Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോക്ക്ഡൗണിൽ ഒരുപാട് സമയം ഒരുമിച്ച് ചെലവിട്ടതോടെ അടിപിടിയൂം വർദ്ധിച്ചു; ചൈനയിൽ വിവാഹ മോചനം ആവശ്യപ്പെട്ടെത്തുന്നത് പതിനായിരക്കണക്കിന് ആളുകൾ; പൊറുതിമുട്ടിയ ചൈന വിവാഹമോചനം ആഗ്രഹിക്കുന്നവർ 30 ദിവസത്തെ ക്ലെയിമിങ് പീരിയഡ് പൂർത്തിയാക്കണമെന്ന നിയമം ഇറക്കി

ലോക്ക്ഡൗണിൽ ഒരുപാട് സമയം ഒരുമിച്ച് ചെലവിട്ടതോടെ അടിപിടിയൂം വർദ്ധിച്ചു; ചൈനയിൽ വിവാഹ മോചനം ആവശ്യപ്പെട്ടെത്തുന്നത് പതിനായിരക്കണക്കിന് ആളുകൾ; പൊറുതിമുട്ടിയ ചൈന വിവാഹമോചനം ആഗ്രഹിക്കുന്നവർ 30 ദിവസത്തെ ക്ലെയിമിങ് പീരിയഡ് പൂർത്തിയാക്കണമെന്ന നിയമം ഇറക്കി

സ്വന്തം ലേഖകൻ

ബീജിങ്: ലോക്ക്ഡൗണിൽ ദിവസം മുഴുവൻ ഒന്നിച്ച് ചെലവിട്ടതോടെ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള അടിപിടിയും കൂടി. ഇതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ദമ്പതികളാണ് ചൈനയിൽ രംഗത്തെത്തിയിരിക്കുന്നത്. വിവാഹ മോചന ആവശ്യം വർദ്ധിച്ചതോടെ ഉദ്യോഗസ്ഥരും പൊറുതി മുട്ടി. ഇതോടെ വിവാഹ മോചന ആവശ്യവുമായി രംഗത്തെത്തുന്നവർ ഒരു മാസത്തെ ക്ലെയിമിങ് പീരിയഡ് പൂർത്തിയാക്കണമെന്ന് കരട് നിയമം ഇറക്കിയിരിക്കുകയാണ് സർക്കാർ.

ഈ പീരിയഡ് ദമ്പതികളെ കുറച്ച് ശാന്തരാക്കുമെന്നും ജീവിതത്തെ കുറിച്ച് ചിന്തിക്കാനും വിവാഹ മോചന തീരുമാനത്തിൽ നിന്നും പിന്മാറാൻ കാരണമായേക്കുമെന്നുമാണ് കരുതുന്നത്. ഇതിനായാണ് 30 ദിവസത്തെ ക്ലെയിമിങ് പീരിയഡ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. വിവാഹ മോചന കേസുകൾ വർദ്ധിച്ചു വരുന്നതിനാൽ 2018ൽ ഇങ്ങനെ ഒരു ബിൽ സർക്കാർ പരിഗണനയിൽ എടുത്തിരുന്നു. പിന്നീട് ലോക്ക്ഡൗൺ വന്നതോടെ വിവാഹ മോചനം ആവശ്യപ്പെടുന്നവരുടെ എണ്ണം പതിനായിരക്കണക്കിനായി ഉയർന്നു ഇതോടെയാണ് ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നത്.

ഈ 30 ദിവസ സമയത്തിൽ ആർക്കെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് തോന്നിയാൽ വിവാഹ മോചന ഹർജി പിൻവലിക്കാം. ഇതിനായാണ് പുതിയ നിയമം. കൊറോണ വൈറസ് ഹോം ക്വാറന്റൈൻ ആണ് വിവാഹ മോചന ഹർജി ഇത്രയും അധികം വർദ്ധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP