Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേക്കപ്പില്ലാതെ സുഹാന ഖാൻ; പ്രിന്റഡ് ടോപ്പിലുള്ള താരത്തിന്റെ ഫോട്ടോയെടുത്ത് അമ്മ; കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മേക്കപ്പില്ലാതെ സുഹാന ഖാൻ; പ്രിന്റഡ് ടോപ്പിലുള്ള താരത്തിന്റെ ഫോട്ടോയെടുത്ത് അമ്മ; കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗണിനെ തുടർന്ന് പുറത്തിറങ്ങി കൂട്ടുകൂടാൻ പറ്റാത്തതിനാൽ എല്ലാവരും സമൂഹ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ബോളിവുഡ് താരങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ചിത്രങ്ങളാണ്. ലോക്ക്ഡൗൺ ഫോട്ടോഷൂട്ട് നടത്തി ആരാധകരുടെ കയ്യടി നേടുകയാണ് താരപുത്രി. അമ്മ ​ഗൗരി ഖാനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

​ഗൗരി ഖാനാണ് ആദ്യം മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രസകരമായ അടിക്കുറിപ്പിനൊപ്പമായിരുന്ന‌ു ചിത്രങ്ങൾ പങ്കുവെച്ചത്. നോ ഹെയർ, നോ മേക്കപ്പ്, എന്റെ ഫോട്ടോ​ഗ്രഫി മാത്രം എന്നാണ് ​ഗൗരി കുറിച്ചത്. പ്രിന്റഡ് ടോപ്പും നീല ജീൻസുമായിരുന്നു സുഹാനയുടെ വേഷം. നിരവധി താരങ്ങളാണ് സുഹാനയുടെ സൗന്ദര്യത്തെ പുകഴ്‌ത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ലുക്ക് എന്നാണ് സംവിധായക ഫറ ഖാൻ കുറിച്ചത്.

അതിനൊപ്പം രസകരമായ കമന്റുമായി നടി അനന്യ പാണ്ഡെ എത്തി. എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നെന്നും എന്നാൽ നീ വാങ്ങാൻ സമ്മതിച്ചില്ല എന്നുമായിരുന്നു അനന്യയുടെ കമന്റ്. തന്റെ ഷോർട്ട് തിരിച്ചുതരണം എന്നാണ് സുഹാന ഇതിന് മറുപടിയായി കുറിച്ചത്. ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സുഹാനയും തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അമ്മയെടുത്ത ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

      View this post on Instagram

No hair !!!!! No make up !!!! Just my photography!!!!

A post shared by Gauri Khan (@gaurikhan) on May 14, 2020 at 8:08am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP