Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേമനിധി -സഹായധനം സർക്കാർ വിവേചനം അവസാനിപ്പിക്കണം: ബിജെപി

ക്ഷേമനിധി -സഹായധനം സർക്കാർ വിവേചനം അവസാനിപ്പിക്കണം: ബിജെപി

സ്വന്തം ലേഖകൻ

ക്ഷേമനിധിയിൽ പെട്ട എല്ലാവർക്കും സർക്കാർ സഹായധനം ഉടൻ അനുവദിക്കണമെന്ന് ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ ഉൾപ്പെടാത്ത ആയിരങ്ങൾ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നുണ്ട്. അവർക്കും സർക്കാർ സഹായം ഉടൻ ലഭ്യമാക്കണം. കേവലം വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മുഖ്യമന്ത്രിയായി പിണറായി സർക്കാർ മാറുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനു തുല്യമാണ്. അദ്ദേഹം പറഞ്ഞു. ക്ഷേമനിധി -സഹായധനം ർക്കാരിന്റെ നീതി നിഷേധം അവസാനിപ്പിക്കുക, കേരള സർക്കാർ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കുട്ടനാട് നിയോജക മണ്ഡലത്തിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ നടന്ന സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി.കുട്ടനാട് നീയോജക മണ്ഡലം പ്രസിഡന്റ് ഡി.സുബാഷ് പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി.സംസ്ഥാന സമിതി അംഗം ഡി.പ്രസന്ന കുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് പറമ്പിശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ്മാരായ സജി രാജേന്ദ്രൻ, ശ്രീകുമാർ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP