Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി ആരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റിലെ ഏരീസ് മറൈൻ

സ്വന്തം ലേഖകൻ

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതിവാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ. ഇതോടെ സൗദി അറേബ്യ ആസ്ഥാനമായി ലിസ്റ്റു ചെയ്യപ്പെട്ട ചുരുക്കം എൻഡിടി കമ്പനികളിൽ ഒന്നായി ഏരീസ് മറൈൻ സർവീസസ് മാറി.

പരമ്പരാഗത എൻഡിടി സേവനങ്ങൾക്കാണ് ഏരീസ് മറൈൻ അംഗീകാരം നേടിയത്. അടുത്തിടെ, ഏരീസ് മറൈൻ 'SABIC' അംഗീകാരവും നേടിയിരുന്നു. ഇതും സ്ഥാപനത്തിന് സൗദി അറേബ്യയിൽ മികച്ച അടിത്തറ നേടിക്കൊടുത്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇൻസ്പെക്ഷൻ & മെയിന്റെനൻസ് കമ്പനികളിലൊന്നായ 'ഏരീസ് മറൈൻ ആൻഡ് എഞ്ചിനീയറിങ് സർവീസസ് ', മിഡിൽ ഈസ്റ്റിലെ ഏറ്റവും വിപുലമായ ' ഇൻസ്പെക്ഷൻ & നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ് ' വിഭാഗം കൂടിയാണ്.

പരിചയസമ്പന്നരായ ഡിസ്ട്രക്റ്റീവ്, നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ് (എൻഡിടി) / ഒസിടിജി / തെർമോഗ്രാഫി / എഡ്ഡി കറന്റ് / ക്യുസി / വെൽഡിങ് / പെയിന്റിങ് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്നതാണ് ടീം. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയ് ആണ് അഭിമാനാർഹമായ ഈ നേട്ടത്തിന്റെ വിശദവിവരങ്ങൾ മാധ്യമങ്ങക്കായി പങ്കുവെച്ചത്.

'ഞങ്ങളുടെ ടീമിന്റെ ഈ വിജയം അങ്ങേയറ്റം അഭിമാനാർഹമാണ്. രണ്ട് വർഷം മുമ്പ് തന്നെ ഞങ്ങൾ അരാംകോയുടെ അംഗീകാരത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും രാജ്യത്ത് എൻഡിടി മേഖല കേന്ദ്രീകരിച്ച് വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിരുന്നു .അവസാനമായി, ഇന്ന്, ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ളതും വിശ്വസനീയവുമായ സേവനങ്ങൾ നൽകുന്നതിൽ ഏരീസ് ഗ്രൂപ്പ് എന്നും അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഈ സർട്ടിഫിക്കേഷൻ ഉപയോഗിച്ച്, ഞങ്ങളുടെ സേവന ശൃംഖല വിപുലീകരിക്കാൻ സാധിക്കുന്നതിനോടൊപ്പം എൻഡിടി ടാസ്‌ക്കുകൾ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ കാര്യക്ഷമത ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു.


സാങ്കേതികവും ഗുണകരവുമായ ഓഡിറ്റുകളിലൂടെ, സമയാസമയങ്ങളിൽ ആരാംകോ ടീം നൽകിവന്ന പിന്തുണയാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കാൻ ഞങ്ങളെ സഹായിച്ചത്. അതിന് നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുന്നു. ഏരിയൽ / അണ്ടർവാട്ടർ ഡ്രോണുകൾ, റോപ്പ് ആക്‌സസ്, 3 ഡി സ്‌കാനിങ്, ഐഎച്ച്എം സർവേകൾ, മറ്റ് നൂതന എൻഡിടി രീതികൾ എന്നിങ്ങനെയുള്ള വിവിധ ആധുനിക എഞ്ചിനീയറിങ് & ഇൻസ്‌പെക്ഷൻ ടെക്‌നിക്കുകളുടെ പിന്തുണയോടുകൂടി, ഏരീസ് ഇപ്പോൾ സമഗ്രമായ വിഷ്വൽ അസറ്റ് മാനേജുമെന്റ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ' അദ്ദേഹം പറഞ്ഞു

ആരാം കോയെ കൂടാതെ, ഏരീസ് മറൈനിന്റെ എൻഡിടി ഡിവിഷന് അഡ്നോക്ക്, ക്യുപി, എമറാറ്റ്, ഇനോക്ക്, കെഎൻപിസി, ബാപ്‌കോ, എമറാറ്റ് എന്നിവയടക്കമുള്ള
നിരവധി പ്രമുഖ എണ്ണ, വാതക കമ്പനികളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് . ഹെലിഡെക് ഓഡിറ്റ് അപ്പ്രൂവൽ, MAADEN എൻട്രി, ഐഎസ്ഒ 17025 എന്നിവ കൂടി ഉടൻ നേടാൻ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഏരീസ് ഗ്രൂപ്പിനെക്കുറിച്ച്
നൂറ് ശതമാനവും സേവനങ്ങളിൽ അധിഷ്ഠിതമായ ബിസിനസ് കൺസോർഷ്യമായ ഏരീസ് ഗ്രൂപ്പ് എഞ്ചിനീയറിങ് & ഇൻസ്‌പെക്ഷൻ മേഖലയിൽ, ലോക സാമുദ്രിക വിപണിയിലെ വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ഗവേഷണ-വികസന മേഖലകളിലെ നിക്ഷേപങ്ങൾ മുതൽ ആധുനിക സങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ സേവന ശൃംഖലകൾ വരെയുള്ള ഒട്ടനവധി മാതൃകകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയെടുക്കുകയും , അതുവഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുകയും ചെയ്തു.
16 രാജ്യങ്ങളിലായി 53 കമ്പനികളും 1800 ഓളം ജീവനക്കാരും ഗ്രൂപ്പിനുണ്ട്. ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ, പരിശീലനം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ മികവ് കൈവരിച്ചുകൊണ്ട് സേവനമേഖല വിപുലീകരിക്കുകയാണ് സ്ഥാപനത്തിന്റെ ആത്യന്തികലക്ഷ്യം. ഇന്നത്തെ കണക്കനുസരിച്ച്, ലോകത്തിലെ 77 രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര, എണ്ണ, വാതകം, മാധ്യമ, അടിസ്ഥാനസൗകര്യ വ്യവസായ മേഖലകളിലെ 5200 ലധികം ഉപഭോക്താക്കൾക്ക് ഏരീസ് സേവനം നൽകിവരുന്നു. മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനം എന്നത് കൂടാതെ, ലോകത്തെ ഏറ്റവും വലിയ ' ഐഎസ്ഒ 9001: 2015 സർട്ടിഫൈഡ് ബാലസ്റ്റ് വാട്ടർ എഞ്ചിനീയറിങ് കൺസൾട്ടൻസി & ഷിപ്പ് ഹൾ സർവ്വേ യു റ്റി സർവീസ് പ്രൊവൈഡർ ' കൂടിയാണ് ഏരീസ്.

വെബ്‌സൈറ്റ്: www.ariesmar.com

സൗദി ആരാംകോയെക്കുറിച്ച്
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര പെട്രോളിയം പ്രകൃതി വാതക കമ്പനിയാണ് സൗദി ആരാംകോ.കഴിഞ്ഞ 80 വർഷമായി, ഹൈഡ്രോകാർബൺ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, വിതരണം, വിപണനം എന്നീ മേഖലകളിൽ ലോകത്തെ ഒന്നാം നമ്പർ സ്ഥാപനം ആണ്. രാജ്യത്തിനും ലോകത്തിനും വിശ്വസനീയമായി ഊർജ്ജം വിതരണം ചെയ്യുകയെന്ന ദൗത്യമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല റിഫൈനർ, ഊർജ്ജ സങ്കേതികവിദ്യ എന്നിവയിൽ ലോകത്തെ ഏറ്റവും വലിയ ' 'ഇന്റഗ്രേറ്റഡ് എനർജി ആൻഡ് കെമിക്കൽ എന്റർപ്രൈസസ് ' ആയി മാറാനുള്ള പ്രയാണത്തിലുമാണ് ഇപ്പോൾ സ്ഥാപനം .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP