Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! രാത്രി വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം; കാരണം മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും; ആരോഗ്യവാനായ ഒരാൾ രാത്രിയിൽ പെട്ടെന്ന് മരിക്കുമോ? 'മൂന്നര മിനിട്ടിന്റെ പ്രാധാന്യം എന്ത്? സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആരോഗ്യവിദഗ്ദ്ധർ മറുനാടന് നൽകിയ മറുപടി ഇങ്ങനെ

'രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! രാത്രി വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം; കാരണം മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും; ആരോഗ്യവാനായ ഒരാൾ രാത്രിയിൽ പെട്ടെന്ന് മരിക്കുമോ? 'മൂന്നര മിനിട്ടിന്റെ പ്രാധാന്യം എന്ത്? സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആരോഗ്യവിദഗ്ദ്ധർ മറുനാടന് നൽകിയ മറുപടി ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ഡോക്ടർ നിർദ്ദേശിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചില സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. ഈ മൂന്നു മിനുട്ട് അത് പ്രധാനപ്പെട്ടതാണ്. ഈ മൂന്നു മിനിറ്റ് വിലപ്പെട്ടതാണോ? ആ മൂന്നു മിനുറ്റിൽ ഈ കാര്യങ്ങൾ ചെയ്താൽ അത് ഫലപ്രദമാണോ? ഒട്ടനവധി സംശയങ്ങളാണ് ഈ സോഷ്യൽ മീഡിയ സന്ദേശത്തിനെ ചൊല്ലി പ്രചരിക്കുന്നത്. എന്താണ് ഈ മുന്ന് മിനിറ്റിൽ ശ്രദ്ധിക്കണം എന്ന് പറയുന്നത്. ആ കാര്യങ്ങൾ ഇങ്ങനെ: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണ്. മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും. മിക്കപ്പോഴും ഇത് സംഭവിക്കുന്നു: ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' മൂന്നര മിനിട്ടു് 'ന്റെ പ്രാധാന്യം എന്ത്?

അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ, രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും. ' മൂന്നര മിനിറ്റ് ' പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ: ഇങ്ങനെ: നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക; അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക; നിങ്ങളുടെ കാലുകൾ താഴ്‌ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക. മൂന്നര മിനിറ്റിനു ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്‌കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക. ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല. (സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.). ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കുമോ? ആരോഗ്യവിദഗ്ദർ മറുനാടന് നൽകുന്ന മറുപടി ഇങ്ങനെ:

ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കില്ല

ഉറക്കത്തിൽ നിന്നും പെട്ടെന്ന് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിൽ പോകുന്നവരോ തല ചുറ്റി വീഴുന്നവരോ പെട്ടെന്ന് മരണത്തിലേക്ക് പോകില്ല. ചില കാര്യങ്ങൾ ചുറ്റുമുള്ളവർ ശ്രദ്ധിച്ചാൽ മാത്രം മതി. ബോധമുള്ള അവസ്ഥയിലാണെങ്കിൽ വീഴുന്ന ആളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ആരോഗ്യവിദഗ്ദർക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.

പ്രായമായവരും ബിപിയുടെ മരുന്ന് കഴിക്കുന്നവരും ഉറക്കത്തിൽ പൊടുന്നനെ ചാടിയെഴുന്നേറ്റാൽ ബിപി കുറയും. ബിപി കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. അവർ തലചുറ്റി വീഴും. പലരും മൂത്രമൊഴിക്കാൻ മുട്ടുമ്പോഴാണ് ചാടി എഴുന്നേൽക്കുന്നത്. ഇവരിൽ പലരും പ്രോസ്റ്റേറ്റ് അസുഖം ഉള്ളവരും ആയിരിക്കും. ഇവർക്കാണ് പെട്ടെന്ന് ചാടിയെഴുന്നേറ്റ് മൂത്രമൊഴിക്കാനുള്ള പ്രേരണ വരുന്നത്. ഉറക്കത്തിലുള്ള ചാടിയെഴുന്നേൽക്കൽ പലപ്പോഴും പാതിയുറക്കത്തിലാകും. ഉറക്കത്തിലാണെന്ന് അറിയാതെയാവും ചാടിയെഴുന്നേൽക്കൽ. ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇതുകൊണ്ട് തന്നെ പലരും ബാത്ത് റൂമിൽ തലകറങ്ങി വീഴാറുണ്ട്. വീഴ്ചയിൽ അവർക്ക് തലക്ക് ആഘാതമേറ്റില്ലെങ്കിൽ ഇവർ രക്ഷപ്പെടും. കാരണം വീഴുന്ന സമയത്ത് ഇവർക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാകും. വീണിട്ടും രക്ഷപ്പെടാത്തവർ തലയ്ക്ക് ആഘാതമേറ്റവരാകും. വീഴുന്ന ഘട്ടത്തിലുള്ള മുറിവ് അല്ലെങ്കിൽ തലച്ചോറിനേറ്റ ആഘാതം, അല്ലെങ്കിൽ നിലയ്ക്കാത്ത രക്തസ്രാവവും ഓർമ നശിക്കലും ആകും ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നത്. പക്ഷെ തല ചുറ്റി ബാത്ത്‌റൂമിൽ അതേപടി വീഴുന്നവർ രക്ഷപ്പെടും. ബാത്ത്‌റൂമിൽ തന്നെ വീഴുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം നോർമലാകും. കുറച്ച് കഴിഞ്ഞാൽ ഇവർ ബോധത്തിലേക്ക് വരുകയും എഴുന്നേൽക്കാനുള്ള ആരോഗ്യം ലഭിക്കുകയും ചെയ്യും.

ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നെൽക്കുമ്പോൾ സംഭവിക്കുന്നത്:

ഉറങ്ങുന്ന ഒരാളുടെ ശരീരത്തിൽ രക്തയോട്ടം താരതമ്യേന കുറവായിരിക്കും. അതിനാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നു മിനിട്ട് നേരം വെറുതെ കിടന്നു എഴുന്നേൽക്കുന്നത് സുരക്ഷിതമാണ്. ഓർമ്മക്കേട് വരുന്നത് ഒഴിവാക്കാൻ കഴിയും. ഇങ്ങനെ കിടക്കുമ്പോൾ ആ വ്യക്തി പൂർണ ബോധത്തിലേക്ക് വരും. ഉറക്കത്തിൽ പെട്ടെന്ന് എഴുന്നേൽക്കുന്ന ഒരാൾക്ക് പെട്ടെന്ന് ബിപി മേയിന്റെയിൻ ചെയ്യാനുള്ള മെക്കാനിസം കുറവായിരിക്കും. പ്രത്യേകിച്ചും പ്രായമായവരിൽപ്പെട്ടവർക്ക്. കണ്ണു തുറന്ന് അൽപ്പനേരം കിടന്നാൽ നമ്മൾ കോൺഷ്യസ് ആകും. പതുക്കെ എണീക്കുക. ഒന്ന് സ്റ്റെഡി ആയ ശേഷം മാത്രം ബാത്ത്‌റൂമിലേക്ക് പോവുക. ബിപി-പ്രോസ്റ്റേറ്റ് പ്രശ്‌നമുള്ളവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. വീണു സാധാരണ ബാത്ത്‌റൂമിൽ കിടന്നാൽ രക്ഷപ്പെടും. തലയ്ക്ക് ക്ഷതം ഏൽക്കാതിരുന്നാൾ മാത്രം മതി. മുറിവിൽ നിന്നോ മറ്റോ രക്തം ഉണ്ടാവുകയും ചെയ്യരുത്.

തലചുറ്റിവീഴുമ്പോൾ അപകടം വരുന്നത് ഈ രീതിയിൽ:

ഒരാൾ തലച്ചുറ്റി വീഴുന്നത് കണ്ടാൽ അടുത്തുള്ളവർ ഓടി വന്നു ആ ആളെ സുരക്ഷിതമായി എഴുന്നേൽപ്പിച്ച് അവിടെ ഇരുത്തും. എന്നിട്ട് വെള്ളമോ മറ്റോ കൊടുക്കും. പക്ഷെ ഇത് രണ്ടുമല്ല ആ വ്യക്തിക്ക് വേണ്ടത്. ഇങ്ങനെ ചെയ്താൽ തല ചുറ്റിയ ആളെ മരണത്തിലേക്ക് തള്ളിവിടുന്നതിനു സമമായ കാര്യമാണ് ചെയ്യുന്നത്. തലച്ചോറിലേക്കുള്ള രക്തചംക്രമണം അപ്പോൾ കുറഞ്ഞിരിക്കുന്ന സമയമാവും. വീണു കഴിഞ്ഞ ആളെ കസേരയിൽ ഇരുത്തിയാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം വീണ്ടും കുറയും. ഇത് അപകടത്തിൽ കലാശിക്കും. തലച്ചുറ്റി വീണ വ്യക്തിയെ ഇരുത്തുകയല്ല, കിടത്തുകയാണ് വേണ്ടത്. ഒരിക്കലും ഒരാളെ കസേരയിൽ ഇരുത്തരുത്. ചെരിച്ച് കിടത്തുകയാണ് വേണ്ടത്. അപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ ഗതിയിലാകും. ഇങ്ങനെ ഇരുത്തുന്ന ആളുടെ കാൽ അൽപ്പം ഉയർത്തിവച്ചാൽ ആ വ്യക്തിക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ കഴിയും. കാൽ പൊക്കി വയ്ക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു ശക്തി കൂടും. കാൽ ഉയർത്തി വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ചരിച്ച് കിടത്തുന്നത് നല്ലത്.

ഫിക്‌സ് വരുന്ന ഒരാൾ തല ചുറ്റിവീണേക്കും. അപ്പോൾ അയാളുടെ വായിൽ നിന്നും നുരയും പതയും വരും. ചെരിച്ച് കിടത്തുമ്പോൾ അത് വായിൽ നിന്നും താഴേക്ക് ഒഴുകും. അതുകൊണ്ടുള്ള പ്രശ്‌നങ്ങൾ ചരിച്ച് കിടത്തുന്നതുകൊണ്ട് പരിഹരിക്കാൻ കഴിയും. നേരെ മറിച്ച് നേരെ കിടത്തിയാൽ അത് ലെൻസിലേക്ക് പോകും. അത് ആ വ്യക്തിക്ക് അപകടകരമാകും. അതിനാലാണ് ചെരിച്ച് കിടത്താൻ പറയുന്നു. കാലു പൊക്കി വയ്ക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കും.

പൈപ്പിൽ നിന്നും വെള്ളം പോകുന്ന രീതിയിലാണ് രക്തം ഒഴുകുന്നത്. മുകളിലേക്കല്ല താഴോട്ടാണ് രക്തം ഓടുന്നത്. നിൽക്കുമ്പോൾ രക്തം താഴേക്ക് ഒഴുകും. തലച്ചോറിലേക്ക് ഒഴുകുന്നത് കുറയും. പ്രായം ചെന്നവർ ബാത്ത്‌റൂമിൽ തലയിടിച്ച് വീണു എന്നൊക്കെ പറയാനിടയാക്കുന്ന സംഭവങ്ങൾക്ക് ഹേതു ഇതാണ്. അവർ മൂന്നു മിനിട്ട് കഴിഞ്ഞു മാത്രം ഉണർന്നു എഴുന്നേൽക്കുക. കിടക്കയിൽ കിടന്നുള്ള മരണത്തിനു പല കാരണങ്ങൾ ഉണ്ടാകും. അത് ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൊണ്ടാണ് ഈ രീതിയിലുള്ള മരണങ്ങൾ സംഭവിക്കുന്നത്-ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP