Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോണുകളും കൊറോണ വൈറസ് വാഹകരായേക്കാം; ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് എയിംസിലെ ഡോക്ടർമാർ

മൊബൈൽ ഫോണുകളും കൊറോണ വൈറസ് വാഹകരായേക്കാം; ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് എയിംസിലെ ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് മുന്നറിയിപ്പ്. എയിംസിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും ഇതിലൂടെ ആരോഗ്യപ്രവർത്തകരിൽ രോഗബാധയുണ്ടാവുന്ന ഒരു കാരണത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും റായ്പുർ എയിംസിലെ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. കോവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഒരു മാർഗനിർദേശത്തിലും മൊബൈൽഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. എന്നാൽ മൊബൈൽ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാരുടെ വാദം.

മൊബൈൽ ഫോൺ പ്രതലം അപകടസാധ്യത കൂടുതലുള്ള ഒന്നാണ്. ഫോണിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ ഇത് നേരിട്ട് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു. ആരോഗ്യപ്രവർത്തകർ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പലരും മൊബൈൽ ഫോണുകൾ അണുവിമുക്തമാക്കാറില്ലതാനും.

മറ്റ് ആരോഗ്യ പ്രവർത്തകരുമായി ആശയവിനിമയം നടത്താനും,, മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാനും ടെലിമെഡിസിൻ ആവശ്യങ്ങൾ തുടങ്ങി ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽഫോണുകൾ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വൈറസ് വ്യാപനസാധ്യത കൂടുമെന്ന് ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP