Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനീഷ് വർഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി; സംസ്‌കാരം തിങ്കളാഴ്ച തിരുമൂലപുരം മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ

അനീഷ് വർഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി; സംസ്‌കാരം തിങ്കളാഴ്ച തിരുമൂലപുരം മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ അനീഷ് വർഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി. തിരുവല്ല ഐക്കാട് ഇരയിങ്ങാട്ട് കുടുംബാംഗം റ്റി.കെ വർഗീസ് (Rtd. Factory Officer, Nonsuch Estate, Nilgiris) ആണ് വിടവാങ്ങിയത്. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, 10.30ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം സംസ്‌കാരം 11.30ന് തിരുമൂലപുരം മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിലും നടക്കും. ഭാര്യ തുകലശ്ശേരി കല്ലട പുത്തൻപുരയിൽ വനജ. മക്കൾ അൻസു ജോർജ് (ദുബായ്), അനീഷ് വർഗീസ് (ബഹറിൻ), മരുമക്കൾ തിരുവല്ല കാഞ്ഞീരക്കാട്ട് തെക്കേതിൽ ജോർജ് ജേക്കബ് (സുനിൽ - ദുബായ്) , കാവാലം കൊച്ചുകളത്തിൽ സിമിമോൾ (ബഹറിൻ), കൊച്ചുമക്കൾ ഐറിൻ, ആരോൺ, ഏഞ്ചൽ, എമി

ഫോൺ 0469-27000189

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP