Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവല്ലയുടെ പേരും പ്രശസ്തിയും വാനോളമുയർത്തിയ ഫുട്‌ബോൾ മാന്ത്രികൻ; വി പി സത്യനൊപ്പം പ്രതിരോധം തീർത്ത കേരളം കണ്ട എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്കുമാരിൽ പ്രമുഖൻ; ഈ മാസം എസ് ബി ഐയിൽ നിന്ന് വിരമിക്കാനിരിക്കെ അപ്രതീക്ഷിത മരണം; ഫുട്‌ബോളിനെ ജീവവായുവാക്കിയ ബാബുച്ചായൻ ഇനി ഓർമ്മ; സന്തോഷ് ട്രോഫി താരം വർഗീസ് മാത്യു വിടവാങ്ങുമ്പോൾ

തിരുവല്ലയുടെ പേരും പ്രശസ്തിയും വാനോളമുയർത്തിയ ഫുട്‌ബോൾ മാന്ത്രികൻ; വി പി സത്യനൊപ്പം പ്രതിരോധം തീർത്ത കേരളം കണ്ട എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്കുമാരിൽ പ്രമുഖൻ; ഈ മാസം എസ് ബി ഐയിൽ നിന്ന് വിരമിക്കാനിരിക്കെ അപ്രതീക്ഷിത മരണം; ഫുട്‌ബോളിനെ ജീവവായുവാക്കിയ ബാബുച്ചായൻ ഇനി ഓർമ്മ; സന്തോഷ് ട്രോഫി താരം വർഗീസ് മാത്യു വിടവാങ്ങുമ്പോൾ

എസ് രാജീവ്‌

തിരുവല്ല : തിരുവല്ലയുടെ പേരും പ്രശസ്തിയും വാനോളമുയർത്തിയ ഫുട്‌ബോൾ മാന്ത്രികൻ ... വി പി സത്യനൊപ്പം കേരളത്തിന്റെ ഗോൾ വലയത്തിന് മുമ്പിൽ പ്രതിരോധം തീർത്ത കേരളം കണ്ട എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്കുമാരിൽ പ്രമുഖൻ.... പ്രായത്തിന്റെ അവശതകൾക്കിടയിലും ഫുട്‌ബോളിനെ ജീവ വായുവാക്കിയ തിരുവല്ലാക്കാരുടെ ബാബുച്ചായൻ വിട പറഞ്ഞു.

മുൻ സന്തോഷ് ട്രോഫി താരവും എസ് ബി ഐ ഉദ്യോഗസ്ഥനുമായ കുളക്കാട് മാമ്പ്രക്കുഴിയിൽ പ്രശാന്തിയിൽ വർഗീസ് മാത്യു ( ബാബു, 60) വാണ് വിട പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അമൃത മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. എസ് ബി ടി യുടെയും കേരള സർവകലാ ശാലയുടെയും ഫുട്‌ബോൾ താരമായിരുന്നു. 1983 - 84ൽ കേരള സർവകലാശാല ചാംപ്യന്മാരായ ചങ്ങനാശേരി എസ്ബി കോളജ് ടീമിൽ അംഗമായിരുന്നു. തുടർന്ന് സർവകലാശാല ടീമിലെത്തി.

1987ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിലടക്കം കേരളത്തിനായി കളിച്ചു. ജോലി ലഭിച്ച ശേഷം എസ് ബി ടി താരമായി തുടർന്നു. ഈ 31ന് വിരമിക്കാനിരിക്കുകയായിരുന്നു അന്ത്യം. തിരുവല്ല എൻ ആർ ഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തിരുവല്ല ഊരവേ
ലിൽ പടവുപുരയ്ക്കൽ ആനി അന്നമ്മ വർഗീസ് (ഓഫിസർ, എസ്‌ബിഐ, പെരുന്ന).

മക്കൾ: ഷനോ സൂസൻ വർഗീസ് (ക്വസ്ത് ഗ്ലോബൽ, തിരുവനന്തപുരം), ഷബ ആൻ വർഗീസ്, ഷെൽബി മാത്യു വർഗീസ്. മരുമക്കൾ: മാറനാട് പെരുമ്പള്ളിൽ കുര്യാക്കോസ് തോമസ് പണിക്കർ, മുത്തൂർ കുഴിമലയിൽ സിജു പൗലോസ് (നിപ്പോൺ അസറ്റ് മാനേജ്‌മെന്റ്, തിരുവല്ല). സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് പാലിയേക്കര െസെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP