നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച് അടച്ചിടൽ നീട്ടും; പൊതുഗതാഗതം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കാനും അനുവദിക്കും; രാത്രി യാത്രാ നിരോധനം നടപ്പാക്കുംച പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും പുറത്തിറങ്ങുന്നതിനുള്ള വിലക്ക് തുടരും; ഓട്ടോയും ടാക്സിയും ഓടാനും അനുവദിക്കും; വിമാന സർവ്വീസിൽ അവ്യക്തത; മെട്രോ സർവ്വീസും അനുവദിക്കില്ല; ഇളവുകളോടെ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടും. നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ടാകും അടച്ചിടൽ നീട്ടാൻ സാധ്യത. പൊതുഗതാഗതം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നൽകിയേക്കും. എന്നാൽ ആൾക്കൂട്ടം അനുവദിക്കില്ല.
ഓട്ടോറിക്ഷകളിലും ടാക്സികളിലും രണ്ടുപേർക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയാകും നൽകുക. സംസ്ഥാനങ്ങൾ പച്ചക്കൊടികാണിച്ചാൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങിയേക്കും. റെഡ് സോണുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. മെട്രോ സർവീസുകൾക്കും അനുമതി നൽകില്ല. എന്നാൽ മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും ഇതിനെ എതിർക്കും. അങ്ങനെ വന്നാൽ ഈ സംസ്ഥാനങ്ങളെ ഒഴിവാക്കിയുള്ള വിമാന സർവ്വീസും ആലോചനയിലുണ്ട്.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മെയ് 11ന് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവുനൽകുക. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കേയിക്കും. മാർച്ച് 25മുതലാണ് ആദ്യഘട്ട ലോക്ക്ഡൗൺ തുടങ്ങിയത്. പിന്നീട് ഘട്ടംഘട്ടമായി മെയ് 17വരെ നീട്ടുകയാണ് ചെയ്തത്. പുതിയ ഘട്ടത്തിൽ ഹോട് സ്പോട്ടുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകും. രാത്രിയാത്രാ നിരോധനം നടപ്പാക്കും. പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും പുറത്തിറങ്ങുന്നതിനുള്ള വിലക്കും തുടരും.
ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. നാലാം ഘട്ടത്തിൽ ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കാത്ത ഇളവുകൾ നൽകും. ആഭ്യന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. സർവീസുകൾ ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ സമയമായെന്ന് വ്യോമയന മന്ത്രാലയം അഭിപ്രായപ്പെട്ടു. 18 ന് ശേഷം സർവീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ അപേക്ഷ അംഗീകരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തിരുമാനം പ്രധാനമന്ത്രി കൈക്കൊള്ളട്ടെ എന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തു. എന്നാൽ മെട്രോ സർവീസുകൾ മെയ് 30 വരെ ഉണ്ടാകില്ല.
മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കേണ്ടെന്നാണ് തിരുമാനം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തിരുമാനം. മെട്രോ സർവീസുകൾ 17 ന് ശേഷം പുനഃസ്ഥാപിക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ അപേക്ഷ തള്ളി. രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗൺ നാളെ അവസാനിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൺ ആരംഭിച്ച മെയ് നാലിന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം 42,533 ആയിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സാഹചര്യമാകെ മാറി. രോഗബാധിതരുടെ എണ്ണം 81,970 ആയി. മെയ് നാലിൽ മരണസംഖ്യ 1373 ആയിരുന്നു. ഇപ്പോൾ അത് 2649 ആയി ഉയർന്നു. രോഗവ്യാപനത്തിന്റെ നിർണായകമായ കാലയളവായിരുന്നു മൂന്നാംഘട്ട ലോക്ക്ഡൗൺ.
രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്ന തരത്തിലാവും നാലാംഘട്ട ലോക്ക്ഡൗൺ. സോണുകളെ തരംതിരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ ആശങ്ക കൂടി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകും. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ദിനം പ്രതി വർദ്ധിക്കുകയാണ്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വെല്ലുവിളിയാണ്.
രാജ്യത്ത് കോവിഡ് കൂടുതൽ ശക്തമാകുമ്പോഴാണ് നാലാം ഘട്ട ലോക്ക്ഡൗൺ വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 100 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് മരണം 2,649 ആയി. മഹാരാഷ്ട്രയിൽ കോവിഡ്രോഗികളുടെ എണ്ണം 29,000 കടന്നു. നാളെ മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ ഈ മാസം അവസാനം വരെ നീട്ടണമെന്ന് മഹാരാഷ്ട്രയും തെലുങ്കാനയും പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
എല്ലാ മേഖലകളും തുറക്കണമെന്ന് ഡൽഹിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തും തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ. നാലാം ഘട്ടത്തിൽ ബസ്, വിമാന സർവ്വീസുകൾക്കും അനുമതി നൽകിയേക്കും എന്നാണ് സൂചനകൾ. ഓൺലൈൻ വ്യാപാരങ്ങൾക്കും അനുമതി നൽകിയേക്കും. നഗരങ്ങളിൽ ഏറ്റവും ശക്തമായി കോവിഡ് ബാധിച്ചത് മുംബൈയിലും അഹമ്മദാബാദിലുമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍