Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രമന്ത്രിയുടെ ഫോമാ വെബിനാറിലേക്കു ചോദ്യങ്ങളുടെ പ്രവാഹവുമായി പ്രവാസി സമൂഹം

കേന്ദ്രമന്ത്രിയുടെ ഫോമാ വെബിനാറിലേക്കു ചോദ്യങ്ങളുടെ പ്രവാഹവുമായി പ്രവാസി സമൂഹം

സ്വന്തം ലേഖകൻ

ന്യൂ യോർക്ക് :വിദേശകാര്യ സഹമന്ത്രിയും പ്രവാസികാര്യമന്ത്രിയുമായ വി. മുരളീധരൻ ഫോമാ കോവിഡ് 19 കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് മെയ് 16 നു സംഘടിപ്പിക്കുന്ന വെബിനാറിലൂടെ അമേരിക്കൻ മലയാളികളോട് സംവദിക്കുന്നു. ഇതാദ്യമായാണ് മന്ത്രി അമേരിക്കൻ മലയാളികളോട് മാത്രമായി നേരിട്ട് സംവദിക്കുന്ന ഒരു വേദിയിലെത്തുന്നത്. ഏറെ പ്രവാസികളുള്ള കേരളത്തിന് ഒരനുഗ്രഹം തന്നെ യാണ് മലയാളിയായ പ്രവാസികാര്യ മന്ത്രി. അമേരിക്കൻ പ്രവാസി മലയാളികൾക്ക് ഇത്തരം ഒരു അവസരമൊരുക്കിയതിൽ ഫോമായ്ക്ക് അതീവ ചാരിതാർഥ്യവും അഭിമാനവുമുണ്ട്.

കോവിഡ് 19 നോടനുബന്ധിച്ചു വിവിധ തരത്തിൽ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് മന്ത്രിക്ക് ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചപ്പോൾ ഇപ്പോൾ നൂറുകണക്കിന് ചോദ്യങ്ങളുമായി നിരവധി പ്രവാസി അംഗങ്ങൾ മുന്നോട്ടുവന്നു. പ്രവാസികളുടെ സുരക്ഷ, സാമൂഹ്യ ആവശ്യങ്ങൾ , ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആശയവിനിമയം നടത്തുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ നിരവധി കാര്യങ്ങൾ ക്രമീകരിക്കാനുള്ള തിരക്കുകാരണം ഏകദേശം ഒരു മണിക്കൂർ മാത്രമേ കേന്ദ്രമന്ത്രി സമയം അനുവദിച്ചിട്ടുള്ള. അക്കാരണത്താൽ തന്നെ അടിയന്തര പ്രാധാന്യമുള്ളതും തെരഞ്ഞെടുക്കപ്പെട്ട തുമായ തെരഞ്ഞെടുക്കപ്പെട്ടതുമായ ഏകദേശം ഇരുപത് ചോദ്യങ്ങൾക്കായിരിക്കും മന്ത്രി മറുപടി നൽകുക. അമേരിക്കൻ പ്രവാസികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ ഈ മീറ്റിങ്ങിന്റെ സംഘാടകരായ ഫോമയുടെ ഭാരവാഹികൾ കേന്ദ്രമന്ത്രിയുമായി ആശയവിനിമയം നടത്തുകയുമുണ്ടായി. ചോദ്യകർത്താക്കൾക്കു വെബിനാർ സമയത്ത് അവരുടെ നേരത്തെ സമർപ്പിച്ചിട്ടുള്ള ചോദ്യങ്ങൾ മന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഒരു മണിക്കൂറായിരിക്കും വെബിനാർ സമയം. ഫേസ്‌ബുക് തുടങ്ങി സോഷ്യൽ മീഡിയയിൽ തത്സമയം ഈ വെബിനാർ കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വരുന്ന പതിനാറാം തിയതി ശനിയാഴ്‌ച്ച ഈസ്റ്റേൺ സമയം രാവിലെ 11.20 മുതൽ 12.30 വരെ യാണ് വെബിനാർ.

ഫോമാ എക്‌സിക്യൂട്ടീവിനൊടൊപ്പം, ടാസ്‌ക് ഫോഴ്സ് കോർഡിനേറ്റർ ജിബി തോമസ്, ജോസ് മണക്കാട്, ബൈജു വർഗ്ഗീസ്, റ്റി. ഉണ്ണികൃഷ്ണൻ, ആഞ്ചെല സുരേഷ്, റോഷിൻ മാമ്മൻ എന്നിവരാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാര്യമാത്രപ്രസക്തമായ ആശയങ്ങളിൽ മാത്രം വെബിനാറുകൾ സംഘടിപ്പിക്കുന്ന ഫോമായുടെ കേന്ദ്രമന്ത്രിയുമായിട്ടുള്ള ഈ മീറ്റിങ് അമേരിക്കൻ മലയാളികൾക്ക് ഒരു വലിയ ആശ്വാസം ആയിരിക്കുമെന്ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും ഈ വെബിനാറിലേക്ക് എല്ലാ അമേരിക്കൻ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുതായി ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP