ടും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

      View this post on Instagram

This is after winning ‘Miss India 1976’ ... & 2nd Runner Up in the ‘ Miss International’ held at Tokyo ,Japan . It really was a fun experience for me , a 19 year old ! They said I had the best legs !

A post shared by nafisa ali sodhi (@nafisaalisodhi) on May 15, 2020 at 4:49am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP