Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ പെട്ടത് ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സ്‌കോർപ്പിയോയിൽ വന്ന മലയാളി കുടുംബം; കൊല്ലപ്പെട്ട മലയാളികൾ നവാഡയിലെ സെന്റ് തെരാസാസ് സ്‌കൂൾ നടത്തുന്ന ചെമ്പ് കടവുകാരൻ അനീഷ് തോമസും രണ്ടു വയസ്സുള്ള മകളും; മരിച്ച ഡ്രൈവറും സ്‌കൂളിലെ ജീവനക്കാരനായ മൂകാംബികക്കാരൻ; അനീഷിന്റെ ഭാര്യയും മൂത്ത മകളും ഗുരുതരാവസ്ഥയിൽ; തെലുങ്കാനയിലെ അപകടത്തിൽ പെട്ടത് നാട്ടിലെത്താനുള്ള കൊതികാരണം മൂന്ന് കാറുകളിൽ റിസ്‌ക് എടുത്ത് തിരിച്ച മലയാളി സംഘത്തിലെ ഒരു കുടുംബം

അപകടത്തിൽ പെട്ടത് ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സ്‌കോർപ്പിയോയിൽ വന്ന മലയാളി കുടുംബം; കൊല്ലപ്പെട്ട മലയാളികൾ നവാഡയിലെ സെന്റ് തെരാസാസ് സ്‌കൂൾ നടത്തുന്ന ചെമ്പ് കടവുകാരൻ അനീഷ് തോമസും രണ്ടു വയസ്സുള്ള മകളും; മരിച്ച ഡ്രൈവറും സ്‌കൂളിലെ ജീവനക്കാരനായ മൂകാംബികക്കാരൻ; അനീഷിന്റെ ഭാര്യയും മൂത്ത മകളും ഗുരുതരാവസ്ഥയിൽ; തെലുങ്കാനയിലെ അപകടത്തിൽ പെട്ടത് നാട്ടിലെത്താനുള്ള കൊതികാരണം മൂന്ന് കാറുകളിൽ റിസ്‌ക് എടുത്ത് തിരിച്ച മലയാളി സംഘത്തിലെ ഒരു കുടുംബം

എം മനോജ് കുമാർ

തിരുവനന്തപുരം: ബീഹാറിൽ നിന്ന് നാടെത്താൻ മോഹിച്ച് സ്‌കോർപിയോയിൽ വന്ന മലയാളി കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരി ചെമ്പ്കടവ് സ്വദേശിയായ അനീഷ് തോമസ് (33), രണ്ടു വയസുള്ള മകൾ അനാമിക, വാഹനം ഓടിച്ച സ്റ്റെനി ജോസ് (22) എന്നിവരാണ് മരിച്ചത്. ബീഹാറിൽ നിന്ന് തിരിക്കവെ ഇവർ സഞ്ചരിച്ച വാൻ നിസാമാബാദിൽ വെച്ച് ട്രെക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ബീഹാറിൽ സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തുകയാണ് അനീഷ് തോമസ്. ബീഹാറിൽ നവാഡാ ജില്ലയിലാണ് ഈ സ്‌കൂൾ.

ഇവരുടെ സ്‌കൂളിലെ ജീവനക്കാരനായ സ്റ്റെനി ജോസ് ആണ് വാഹനം ഓടിച്ചത്. മൂകാംബികയാണ് ഇയാളുടെ വീട് സ്റ്റെനി ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ബീഹാറിൽ നിന്ന് വാടകയ്ക്ക് വിളിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. . അനീഷിന്റെ ഭാര്യ ദിവ്യയും മൂത്തമകൾ അസാലിയയും നിസാമാബാദിലെ ആശുപത്രിയിൽ ജീവന് വേണ്ടി മല്ലടിക്കുകയാണ്. ഇവരുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ഹൈദ്രബാദിലേ ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് തിരിക്കാനായി വാഹനമില്ലാത്തതിനാൽ ബീഹാർ മലയാളികൾ അവിടെത്തന്നെ തുടരുകയാണ്. മാർച്ച് എഴു മുതൽ ഇതാണ് അവസ്ഥ. മനംമടുത്തതിനെ തുടർന്നാണ് മൂന്നു വാഹനം അവിടെ നിന്ന് ടാക്‌സി വാഹനങ്ങൾ അറേഞ്ച് ചെയ്ത് മലയാളികൾ റിസ്‌ക്ക് എടുത്ത് കേരളത്തിലെക്ക് തിരിച്ചത്. ഇവരുടെ യാത്ര മൂന്നു ദിവസം മുൻപ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ഒപ്പമുള്ള മലയാളി കുടുംബത്തിലെ ഗർഭിണികൾ അടങ്ങിയവർക്ക് പ്രസവത്തിനായി നാട് പിടിക്കേണ്ടിയിരുന്നു. അതിനാൽ മൂന്നു വാഹനങ്ങളിലായാണ് കുടുംബം ഇവർ ബീഹാറിൽ നിന്ന് തിരിച്ചത്.

എട്ടു മാസവും, ഏഴു മാസവും ഗർഭിണികളായ യുവതികൾ ഇവർക്കൊപ്പമുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. മുന്നിലും പിന്നിലുമായ വാഹനങ്ങളിലായാണ് ഗർഭിണികൾ സഞ്ചരിച്ചിരുന്നത്. അവർ സഞ്ചരിച്ച വാഹനങ്ങൾക്ക് അപകടമില്ല. 2500 കിലോമീറ്റർ താണ്ടിയുള്ള ഗർഭിണികളെയും വെച്ചുള്ള ഈ യാത്ര അതി റിസ്‌ക് ആണെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഇവരെ ഓർമ്മപ്പെടുത്തിയിരുന്നു. പക്ഷെ കൊറോണ കാരണം പ്രസവം അവിടുത്തെ ആശുപത്രികൾ ഏറ്റെടുക്കുമോ എന്ന് സംശയമുള്ളതിനാലാണ് ഇവർ കേരളത്തിലേക്ക് റിസ്‌ക്ക് എടുത്ത് തിരിച്ചത്.

ഒരു ട്രെയിൻ ബീഹാറിൽ നിന്ന് ഏർപ്പെടുത്താൻ കഴിയുമോ എന്ന് ഇവർ നിരന്തരം കേരളത്തിലെ സർക്കാരിനോടും രാഷ്ട്ട്രീയ നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. അതിഥി തൊഴിലാളികൾ എത്തിയ അഞ്ചു ട്രെയിനുകളിൽ ഏതെങ്കിലും ട്രെയിനിൽ ബീഹാറിൽ കുടുങ്ങിക്കിടന്ന മലയാളികളെ തിരികെ എത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെട്ടത്. പക്ഷെ കൊറോണ കാരണം സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇവരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ ടാക്‌സി വാഹനങ്ങൾ ഏർപ്പാടാക്കി കേരളത്തിലേക്ക് തിരിച്ചത്.

കൊറോണ പടരുന്നത് കാരണം ബീഹാറിലെ മലയാളികൾ അനിശ്ചിതത്വത്തിന്റെ നിഴലിലിലായിരുന്നു. കൊറോണയുടെ വ്യാപനം കാരണം ബീഹാറിൽ നിൽക്കാനും കേരളത്തിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. 500 ഓളംപേർക്ക് നാട്ടിലേക്ക് അടിയന്തിരമായി മടങ്ങേണ്ടതുണ്ട്. ഇവരെല്ലാം വാഹനം പ്രതീക്ഷിച്ച് കഴിയുകയാണ്. ഇവരിൽ രോഗികളും ഗർഭിണികളുണ്ട്. ഉറ്റവർ മരിച്ചിട്ടും പോകാൻ കഴിയാത്തവരുമുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഇവർ ബീഹാറിൽ നിന്നും വിളിക്കുന്നുണ്ട്. പക്ഷെ ഒരു പരിഹാരവും വന്നിട്ടില്ല. മാർച്ച് എഴു മുതൽ ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുകയാണ് ഈ മലയാളികൾ.

സ്‌കൂളുകൾ അടച്ചതിനാൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളമില്ല. കേരളത്തിലേക്ക് വരാൻ ട്രെയിനോ മറ്റു വാഹന സൗകര്യങ്ങളോ ഒന്നുമില്ല. കയ്യിലെ പണമാണെങ്കിൽ തീർന്നു കൊണ്ടുമിരിക്കുന്നു. ബീഹാറിൽ കൊറോണ പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. കൊറോണ ബാധിച്ചാൽ ചികിത്സിക്കാനും കഴിയില്ല. വേണ്ടത്ര ആശുപത്രികൾ ഇവിടെയില്ല. മലയാളികൾ ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന ഗയ ഒരു ഹോട്ട്സ്പോട്ട് കൂടിയാണ്. ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ പോസിറ്റീവ് കേസുകളിൽ കൂടുതലും ഗയയിലും പാറ്റ്നയിലുമാണ്. ഈ അവസ്ഥയിൽ എങ്ങനെയെങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ കനിവാണ് ഇവർ തേടുന്നത്. ബീഹാർ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കാണിച്ച ഉത്സാഹം കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തിലും കാണിക്കണം. ബീഹാറിലെ തൊഴിലാളികളെ എത്തിക്കാൻ ഇവിടെയ്ക്ക് വന്ന ട്രെയിനുകളിൽ ഒരു ട്രെയിൻ എങ്കിലും ബീഹാറിലുള്ള മലയാളികളെ നാട്ടിലേക്ക് എത്തിക്കാൻ ഏർപ്പെടുത്തണം. ബീഹാർ സർക്കാരുമായോ കേന്ദ്ര സർക്കാരുമായോ സംസാരിച്ച് മലയാളികളുടെ തിരിച്ചുവരവ് എളുപ്പത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ തീവണ്ടി അനുവദിക്കുന്നതിലെ കാല താമസം മനസ്സിലാക്കി തിരിച്ചവരാണ് ഇപ്പോൾ അപകടത്തിൽ പെട്ടത്.

എട്ടുമാസം ഗർഭിണിയായ യുവതിയും ഭർത്താവും കാർ വിളിച്ച് മടങ്ങാൻ പരിപാടിയിട്ടിരുന്നു. പക്ഷെ മലയാളികൾ ഇവരെ തടഞ്ഞു. 2500 കിലോമീറ്റർ ദൂരം വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ എങ്ങനെ വരും എന്നാണ് മലയാളികൾ ഇവരോട് ചോദിച്ചത്. ഇവർക്ക് പ്രസവത്തിനു നാട്ടിലെത്തിയെ മതിയാകൂ. ഇതാണ് ബീഹാറിലെ മലയാളികളുടെ അവസ്ഥ. നിലവിൽ അഞ്ചോളം ട്രെയിനുകൾ ബീഹാറിലേക്ക് വന്നിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കാൻ വന്ന ട്രെയിനുകളാണ്. ഈ ട്രെയിനിൽ മലയാളികൾക്ക് മടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാണ് ആവശ്യമുയരുന്നത്. നു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ-ജോയ്സ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP