Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാംഘട്ട ലോക് ഡൗണിലേക്ക് കടക്കാൻ രണ്ടുദിവസം ശേഷിക്കെ കോവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രോഗികൾ 85,700 കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്; പരിശോധനയുടെ എണ്ണം കൂട്ടിയതിനാലാണ് രോഗബാധ നിരക്കും ഉയർന്നതെന്ന് ആരോഗ്യ മന്ത്രാലയം; അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് ഒരുകാരണവശാലും നടന്നുപോകാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം; സുരക്ഷിത യാത്ര സംസ്ഥാനങ്ങളുടെ ചുമതലയെന്നും ചീഫ് സെക്രട്ടറിമാർക്ക് കത്ത്

നാലാംഘട്ട ലോക് ഡൗണിലേക്ക് കടക്കാൻ രണ്ടുദിവസം ശേഷിക്കെ കോവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രോഗികൾ 85,700 കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്; പരിശോധനയുടെ എണ്ണം കൂട്ടിയതിനാലാണ് രോഗബാധ നിരക്കും ഉയർന്നതെന്ന് ആരോഗ്യ മന്ത്രാലയം; അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് ഒരുകാരണവശാലും നടന്നുപോകാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം; സുരക്ഷിത യാത്ര സംസ്ഥാനങ്ങളുടെ ചുമതലയെന്നും ചീഫ് സെക്രട്ടറിമാർക്ക് കത്ത്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്നു. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി. രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ആകെ പരിശോധന ഒരു ലക്ഷമായി ഉയർന്നു.അതേസമയം, അതിഥി തൊഴിലാളികൾ നടന്നുപോകുന്നത് തടയണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അവരുടെ സുഗമമായ മടക്കത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്. യാത്രയ്ക്കായി 100 ലേറെ ശ്രമിക് ട്രെയിനുകളും ബസുകളും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അവർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും മന്ത്രാലയം ഉത്തരവിൽ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

റെയിൽപ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നുപോകാൻ അനുവദിക്കരുത്. ഇങ്ങനെ അതിഥി തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണമെന്നും നാല് ദിവസം മുമ്പ് നിർദ്ദേശം നൽകി. ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. സംസ്ഥാനങ്ങൾ കൂടുതൽ ശ്രമിക് ട്രെയിനുകൾ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹകരിക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

രോഗികൾ 85,700 കവിഞ്ഞു

രാജ്യത്ത് ഇതുവരെ 85,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേർ മരിച്ചു. എന്നാൽ ഇന്ത്യയിൽ ചൈനയുടെ അത്ര മരണനിരക്ക് ഉണ്ടായിട്ടില്ല. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയിൽ ഇത് 5.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 27,000 ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ ഇതുവരെ 82,933 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചത് 4633 പേരാണ്. വേൾഡോമീറ്ററിന്റെ
കണക്ക് പ്രകാരം രാജ്യത്ത് 85, 760 കേസുകളാണ് ഉള്ളത്. മരണസംഖ്യ 2753. രോഗമുക്തി നേടിയവർ-30,234

യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് 14,63,301 പേർക്കാണ്. യുഎസിൽ കോവിഡ് ബാധിച്ചത്. 87,248 പേരാണ് യുഎസിൽ മരിച്ചത്. സ്‌പെയിനിൽ 2,74,367 പേർക്കും റഷ്യയിൽ 2,62,843 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 45 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്?തു. 17,27,999 പേരാണ് രോഗമുക്തി നേടിയത്?.

ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം 82,937 പേർക്കാണ് അവിടെ കൊവിഡ് ബാധിച്ചത്. ഒരാഴ്ചയായി പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ നാളെ മറികടന്നേക്കുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു.

ഫെബ്രുവരി 18 ന് ശേഷം ചൈനയിൽ ഒരു ദിവസം പോലും ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിന രോഗബാധ നിരക്ക് സംബന്ധിച്ച ലോക പട്ടികയിൽ ചൈനയ്ക്ക് തൊട്ടു താഴെയാണ് ഇപ്പോൾ ഇന്ത്യ. 3.9 ശതമാനമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗബാധ നിരക്ക്. രാജ്യത്തെ ആകെ കേസിന്റെ 33 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമായി. അതേസമയം, പരിശോധനയുടെ എണ്ണം കൂട്ടിയതിനാലാണ് രോഗബാധ നിരക്കും ഉയർന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രതിദിന പരിശോധന ഒരു ലക്ഷത്തിലെത്തിച്ചതോടെ ഇതുവരെ 20 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിക്കാനായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ 1576 പേർക്ക് കൂടി കോവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 1,576 പേർക്ക്. 49 പേർക്ക് ജീവൻ നഷ്ടമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 27,524 ആണ്. ഇതുവരെ 6,564 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 1,068 ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ മാത്രം 933 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 24 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 17,512 പേർക്കാണ് മുംബൈയിൽ കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 4,658 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളതെന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. കോവിഡ്19 ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ തമിഴ്‌നാടാണ്. തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 385 കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,108 ആയി. അഞ്ചുപേരാണ് ഇന്നു മരിച്ചത്. കോവിഡ് മൂലം ഇതുവരെ 71 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP