Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഹിങ്യൻ ക്യാമ്പിൽ രണ്ടു പേർക്ക് കോവിഡ് ബാധ; ആശങ്കയോടെ അഭയാർത്ഥികൾ; രോഗം വ്യാപിച്ചാൽ ഉണ്ടാകുക വൻ ദുരന്തം

രോഹിങ്യൻ ക്യാമ്പിൽ രണ്ടു പേർക്ക് കോവിഡ് ബാധ; ആശങ്കയോടെ അഭയാർത്ഥികൾ; രോഗം വ്യാപിച്ചാൽ ഉണ്ടാകുക വൻ ദുരന്തം

സ്വന്തം ലേഖകൻ

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ്ബസാർ ജില്ലയിൽ മ്യാന്മറിൽനിന്നുള്ള ന്യൂനപക്ഷ രോഹിങ്യ മുസ്ലിംകളെ പാർപ്പിച്ചിട്ടുള്ള ക്യാമ്പിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു നാട്ടുകാരനും കൊറോണ ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തോളം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന കോക്‌സ് ബസാർ ക്യാമ്പിലെ അന്തേവാസികൾ ആശങ്കയിലാണ്. രോഗം വ്യാപിച്ചാൽ വൻദുരന്തം തീർച്ചയാണ്.

ഇപ്പോൾ രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക സംഘം പ്രവർത്തനം ആരംഭിച്ചെന്നു യുഎൻ അഭയാർത്ഥി ഏജൻസി വക്താവ് ലൂയിസ് ഡോണോവാൻ അറിയിച്ചു.

സൈനിക നടപടിയെത്തുടർന്ന് 2017ൽ മ്യാന്മറിൽനിന്നു പലായനം ചെയ്തവരാണ് ഇവിടത്തെ രോഹിങ്യ മുസ്ലിംകളിൽ ഭൂരിപക്ഷവും. ബംഗ്ലാദേശിൽ മറ്റു സ്ഥലങ്ങളിൽ കോവിഡ് പടരുകയാണ്. ഇതിനകം 283 മരണം റിപ്പോർട്ടു ചെയ്തു. രോഗബാധിതരുടെ എണ്ണം 18863 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP