Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയ് ബാബു വഞ്ചകൻ; മലയാള സിനിമയെ ചതിക്കാൻ കൂട്ടുനിന്നെങ്കിൽ ജയസൂര്യയ്ക്കും മാപ്പില്ലെന്ന് തീയേറ്റർ ഉടമകൾ; ഓൺലൈൻ റിലീസ് ഗതികേടുകൊണ്ടാണെന്നും വലിയ സിനിമകൾ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ടതാണെന്നും തിരിച്ചടിച്ച് വിജയ് ബാബു; ആരെയും വഞ്ചിച്ചിട്ടില്ലെങ്കിലും ഇത് മുടക്കുമുതലിന്റെ പകുതിയെങ്കിലും പിടിക്കാനുള്ള ശ്രമമെന്നും താരം; മലയാള സിനിമയിൽ വിലക്കും വിവാദവും

വിജയ് ബാബു വഞ്ചകൻ; മലയാള സിനിമയെ ചതിക്കാൻ കൂട്ടുനിന്നെങ്കിൽ ജയസൂര്യയ്ക്കും മാപ്പില്ലെന്ന് തീയേറ്റർ ഉടമകൾ; ഓൺലൈൻ റിലീസ് ഗതികേടുകൊണ്ടാണെന്നും വലിയ സിനിമകൾ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ടതാണെന്നും തിരിച്ചടിച്ച് വിജയ് ബാബു; ആരെയും വഞ്ചിച്ചിട്ടില്ലെങ്കിലും ഇത് മുടക്കുമുതലിന്റെ പകുതിയെങ്കിലും പിടിക്കാനുള്ള ശ്രമമെന്നും താരം; മലയാള സിനിമയിൽ വിലക്കും വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് കേരളത്തിലെ മൊത്തം തീയേറ്ററുകളും സിനിമാ നിർമ്മാണ പ്രവർത്തനങ്ങുമൊക്കെ സ്തംഭിച്ചിരിക്കയാണ്. എന്നിട്ടും സിനിമാ വിവാദങ്ങൾക്ക് യാതൊരു അവസാനവുമില്ല.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ നടൻ വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെതിരേ തീയേറ്റർ ഉടമകൾ രൂക്ഷമായാണ് പ്രതികരിച്ചത്. വിജയ ബാബുവിനെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ച തീയേറ്റർ ഉടമകൾ അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്റുകൾനിന്ന് വിലക്കുകയും ചെയ്തു. പ്രൊഡ്യൂസേഴ്സ അസോസിയേഷന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. എന്നാൽ ഗത്യന്തരമമില്ലാതെ മുടക്കിയതിന്റെ 60 ശതമാനമെങ്കിലും തിരിച്ചുകിട്ടാനാണ് താൻ ഓൺലൈൻ റീലീസ് നടത്തിയതെന്നും വലിയ സിനിമകൾക്ക് തീയേറ്റർ റിലീസ് വേണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും വിജയ്ബാബു പ്രതികരിച്ചു. മലയാള സിനിമ ഇനിയും മാറണമെന്നും അല്ലാതെ ചെറുകിട നിർമ്മാതക്കൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ വിജയ്ബാബുവിനെതിരെ ശക്തമായ നിലപാടുമായാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) രംഗത്തെത്തിയിരക്കുന്നത്. തിയേറ്റർ ഉടമകളെയും മലയാള സിനിമയെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തിരിക്കുന്നതും വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമകളും കേരളത്തിലെ തിയേറ്ററുകളിൽ കളിക്കില്ലെന്നുമാണ് ഫിയോക് ജനറൽ സെക്രട്ടി എം. സി ബോബി പ്രതികരിച്ചത്. ഈ ചതിക്ക് കൂട്ടു നിന്നിട്ടുണ്ടെങ്കിൽ നടൻ ജയസൂര്യയോടും സംഘടനയ്ക്ക് അതേ നിലപാട് തന്നെയായിരിക്കുമെന്നും എം സി ബോബി പറയുന്നു.

തിയേറ്റർ ഉടമകളെയും സിനിമ വ്യവസായത്തെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തത്. ഒ ടി ടി പ്ലാറ്റ്‌ഫോമിൽ പടം എടുത്തു കൊടുക്കുന്നതിലൊന്നും ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ, തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ വേണ്ടി എടുക്കുന്നതെന്നു പറഞ്ഞ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്‌തൊരു സിനിമ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ വിൽക്കുന്നത് ചതിയാണ്. സൂഫിയും സുജാതയും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല തീയേറ്റുകൾക്കും എ്ഗ്രിമെന്റ് വരെ അയച്ചുകൊടുത്തിട്ടുണ്ടുമുണ്ട്. എന്നിട്ടാണ് ഇങ്ങനെയൊരു വഞ്ചന കാണിച്ചിരിക്കുന്നത്. ഇയാൾ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ അംഗമാണ്. അസോസിയേഷൻ പറയുന്നത്, സിനമകൾ തിയേറ്ററിൽ കളിക്കാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നാണ്.കോവിഡിന്റെ ബുദ്ധിമുട്ട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും ഉണ്ടായിട്ടുണ്ട്. എന്താണ് ഭാവിയെന്നറിയാതെ നിൽക്കുന്നവരാണ് എല്ലാവരും. അതിനിടയിലാണ്, തീയേറ്ററിൽ കളിക്കാൻ വേണ്ടിയെടുത്ത പടം ഒ ടി ടി പ്ലാറ്റ്‌ഫോമിൽ വിറ്റ് തിയേറ്റുകാരെ ഒന്നടങ്കം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.- എം സി ബേബി പ്രതികരിച്ചു.

വിജയ് ബാബുവുമായി യാതൊരു രീതിയിലുള്ള ബന്ധവും ഫിയോക്കിന് ഇനി മുതൽ ഉണ്ടായിരിക്കില്ല. വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമയും കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സംഘടന അനുവദിക്കില്ല. ഏതെങ്കിലും തിയേറ്ററുകൾ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അവർക്കെതിരേയും നടപടിയുണ്ടാകും. താരങ്ങളും ഞങ്ങളെ നശിപ്പിക്കുന്നവർക്ക് കൂട്ടു നിൽക്കുകയാണെങ്കിൽ സംഘടനയുടെ തീരുമാനം അവർക്കും ബാധകമാക്കും. കാശ് മോഹിച്ച് കൂട്ടുനിൽക്കുന്നതായിരിക്കും. പക്ഷേ, ഞങ്ങൾക്കവരോടും കടുത്ത നിലപാട് എടുത്തേ മതിയാകൂവെന്നും ബേബി ചൂണ്ടിക്കാട്ടി.

എന്നാൽ കാലത്തിന് അനുസരിച്ച് മാറാൻ കഴിയാത്തതാണ് മലയാള സിനിമയുടെ ഒരു പ്രധാന പ്രശ്നമെന്ന് വിജയ്ബാബു തിരിച്ചടിച്ചു. 'സിനിമാലോകം വൻ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ എന്ന് തിയേറ്റർ തുറക്കുമെന്നോ തുറന്നാൽ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾവച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാൻ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാൻ ഡിജിറ്റൽ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.'- വിജയ്ബാബു പ്രതികരിച്ചു. വൻ മുതൽമുടക്കുള്ള അനവധി ചിത്രങ്ങൾ ആണ് തീയേറ്റർ റിലീസ് കാത്തു കിടക്കുന്നത്. മരയ്ക്കാർ, മാലിക്, കുറുപ്പ് പോലെയുള്ള സിനിമകൾ തീയേറ്ററിൽ നിന്ന് മാത്രം കാണേണ്ട സിനിമയാണ്. എന്നാൽ നമ്മളെപ്പോലെ ചെറിയ സിനിമകൾ എടുക്കുന്നവർക്ക് ഇതല്ലാതെ വേറെ വഴിയില്ല. ബിഗ് സ്‌ക്രീനിൽ ആസ്വദിക്കേണ്ട സിനിമകൾ ബിഗ് സ്‌ക്രീനിൽ മാത്രം കണ്ടാലെ അസ്വാദ്യകരമാകൂ.

ഒരിക്കലുമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ലാഭം നോക്കുന്നില്ല. എങ്ങനെയെങ്കിലും വലിയ പരിക്കുകൾ ഇല്ലാതെ സിനിമ വിറ്റ് പോണം എന്ന് മാത്രമേയുള്ളൂ. എന്തായാലും നിർമ്മാണ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ അറുപത് ശതമാനത്തോളം ലഭിച്ചു എന്ന് മാത്രമേ പറയാൻ കഴിയൂ. ഇനി സാറ്റ്‌ലൈറ്റ് കൂടി ലഭിക്കുമ്പോൾ മാത്രമേ പൂർണമായി നഷ്ടം വാരാതെ സിനിമ വിൽക്കപെട്ടു എന്ന് പറയാൻ കഴിയൂ. എന്നാലും ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് വളരെ വലിയ ആശ്വസമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒന്നും ലഭിക്കാത്തതിനെക്കാൾ നല്ലതല്ലേ ഇത്രയെങ്കിലും ലഭിക്കുന്നത്.- വിജയ്ബാബു വ്യക്തമാക്കി. ലിബർട്ടിബഷീർ അടക്കമുള്ള പ്രമുഖ നിർമ്മാതാക്കൾ കൂടി സംഭവത്തിൽ പ്രതികരിച്ചതോടെ കോവിഡ് കാലത്തും മലയാള സിനിമ സാക്ഷിയാവുന്നത് മറ്റൊരു വിവാദത്തിന് തന്നെയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP