Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ അനുവാദമില്ലാതെ വികാരിയെ നിയമിച്ചത് മേഖലാ മെത്രാപ്പൊലീത്തയ്ക്ക് ഇഷ്ടമായില്ല: പരി.പാത്രിയർക്കീസ് ബാവായ്ക്ക് നൽകിയ പരാതിയിൽ ക്നാനായ യാക്കോബായ സമുദായ മെത്രാപ്പൊലീത്തയുടെ വലിയ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് സ്ഥാനങ്ങൾ പിൻവലിച്ചു: നടപടി അംഗീകരിക്കില്ലെന്ന് ക്നാനായ മാനേജിങ് കമ്മറ്റി യോഗം; മേഖലാ മെത്രാപ്പൊലീത്തമാരെ പിരിച്ചു വിട്ടു: ഒരു പരിപാടിക്കും ഇവരെ വിളിക്കരുതെന്നും നിർദ്ദേശം

തന്റെ അനുവാദമില്ലാതെ വികാരിയെ നിയമിച്ചത് മേഖലാ മെത്രാപ്പൊലീത്തയ്ക്ക് ഇഷ്ടമായില്ല: പരി.പാത്രിയർക്കീസ് ബാവായ്ക്ക് നൽകിയ പരാതിയിൽ ക്നാനായ യാക്കോബായ സമുദായ മെത്രാപ്പൊലീത്തയുടെ വലിയ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് സ്ഥാനങ്ങൾ പിൻവലിച്ചു: നടപടി അംഗീകരിക്കില്ലെന്ന് ക്നാനായ മാനേജിങ് കമ്മറ്റി യോഗം; മേഖലാ മെത്രാപ്പൊലീത്തമാരെ പിരിച്ചു വിട്ടു: ഒരു പരിപാടിക്കും ഇവരെ വിളിക്കരുതെന്നും നിർദ്ദേശം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തന്റെ അനുവാദമില്ലാതെ, തന്റെ മേഖലയിൽ കയറി വികാരിമാരെ നിയമിച്ചതിനും സ്ഥലം മാറ്റിയതിനും ക്നാനായ യാക്കോബായ മേഖലാ മെത്രാപ്പൊലീത്ത നൽകിയ പരാതിയിൽ സമുദായ മെത്രാപ്പൊലീത്തയുടെ സ്ഥാനമാനങ്ങൾ പരിശുദ്ധ പാത്രിയർക്കീസ് ബാവ പിൻവലിച്ചു.ആർച്ച് ബിഷപ്പ്, വലിയ മെത്രാപ്പൊലീത്ത എന്നീ സ്ഥാനങ്ങളാണ് പിൻവലിച്ചത്. റാന്നി മേഖലാ സഹായ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ ഈവാനിയോസ് പരി. പാത്രിയർക്കീസ് ബാവയ്ക്ക് കൊടുത്ത പരാതിയിൽ വ്യാഴാഴ്ചയാണ് സ്ഥാനമാനങ്ങൾ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് എത്തിയത്. കാനഡയിൽ നിന്ന് വന്ന ഒരു വൈദികന് പള്ളിയുടെ ചുമതല കൊടുക്കുന്നതിന് വേണ്ടി റാന്നി മേഖലയിലെ മൂന്നു പള്ളികളിലെ വികാരിമാർക്കിടയിൽ സമുദായ മെത്രാപ്പൊലീത്ത ചില ക്രമീകരണങ്ങൾ വരുത്തിയിരുന്നു. ഇതിനെതിരേയാണ് റാന്നി മേഖലാ മെത്രാപ്പൊലീത്ത കുരിയാക്കോസ് മോർ ഈവാനിയോസ് പരി. പാത്രിയർക്കീസ് ബാവയ്ക്ക് പരാതി അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാത്രിയർക്കീസ് ബാവ സമുദായ മെത്രാപ്പൊലീത്തയുടെ സ്ഥാനമാനങ്ങൾ പിൻവലിച്ചത്.

ഈ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച ചേർന്ന ക്നാനായ മാനേജിങ് കമ്മറ്റി തീരുമാനിച്ചു. കമ്മറ്റിയുടെ പ്രതിഷേധം പാത്രിയർക്കീസ് ബാവയെ അറിയിക്കും. പരി. ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 13 കൊല്ലം മുൻപ് ക്നാനായ സമുദായ മെത്രാപ്പൊലീത്തയ്ക്ക് നൽകിയതാണ് വലിയ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് എന്നീ സ്ഥാനങ്ങൾ. അതിനാൽ അദ്ദേഹം ഈ പാരമ്പര്യം തുടർന്നു പോകണം. ഈ സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനാണെന്ന് മാനേജിങ് കമ്മറ്റി നടത്തിയ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിപക്ഷം സമുദായാംഗങ്ങളും അറിയിച്ചു. പാത്രിയർക്കീസ് ബാവ പിൻവലിച്ച സ്ഥാനമാനങ്ങൾ നിലനിർത്തേണ്ടതാണെന്നും മാനേജിങ് കമ്മറ്റി യോഗം തീരുമാനിച്ചു.

ക്നാനായ അസോസിയേഷൻ സമുദായത്തെ നാലുമേഖലകളാക്കി തിരിച്ച് അവിടെ സഹായ മെത്രാന്മാരെ നിയമിച്ചിരുന്നു. വെള്ളിയാഴ്ച കൂടിയ അടിയന്തിര മാനേജിങ് കമ്മറ്റി ക്നാനായ അസോസിയേഷന്റെ ഒറ്റക്കെട്ടായ അഭിപ്രായ പ്രകാരം ഓർഡിനൻസിലൂടെ ഈ മേഖലകൾ പിരിച്ചു വിട്ടു. ഇനി മുതൽ സമുദായത്തിന് മേഖലകൾ ഉണ്ടാകില്ല. സമുദായത്തിലെ മുഴുവൻ പള്ളികളുടെയും ചുമതല സമുദായ മെത്രാപ്പൊലീത്തയിൽ മാത്രം നിക്ഷിപ്തമായിരിക്കും. ക്നാനായ സമുദായ മെത്രാപ്പൊലീത്തയുടെ സ്ഥാനമാനങ്ങൾ പാത്രിയർക്കീസ് ബാവ പിൻവലിച്ച സാഹചര്യത്തിൽ സിൽവാനോസ് തിരുമേനിയുടെ ആർച്ച് ബിഷപ്പ് സ്ഥാനം സമുദായം ഇനി മുതൽ അംഗീകരിക്കില്ലെന്നും തീരുമാനിച്ചു. സഹായ മെത്രാന്മാരെ എല്ലാ പള്ളികളിൽ നിന്നും ബഹിഷ്‌കരിക്കുകയോ നിസഹകരിക്കുകയോ വേണം. ഒരു ചടങ്ങുകൾക്കും പള്ളി ഭാരവാഹികളോ സമുദായാംഗങ്ങളോ ഭക്ത സംഘടനകളോ ഇവരെ ക്ഷണിക്കരുതെന്നും സമുദായ അംഗങ്ങളെ അറിയിക്കും. ക്നാനായ ഭരണഘടനയ്ക്കും അസോസിയേഷന്റെ തീരുമാനങ്ങൾക്കും വിരുദ്ധമായി ആരു പ്രവർത്തിച്ചാലും സമുദായം അത് സ്വീകരിക്കില്ലെന്നും യോഗം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP