Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മുതിർന്ന മാധ്യമപ്രവർത്തകന് മുൻകൂർ ജാമ്യം; സിദ്ധാർത്ഥ് വരദരാജന് ജാമ്യം അനുവദിച്ചത് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സർക്കാർ വാദം തള്ളി

ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മുതിർന്ന മാധ്യമപ്രവർത്തകന് മുൻകൂർ ജാമ്യം; സിദ്ധാർത്ഥ് വരദരാജന് ജാമ്യം അനുവദിച്ചത് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സർക്കാർ വാദം തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചുള്ള കേസിൽ ദ വയർ സ്ഥാപക എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ സിദ്ധാർത്ഥ വരദരാജന് അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ആണ് ജാമ്യമനുവദിച്ചത്. സിദ്ധാർത്ഥ് വരദരാജൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള യു പി സർക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. രണ്ട് ലക്ഷം രൂപയുടെ ആൾ ജാമ്യത്തിലും രണ്ട് ഷുവർട്ടികളിലുമാണ് ജാമ്യം അനുവദിച്ചത്.

ഐടി നിയമത്തിലെ 66 ഡി വകുപ്പും ഐപിസി 505 (2), 108 വകുപ്പുകളും ചുമത്തിയാണ് സിദ്ധാർത്ഥ് വരദരാജനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നത്. സിറ്റി കോട്വാലി, അയോധ്യ കോട്വാലി പൊലസ് സ്റ്റേഷനുകളിലായി രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. സിദ്ധാർത്ഥ് വരദരാജനെതിരായ കേസുകൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു. മാർച്ച് 25ന് ലോക്ക് ഡൗൺ ലംഘിച്ച് യോഗി ആദിത്യനാഥ് അയോധ്യയിൽ രാമനവമി ആഘോഷത്തിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണ് എന്നാണ് സിദ്ധാർത്ഥ് വരദരാജനെതിരായ ആരോപണം. ദ വയർ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനം എഫ്‌ഐആറിൽ പരാമർശിക്കപ്പെടുന്നുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിദ്ധാർത്ഥ് വരദരാജൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ പരാമർശിച്ചതുമായി ബന്ധപ്പെട്ട് ദ വയർ റിപ്പോർട്ടിൽ ഒരു തെറ്റ് വന്നിട്ടുണ്ട് എന്നും എന്നാൽ ഇത് ഉടൻ തിരുത്തിയതായും സിദ്ധാർത്ഥ് വരദരാജന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വസ്തുതാപരമായ തെറ്റുകൾ ക്രിമിനൽ കേസെടുക്കുന്നതിന് കാരണമാകാൻ പാടില്ല. റിപ്പോർട്ട് വസ്തുതാപരമാണെന്നും കേസുകൾ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും സിദ്ധാർത്ഥ് വരദരാജൻ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP