Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂർണ്ണമായും കത്തി നശിച്ചത് 10 ബെൻസ് കാറുകൾ; 16 കാറുകൾക്ക് കേടുപാടും; കുന്ദമംഗലത്ത് കത്തിനശിച്ചത് ബെൻസ് കാറുകളുടെ എസ്‌ക്ലൂസീവ് വർക് ഷോപ്പ്; സംഭവിച്ചത് രണ്ട് കോടിയുടെ നഷ്ടം; അഗ്നി ഗോളമെടുത്തത് ഗൾഫിലെ ബെൻസ് കാർ വർക് ഷോപ്പിലെ പ്രവർത്തന പരിചയത്തിൽ തടുങ്ങിയ സ്വപ്നം; കത്തിയമർന്നത് ലോണെടുത്തും കടമെടുത്തുമുണ്ടാക്കിയ ജോഫിയുടെ ജീവിത പ്രതീക്ഷകൾ

പൂർണ്ണമായും കത്തി നശിച്ചത് 10 ബെൻസ് കാറുകൾ; 16 കാറുകൾക്ക് കേടുപാടും; കുന്ദമംഗലത്ത് കത്തിനശിച്ചത് ബെൻസ് കാറുകളുടെ എസ്‌ക്ലൂസീവ് വർക് ഷോപ്പ്; സംഭവിച്ചത് രണ്ട് കോടിയുടെ നഷ്ടം; അഗ്നി ഗോളമെടുത്തത് ഗൾഫിലെ ബെൻസ് കാർ വർക് ഷോപ്പിലെ പ്രവർത്തന പരിചയത്തിൽ തടുങ്ങിയ സ്വപ്നം; കത്തിയമർന്നത് ലോണെടുത്തും കടമെടുത്തുമുണ്ടാക്കിയ ജോഫിയുടെ ജീവിത പ്രതീക്ഷകൾ

ജാസിം മൊയ്ദീൻ

ബെൻസ്‌കാറുകളുടെ വർക് ഷോപ്പ് കത്തിനശിച്ചു. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. 16 കാറുകൾ കത്തി നശിച്ചു. 10 കാറുകൾ പൂർണ്ണമായും നശിച്ചു. രക്ഷിച്ചെടുക്കാനായത് രണ്ട് കാറുകൾ മാത്രം. ഷോർട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് പ്രഥമിക വിലയിരുത്തൽ.

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്തിനടുത്ത് ബെൻസ് കാറുകളുടെ എക്സ്‌ക്ലൂസീവ് വർക് ഷോപ്പ് കത്തി നശിച്ചു. കുന്ദമംഗലത്തിനടുത്ത് മുറിയനാലിലെ ജോഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് വർക്ക് ഷോപ്പാണ് ഇന്ന് രാവില കത്തി നശിച്ചത്. 2 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 16 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

10 ബെൻസ് കാറുകൾ പൂർണ്ണമായും കത്തിനശിച്ചു. രണ്ട് കാറുകൾ മാത്രമാണ് ചെറിയ കേടുകളോട് കൂടി പുറത്തെടുക്കാനായത്. അകത്തുണ്ടായിരുന്ന സ്പെയർപാർടുകളും പൂർണ്ണമായും കത്തി നശിച്ചു. കെട്ടിത്തിന്റെ ചുരുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അകത്തുണ്ടായിരുന്ന അലമാരകളും പൂർണ്ണമായും കത്തിനശിച്ചു.

കോഴിക്കോട് ജില്ലയിലെ തന്നെ ബെൻസ് കാറുകളുടെ വിദഗ്ധ വർക് ഷോപ്പാണ് ഇന്ന് കത്തിനശിച്ച എമിറേറ്റ്സ് വർക് ഷോപ്പ്. രാവിലെ സ്ഥാപനത്തിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വീട്ടിലുള്ള സ്ത്രീ ഉടമയായ ജോഫിയെ വിവരം അറിയിക്കുകയായിരുന്നു. ജോഫിയെത്തിപ്പോഴേക്ക് തീ പരമാവധി പടർന്നു കഴിഞ്ഞിരുന്നു.

രണ്ട് കാറുകൾ മാത്രമാണ് ജോഫിക്ക് തീയിൽ നിന്നും പുറത്തിറക്കാനായത്. അതിന് ശേഷം നാട്ടുകാരും ജോഫിയും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പെട്രോൾ കാറുകൾ ഓരോന്നായി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചൂടും പുകയും കാരണം തീയണക്കാനായി ആളുകൾക്ക് അടുത്തേക്ക് എത്താൻ പോലുമായില്ല.പിന്നീട് നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സെത്തി മണിക്കൂറുകളുടെ ഇടപെടലിനെ തുടർന്നാണ് തീയണക്കാനായത്. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെ കത്തിനശിച്ചത് ജോഫി എന്ന ചെറുപ്പക്കാരന്റെ വർഷങ്ങളായുള്ള സ്വപ്നമാണ്. തൃശ്ശൂർ സ്വദേശിയായിരുന്ന ജോഫി വർഷങ്ങൾക്ക് മുമ്പ് ജോലി സംബന്ധമായ ആവശ്യത്തിനാണ് കോഴിക്കോടെത്തിയത്. നേരത്തെ ഗൾഫിൽ ബെൻസ് കാറുകളുടെ വർക് ഷോപ്പുകളിൽ ജോലി ചെയ്തിരുന്ന അനുഭവ പരിചയം കൈമുതലാക്കി കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്തിനടുക്ക് ലോണെടുത്തും കടംവാങ്ങിയും ഒരു വർക് ഷോപ്പ് തുടങ്ങുകയായരുന്നു.

ബൈൻസ് കാറുകൾ നന്നാക്കുന്നതിൽ ഇദ്ദേഹത്തിനുള്ള മികവ് കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരെ ഇങ്ങോട്ട് വാഹനങ്ങളെത്തിച്ചിരുന്നു. ലോക്ഡൗൺ കാരണം കുറെ ദിവസം തുറക്കാനായിരുന്നില്ല. പിന്നീട് ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. പ്രാഥമിക കണക്കുകൂട്ടലുകൾ പ്രകാരം രണ്ടുകോടിയലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP