Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹീത്രോ വിമാനത്താവളത്തിൽ ദിവസേന പറന്നിറങ്ങുന്നതും പൊങ്ങുന്നതും അനേകം വിമാനങ്ങൾ; ഒരു പരിശോധനയുമില്ലാതെ യാത്രക്കാർ വീടുകളിലേക്ക്; ബ്രിട്ടീഷ് എയർവേയ്സ് ഹോളിഡേക്ക് വരെ ആളെ കൊണ്ടുപോകുന്നു; ബ്രിട്ടൻ എന്തുകൊണ്ട് മുടിയുന്നു എന്നതിന് തെളിവ് ഹീത്രോവിൽ വ്യക്തം

ഹീത്രോ വിമാനത്താവളത്തിൽ ദിവസേന പറന്നിറങ്ങുന്നതും പൊങ്ങുന്നതും അനേകം വിമാനങ്ങൾ; ഒരു പരിശോധനയുമില്ലാതെ യാത്രക്കാർ വീടുകളിലേക്ക്; ബ്രിട്ടീഷ് എയർവേയ്സ് ഹോളിഡേക്ക് വരെ ആളെ കൊണ്ടുപോകുന്നു; ബ്രിട്ടൻ എന്തുകൊണ്ട് മുടിയുന്നു എന്നതിന് തെളിവ് ഹീത്രോവിൽ വ്യക്തം

സ്വന്തം ലേഖകൻ

ശുപത്രികളിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതും പ്രതിദിന മരണസംഖ്യ കുറയുന്നതുമെല്ലാം ബ്രിട്ടന് അല്പം ആശ്വാസം പകരുന്നുണ്ടെങ്കിലും ഇനിയും സംഗതികൾ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് തന്നെയാണ് വിദഗ്ദർ പറയുന്നത്. വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആർ'' മൂല്യത്തിൽ ചെറിയൊരു വർദ്ധനവ് ഉണ്ടായത് അതിന്റെ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാർക്കശ്യം വരുത്തിയിട്ടും, രോഗവ്യാപനം തടയുന്നതിൽ കാര്യമായ പുരോഗതി കൈവരിക്കാനാകാത്തതിന്റെ കാരണം അന്വേഷിച്ച് ഏറെയൊന്നും അലയേണ്ടതില്ല. ഭൂരിഭാഗം ജനങ്ങളും വീടുകളിൽ ഒതുങ്ങിക്കൂടിയപ്പോഴും അവരുടെ തലക്ക് മുകളിലൂടെ ജറ്റ് വിമാനങ്ങൾ ഇരമ്പി പറക്കുകയാണ്. ഹീത്രോ വിമാനത്താവളത്തിൽ ദിനം പ്രതി നൂറുകണക്കിന് വിമാനങ്ങളാണ് പറന്നിറങ്ങുന്നതും പറന്നുയരുന്നതും. യാതോരുവിധ പരിശോധനകളുമില്ലാതെ ആയിരക്കണക്കിന് അന്താരാഷ്ട്ര യാത്രക്കാർ വരികയും പോവുകയും ചെയ്യുന്നു.

രാത്രിയിൽ വീടിന് പുറത്ത് കഴിയുന്നത് ലോക്ക്ഡൗൺ നിയമങ്ങൾ വിലക്കുന്നുണ്ടെങ്കിലും വിമാനയാത്രക്കാർക്ക് അതൊന്നും ബാധകമാകുന്നില്ല. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷൻ നല്കുന്ന മുന്നറിയ്‌പ്പ്, 2020 ൽ വരുമാനം പകുതിയായി കുറയുമെന്നാണ്. തീർച്ചയായും കൊറോണയുടെ ആഘാതം ഏറ്റവുമധികം ഏൽക്കേണ്ടിവന്ന മേഖലകളിൽ ഒന്ന് വ്യോമയാന മേഖല തന്നെയാണ്. യൂറോപ്പിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന യൂറോ കൺട്രോൾ പറയുന്നത് ബ്രിട്ടനിലേക്കുള്ള വിമാനസർവ്വീസുകളിൽ 91 ശതമാനത്തോളം സർവ്വീസുകൾ നിർത്തി വച്ചിരിക്കുകയാണ് എന്നാണ്. എന്നാൽ ബാക്കിയുള്ള 9 ശതമാനമോ?

ബ്രിട്ടീഷുകാർ അന്താരാഷ്ട്ര യാത്രകൾ നടത്തുന്നുണ്ടോ? എങ്കിൽ അവർ ഈ ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്തൊക്കെ പരിശോധനകളാണ് നടത്തുന്നത്? അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കുന്ന ലോക്ക്ഡൗൺ കാലത്ത് ബ്രിട്ടീഷ് എയർവേയ്സ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും മാത്രമല്ല, മെക്സിക്കോ, ജപ്പാൻ, ഹോങ്കോംഗ് തുടങ്ങിയ സ്ഥപങ്ങളിലേക്കും വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് വസ്തുത. അവയിൽ മിക്കതിലും ടിക്കറ്റുകളും ലഭ്യമല്ല.

ലോകത്തിൽ തന്നെ ഏറ്റവും രൂക്ഷമായ കോവിഡ് ബാധയുള്ള ന്യുയോർക്കിൽ നിന്നും പത്ത് മണീക്കൂറിൽ ഒന്നുവീതം എത്തുന്ന വിമാനങ്ങൾ ഉൾപ്പടെ 170 വിമാനങ്ങളാണ് ഓരോ ദിവസവും ഹീത്രോ വിമാനത്താവളത്തിൽ എത്തുന്നത്. റോം, മാഡ്രിഡ്, ടെഹ്റാൻ, ഷാങ്ങ്ഹായ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റു വിമാനങ്ങൾ എത്തുന്നത്.

ആംസ്റ്റർഡാമിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ യാത്രചെയ്ത ഒരു യാത്രക്കാരൻ നൽകുന്ന വിവരണം തീർത്തും ഭയം ജനിപ്പിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള വഴിയിലെങ്ങും ആരും അയാളെ തടഞ്ഞു നിർത്തുകയോ യാത്രോദ്ദേശം ചോദിക്കുകയോ ചെയ്തില്ല. അതുപോലെ വിമാനത്താവളത്തിലും. ഡച്ച് സർക്കാരിന്റെ ഒരു ഹെൽത്ത് ഫോം പൂരിപ്പിച്ച് നൽകുക എന്നതല്ലാതെ മറ്റൊരു പരിശോധനയുമില്ല.

തിരിച്ച് ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും സ്ഥിതി ഇതുതന്നെ. പുറത്തേക്കുള്ള വഴിയുടെ വശങ്ങളിലായി കൊറോണയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന രണ്ട് ബോർഡുകൾ വച്ചിട്ടുണ്ട് എന്നതല്ലാതെ പ്രത്യേക പരിശോധനകൾ ഒന്നും തന്നെയില്ല. ബ്രിട്ടനിലെ രോഗവ്യാപനം ഇനിയും പൂർണ്ണമായും നിയന്ത്രണാധീനമാകാത്തതിന്റെ കാരണം ഇനി വേറെ അന്വേഷിക്കേണ്ടതില്ല എന്നുതന്നെയാണ് വിദഗ്ദർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP