Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനയ്യായിരം വീടുകളിൽ തുളസി തൈകൾ നട്ട് ആർ.എസ്.എസ്.

പതിനയ്യായിരം വീടുകളിൽ തുളസി തൈകൾ നട്ട് ആർ.എസ്.എസ്.

സ്വന്തം ലേഖകൻ

ആലപ്പുഴ: രാഷ്ട്രീയ സ്വയംസേവക സംഘം നേതൃത്വം നൽകുന്ന പരിസ്ഥിതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടവം - 1 തുളസി തൈ നടീൽ ദിനമായി ആചരിച്ചു. എല്ലാ വീടുകളിലും തുളസി തൈ നടുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ആദ്യ പരിപാടി. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം വീടുകളിൽ നിന്ന് പ്ലാസ്റ്റിക് നിർമ്മാർജനം ചെയ്ത ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സംഘം നേതൃത്വം നൽകിവരുന്ന ഗ്യഹശാഖകളിലൂടെയാണ് ഈ പ്രവർത്തനം നടത്തിയത്. ദൈനം ദിനം പതിനായിരത്തിൽ അധികം വീടുകളിൽ 1 മണിക്കൂർ ഗൃഹശാഖകൾ നടന്നു വരുന്നു.

എല്ലാ പ്രവർത്തകരുടെയും വീടുകളിലും സ്ഥാപനത്തിലും തുളസിതൈ നടുക എന്നതാണ് ആദ്യം. തുടർന്ന് എല്ലാ വീടുകളിലും ഔഷധ ഉദ്യാനങ്ങൾ എന്നത്യം യാഥാർത്ഥമാക്കും.

ഇന്ന് പടർന്ന് പിടിക്കുന്ന വൈറസ് - കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായതാണെന്നും അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് ഉയർത്തി അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനും എന്തിനും ഏതിനും ഇംഗ്ലീഷ് മരുന്ന് കഴിക്കുന്ന പ്രവണത കുറച്ച് പഴമയിൽ ഉണ്ടായിരുന്ന നന്മകളെ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ആർ.എസ്.എസ്. സംസ്ഥാന സേവാ പ്രമുഖ് എം.സി. വത്സൻ പറത്തു . ജില്ലാ കാര്യാലയത്തിൽ തുളസി തൈ നട്ട് ഉത്ഘാടനംനിർവഹിക്കുകയായിരുന്നു.

ജില്ലയിൽവിവിധ കേന്ദ്രങ്ങളിലായി കേരള ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണ വാര്യർ കാർത്തികപള്ളി നങ്യാർകുളങ്ങരയിലും, ഹിന്ദു ഐക്യവേദി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി.ബാബു ചെങ്ങന്നൂരിലും, ഡോ. അമ്പലപ്പുഴ ഗോപകുമാർ അമ്പലപ്പുഴയിലും, വിശ്വഹിന്ദു പരിഷത്ത് ജില്ല ആദ്ധ്യക്ഷൻ സുരേഷ്ശാന്തി ചേർത്തലയിലും, ജില്ല കാര്യവാഹ് മോഹനൻ ചാരുംമൂട്ടിലും /വിഭാഗ് സഹസംഘചാലക് രാമചന്ദ്രൻ കുട്ടനാടും, ജില്ലാ സംഘചാലക്ഡി. ദിലീപ് കാർത്തിക പള്ളിയിലും, ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ജെ. രാധാകൃഷ്ണൻ കായംകുളത്തും, ജില്ലാ പ്രൗഡ പ്രമുഖ് പി.ശിവദാസ് ഹരിപ്പാടും, ജില്ല സഹകാര്യവാഹ് കെ.രാധാകൃഷ്ണൻ മാവേലിക്കരയിലും, ജില്ലാ പ്രചാർ പ്രമുഖ് രൂപേഷ് തുറവൂരിലും തുളസി തൈനട്ട് ഉത്ഘാടനം നിർവഹിച്ചു. ആലപുഴ ജില്ലയിൽ പതിനയ്യായിരത്തിൽ അധികം വീടുകളിൽ ഇന്ന് തുളസിതൈ നട്ടു.
കൂടാതെ പരിസ്ഥിതി - സാംസ്‌കാരിക-ആദ്ധ്യാ വിക-സാമൂഹിക - മാധ്യമ - ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും ഇന്ന് നടന്ന തുളസി തൈ നടൽ പദ്ധതിയിൽ പങ്കു കൊണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP