Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധിച്ച് കോഴിക്കോടുകാരൻ സൗദിയിലെ ആശുപത്രിയിലെ വെന്റിലേറ്ററിൽ; ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത് ഭാര്യയും ആറുമാസം പ്രായമായ മകളും; അമ്മയും അവശതയെ തുടർന്ന് ആശുപത്രിയിൽ; സൗദിയിലെ മലയാളിയുടെ മണിപ്പൂരി ഭാര്യയുടേയും കുട്ടിയുടെയും മരണ കാരണം ആർക്കും അറിയില്ല; മരിച്ചത് കോയിലാണ്ടിക്കാരന്റെ രണ്ടാം ഭാര്യയും മകളുമെന്ന് ബന്ധുക്കൾ

കോവിഡ് ബാധിച്ച് കോഴിക്കോടുകാരൻ സൗദിയിലെ ആശുപത്രിയിലെ വെന്റിലേറ്ററിൽ; ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത് ഭാര്യയും ആറുമാസം പ്രായമായ മകളും; അമ്മയും അവശതയെ തുടർന്ന് ആശുപത്രിയിൽ; സൗദിയിലെ മലയാളിയുടെ മണിപ്പൂരി ഭാര്യയുടേയും കുട്ടിയുടെയും മരണ കാരണം ആർക്കും അറിയില്ല; മരിച്ചത് കോയിലാണ്ടിക്കാരന്റെ രണ്ടാം ഭാര്യയും മകളുമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ചത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലു ദിവസം മുൻപ് അസുഖം കാണിക്കാനായാണ് ബിജു ആശുപത്രിയിൽ പോയത്. പിന്നീട് വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽനിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞത്. രണ്ടു ദിവസം മുൻപാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നിൽക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വൈകുന്നേരമായിട്ടും അതേ നിലയിൽ കണ്ടപ്പോൾ കൂടുതൽ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാൻ കഴിയുന്നില്ലെന്നം അയൽക്കാർ അറിഞ്ഞത്. പിന്നീട് പൊലീസെത്തി തുറന്നു പരിശോധിച്ചു. അപ്പോഴാണ് ആത്മഹത്യാ വിവരം അറിഞ്ഞത് മൃതശരീരങ്ങൾ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സായ യുവതി ഇവിടെ ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു.

മദീന എയർപോർട്ടിൽ എട്ടു വർഷത്തോളമായി ജോലി ചെയ്യുന്ന ബിജുവിനു അടുത്തിടെ ജോലി നഷ്ടമായിരുന്നു. മദീന എയർപോർട്ടിൽ വണ്ടർലാ എന്ന കമ്പനിക്ക് കീഴിൽ ബെൽറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു. സുഹൃത്തുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബത്തിന്റെ കൂടുതൽ വിവരങ്ങൾ സുഹൃത്തുക്കൾക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്.

ബിജു വെന്റിലേറ്ററിലായതിനാൽ കൂടുതൽ വിവരങ്ങളും അറിയില്ല. നടപടികൾക്കായി മദീന നവോദയ പ്രവർത്തകരായ നിസാർ കരുനാഗപ്പള്ളി, നൗഷാദ് അടൂർ, സുജയ് മാന്നാർ എന്നിവർ സജീവമായി രംഗത്തുണ്ട്. ബിജു നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് മണിപ്പൂർ സ്വദേശിനിയെ വിവാഹം ചെയ്തതെന്നാണ് നാട്ടിൽനിന്നു ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP