Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണ വൈറസിനെ കോശങ്ങളിൽ പ്രവേശിക്കാതെ തടയും; പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഉപയോ​ഗിച്ച് തുടങ്ങുകയും ചെയ്യാം; കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്കൻ കമ്പനി; 100% കൊറോണ വൈറസ് അണുബാധ തടയാൻ കഴിയുമെന്നും സോറന്റോ തെറാപ്പിറ്റിക്സ്

കൊറോണ വൈറസിനെ കോശങ്ങളിൽ പ്രവേശിക്കാതെ തടയും; പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഉപയോ​ഗിച്ച് തുടങ്ങുകയും ചെയ്യാം; കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്കൻ കമ്പനി; 100% കൊറോണ വൈറസ് അണുബാധ തടയാൻ കഴിയുമെന്നും സോറന്റോ തെറാപ്പിറ്റിക്സ്

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: കൊവിഡ് പ്രതിരോധ രം​ഗത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനവുമായി അമേരിക്കൻ മരുന്ന് കമ്പനിയായ സോറന്റോ തെറാപ്പിറ്റിക്സ്. തങ്ങൾ കണ്ടെത്തിയ എസ്ടിഐ -1499 എന്ന ആന്റിബോഡി കൊറോണ ബാധിതനെ പൂർണമായും സുഖപ്പെടുത്തും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ആന്റിബോഡിയുടെ അം​ഗീകാരത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനിൽ (എഫ്ഡിഎ) കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മരുന്നിന് ഇതുവരെ എഫ്ഡിഎ അം​ഗീകാരം നൽകിയിട്ടില്ല. അതേസമയം, സോറന്റോയുടെ ഓഹരികൾ 220 ശതമാനം ഉയർന്നു.

100% കൊറോണ വൈറസ് അണുബാധ തടയാൻ കഴിയുന്ന ആന്റിബോഡി കണ്ടെത്തിയതായാണ് കാലിഫോർണിയ ബയോടെക് കമ്പനി അവകാശപ്പെടുന്നത്. കൊറോണ വൈറസിനെ പൂർണ്ണമായും തടയാൻ കഴിയുന്ന ഒരു ആന്റിബോഡി എന്നാണ് ഇവർ വ്യക്തമാക്കുന്നത്. മാരക നൈറസിനെതിരായ വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് ചികിത്സ നടത്താൻ ആന്റിബോഡി ഉപയോഗിക്കാമെന്ന് ഇവർ വ്യക്തമാക്കുന്നു.

ഒരു മാസം 2,00,000 ഡോസുകൾ വരെ വിപണിയിൽ എത്തിക്കാനാകും എന്നാണ് കമ്പനിയുടെ അവകാശ വാദം. പരീക്ഷണങ്ങളിൽ 100 ​​ശതമാനം ആരോഗ്യമുള്ള മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് കൊറോണ വൈറസിനെ എസ്ടിഐ -1499 ആന്റിബോഡി തടഞ്ഞതായി സാൻ ഡീഗോ ആസ്ഥാനമായുള്ള സോറന്റോ തെറാപ്പിറ്റിക്സ് അവകാശപ്പെടുന്നു. ന്യൂയോർക്കിലെ മൗണ്ട് സിനായി സ്കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് സോറന്റോ പുതിയ മരുന്ന് വികസിപ്പിച്ചത്.

കൊറോണ വൈറസ് പോലുള്ള രോഗകാരികളെ നിർവീര്യമാക്കാൻ പുതിയ മരുന്നിന് കഴിയുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ആന്റിബോഡികളുടെ ഒരു കോക്ടെയ്ൽ മനുഷ്യ കോശങ്ങൾക്ക് ഒരു 'സംരക്ഷക കവചം' പോലെ പ്രവർത്തിക്കുകയും കോവിഡ്19, SARS-CoV-2 എന്നിവയ്ക്ക് കാരണമാകുന്ന വൈറസിനെ അവയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. വൈറസിനെ കോശങ്ങളുടെ പ്രാഥമിക കവാടത്തിൽ നിന്ന് തടയുന്നു എന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിബോഡി വികസിപ്പിക്കുന്നതിൽ ഇസ്രയേലിലെ ശാസ്ത്രജ്ഞർ വിജയം കൈവരിച്ചതായി നേരത്തേ ഇസ്രയേലി പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് അവകാശപ്പെട്ടിരുന്നു. ഏറ്റവും ഫലപ്രദമായ മരുന്നിന്റെ എതയും പെട്ടെന്നുള്ള വികാസത്തിന് വഴിതുറക്കുന്ന കണ്ടുപിടുത്തമാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ അന്താരാഷ്ട്ര കമ്പനികളെ സമീപിച്ച് വാണിജ്യാടിസ്ഥാനത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കും.’ഈ അത്ഭുതകരമായ മുന്നേറ്റത്തിന് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫിനെ ഞാൻ അഭിനന്ദിക്കുന്നു, ഒപ്പം അഭിമാനിക്കുന്നു,’- എന്നായിരുന്നു ബെന്നറ്റിന്റെ പ്രതിതരണം.

ഫെബ്രുവരി ഒന്നിനാണ് വാക്‌സിൻ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോകപ്രശസ്ത ഗവേഷണ – വികസന ഏജൻസിയായ ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് നിർദ്ദേശം നൽകിയത്. പരിചയസമ്പന്നരായ 50 ലധികം ശാസ്ത്രജ്ഞർ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്.ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ സയൻസ് കോർ ഭാഗമായി 1952 ൽ സ്ഥാപിതമായ ഐഐബിആർ പിന്നീട് ഒരു സിവിലിയൻ സ്ഥാപനമായി. ഇത് സാങ്കേതികമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിലാണ്, പക്ഷേ പ്രതിരോധ മന്ത്രാലയവുമായി അടുത്ത ആശയവിനിമയം നിലനിർത്തുന്നുമുണ്ട്.

വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള സാധാരണ പ്രക്രിയയ്ക്ക് മൃഗങ്ങളിലെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒരു നീണ്ട പ്രക്രിയ ആവശ്യമാണ്. അതിനുശേഷമാണ് മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുക. പാർശ്വഫലങ്ങളുടെ പൂർണ്ണ സ്വഭാവവും വ്യത്യസ്ത ജന വിഭാഗങ്ങളെ മരുന്ന് എങ്ങനെ ബാധിക്കുന്നു എന്നതുമെല്ലാം ഇപ്രകാരം തെളിയിക്കേണ്ടതുണ്ട്.ജപ്പാനും ഇറ്റലിയുമുൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്ന് വൈറസ് സാമ്പിളുകൾ ഇസ്രയേലിലെത്തിച്ചിരുന്നു. മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ മരവിപ്പിച്ച് പ്രത്യേക സുരക്ഷയുള്ള പ്രതിരോധ മന്ത്രാലയം കൊറിയറായാണിത് ഐഐബിആറിലേക്ക് കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP