Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്‌ക് വിതരണം; അങ്കമാലി എംഎ‍ൽഎ റോജി എം ജോണിനും പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുത്തു പൊലീസ്

സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്‌ക് വിതരണം; അങ്കമാലി എംഎ‍ൽഎ റോജി എം ജോണിനും പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുത്തു പൊലീസ്

സ്വന്തം ലേഖകൻ

അങ്കമാലി: ലോക്ക് ഡൗൺ ലംഘിച്ചുള്ള പരിപാടിയുടെ പേരിൽ കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുത്തു. അങ്കമാലി എംഎ‍ൽഎക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്‌ക് വിതരണം ചെയ്തതിനാണ് കേസെടുത്തത്. റൂറൽ എസ്‌പിയുടെ നിർദേശത്തെ തുടർന്ന് കാലടി പൊലീസാണ് എംഎ‍ൽഎ റോജി. എം ജോണിനെതിരെ കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്തംഗം ടി.പി ജോർജടക്കം പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് എംഎ‍ൽഎ മാസ്‌ക് വിതരണം ചെയ്യുന്ന വാർത്ത ചാനലുകളിൽ സംപ്രേഷണം ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസെടുക്കാൻ എറണാകുളം റൂറൽ പൊലീസ് നിർദ്ദേശം നൽകിയത്. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയതായിരുന്നു അങ്കമാലി എംഎ‍ൽഎ റോജി.എം. ജോൺ. അദ്ദേഹവും കുട്ടികൾക്ക് മാസ്‌ക വിതരണം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്ക് പഞ്ചായത്തംഗവും, എംഎ‍ൽഎയും ഒപ്പം കണ്ടാലറിയാവുന്ന കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുത്തത്.

പരിപാടി സംഘടിപ്പിച്ച ടി.പി ജോർജിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കാലഡി ഡിവിഷനിൽപ്പെട്ട 5 മുതൽ 12 വാർഡുകളിലെ കുട്ടികൾക്കു വേണ്ടിയാണ് കുട്ടിമാസ്‌ക് വിതരണം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 60ഓളം കുട്ടികൾ പങ്കെടുത്തിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും എത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് കുട്ടികളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ ജനപ്രതിനിധികൾ തന്നെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP