Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരികളുടെ യാതന മനസിലാക്കാൻ മത വിശ്വാസം വേണ്ട; കശ്മീരികളുടെ ത്യാഗത്തേയും പാക്കിസ്ഥാനോടുള്ള പ്രതിബന്ധതയേയും ബഹുമാനിക്കുന്നെന്നും ഷാഹിദ് അഫ്രീദി

കശ്മീരികളുടെ യാതന മനസിലാക്കാൻ മത വിശ്വാസം വേണ്ട; കശ്മീരികളുടെ ത്യാഗത്തേയും പാക്കിസ്ഥാനോടുള്ള പ്രതിബന്ധതയേയും ബഹുമാനിക്കുന്നെന്നും ഷാഹിദ് അഫ്രീദി

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: കശ്മീർ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീരികളുടെ യാതന മനസിലാക്കാൻ മത വിശ്വാസം വേണ്ടെന്നും, ശരിയായ ഇടത്ത് ശരിയായ ഹൃദയമുണ്ടായാൽ മതിയെന്നും അഫ്രീദി പറയുന്നു. ട്വിറ്ററിലൂടെയാണ് അഫ്രീദിയുടെ വാക്കുകൾ. സേവ് കശ്മീർ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കശ്മീരിന്റെ യഥാർഥ ഭംഗി ധീരരായ കശ്മീരികളിലാണെന്നും, ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ അവരുടെ ത്യാഗത്തേയും പാക്കിസ്ഥാനോടുള്ള പ്രതിബന്ധതയേയും ബഹുമാനിക്കുന്നതായും അഫ്രീദി പറയുന്നു.

ഇതിന് മുൻപും കശ്മീർ വിഷയത്തിൽ അഫ്രീദി പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇതിനെ ചൊല്ലി ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീറുമായി പല വട്ടം അഫ്രീദി കൊമ്പുകോർക്കുകയുണ്ടായി. കഴിഞ്ഞ വർഷം അഫ്രീദി നിയന്ത്രണ രേഖയിലെത്തുകയും കശ്മീരികളുടെ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കശ്മീരിൽ ഐക്യാരാഷ്ട്ര സഭയുടേയും യുഎസിന്റേയും ഇടപെടലും പല വട്ടം അഫ്രീദി തേടുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും അദ്ദേഹം അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടില്ലെന്നും അഫ്രീദി അഭിപ്രായപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP