Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്തൊരു ക്യൂട്ടാടാ ഈ കൊച്ച്..ലുക്കൊണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ് ; അപ്പോൾ അവനെ നമ്മൾ റോസ്റ്റ് ചെയ്യേണ്ട കാര്യമില്ല..അവൻ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട്..അവൻ ഊളയാണെന്ന്; ടിക് ടോക് ആങ്ങളമാരെ റോസ്റ്റ് ചെയ്യുമ്പോഴും അർജുൻ സുന്ദരേശന് പേടിയില്ല തിരിച്ചുപണി കിട്ടുമെന്ന്; ടിക് ടോക് താരങ്ങളെ പൊരിച്ച് 10 ലക്ഷം സബ്‌സ്‌ക്രൈബർമാരുമായി ഈ മലയാളി യൂടൂബർ സെൻസേഷനായത് ലോക് ഡൗണിൽ

'എന്തൊരു  ക്യൂട്ടാടാ ഈ കൊച്ച്..ലുക്കൊണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ് ; അപ്പോൾ അവനെ നമ്മൾ റോസ്റ്റ് ചെയ്യേണ്ട കാര്യമില്ല..അവൻ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട്..അവൻ ഊളയാണെന്ന്; ടിക് ടോക് ആങ്ങളമാരെ റോസ്റ്റ് ചെയ്യുമ്പോഴും അർജുൻ സുന്ദരേശന് പേടിയില്ല തിരിച്ചുപണി കിട്ടുമെന്ന്; ടിക് ടോക് താരങ്ങളെ പൊരിച്ച് 10 ലക്ഷം സബ്‌സ്‌ക്രൈബർമാരുമായി ഈ മലയാളി യൂടൂബർ സെൻസേഷനായത് ലോക് ഡൗണിൽ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ലോക് ഡൗൺ എത്ര മലയാളികളുടെ ഉറങ്ങിക്കിടന്ന ക്രിയേറ്റിവിറ്റിയാണ് ഉണർത്തി വിട്ടത്. ഇതുവരെ ആരും അറിയാതെ കാണാമറയത്തിരുന്നവർ ഒരുദിവസമങ്ങ് ഹിറ്റായി. ഒരുരാത്രി ഇരുട്ടി വെളുത്തപ്പോൾ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് മലയാളി യൂട്ഊബർ അർജുൻ സുന്ദരേശനെന്നാണ് നാട്ടിലെ സംസാരം. എന്നാൽ ഒരാഴ്ച കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബറായി അർജുൻ പൊട്ടിമുളച്ചത് ഒന്നുമല്ല. മൂന്നുവർഷം മുമ്പാണ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. അധികം ആരും അറിയാതെ ചില്ലറ ട്രാവൽ വീഡിയോയും പഠനവുമായി കഴിഞ്ഞിരുന്ന അർജുൻ ലോക് ഡൗണായതോടെ ഒന്നുമാറി ചിന്തിച്ചു. ഇങ്ങനെ പോയാൽ പോരാ. Arjyou എന്ന യൂട്യൂബ് അക്കൗണ്ടിന് തുടക്കത്തിൽ വളരെ ചുരുക്കം കാഴ്‌ച്ചക്കാർ മാത്രം. അപ്പോൾ ഒരു പരീക്ഷണം. വിദേശ രാജ്യങ്ങളിലും മറ്റും പതിവായ റോസ്റ്റിങ് ആൻഡ് റിയാക്ഷൻ വീഡിയോസ്.

ടിക് ടോക് താരങ്ങളുടെ വീഡിയോകൾ കണ്ട് റിയാക്റ്റ് ചെയ്ത് ആവശ്യമെങ്കിൽ അവരെ പൊരിക്കുക. തുടക്കത്തിൽ 250-300 കാഴ്‌ച്ചക്കാരായിരുന്നെങ്കിൽ, ടിക്ടോക്ക് പൊരിക്കലോടെ വീഡിയോയും അർജുനും വൈറലായി.

ഒരു സാമ്പിൾ വെടിക്കെട്ട് ഇതാ:

എന്തൊരു ക്യൂട്ടാടാ ഈ കൊച്ച്... (പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ ശബ്ദം) ആൺകുട്ടിയുടെ ആത്മഗതം...'ലുക്കൊണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ്'

അർജുന്റെ റിയാക്ഷൻ:

'ഊളയാണെന്ന് പറഞ്ഞ് ഇവനെന്താ സ്ലോമോഷനിൽ നടക്കുന്നേ...ഇവരുടെ നാട്ടിൽ ഊള എന്നുവച്ചാൽ ഭൂലോക സുന്ദരൻ എന്നാണോ അർത്ഥം?ഓ ചിലപ്പോൾ മാസായിരിക്കും.

മറ്റൊന്ന്...

കുറെ പേര് എന്നോട് ചോദിച്ചു..മുടി എന്താ ഇങ്ങനെ സ്മൂത്തായിരിക്കുന്നേയെന്ന്. പക്ഷേ ഞാൻ പറയുല്ലാ...

ക്യാമറയിലേക്ക് ഇടിച്ചുകയറുന്നു യുവാവ്.

അർജുൻ:

അതിന് നീയെന്തിനാ ക്യാമറ തിന്നാൻ വരുന്നത്? ഇവനോട് ആരാ ഈ ചോദിക്കുന്നേ ഈ മുടിയുടെ കാര്യമൊക്കെ. അവൻ പറയൂല്ലെന്ന് പറഞ്ഞ് അവൻ ചാടി നമ്മുടെ അടുത്തോട്ട് വരുവാ. നീ പറയേണ്ടേ നീ പറയേണ്ട. നിനക്ക് മാന്യമായി നിന്ന് പറഞ്ഞുകൂടേ.

റിയാക്ഷൻ, റോസ്റ്റിങ് വീഡിയോകൾ സ്വാഭാവികമായി സഭവിച്ചതാണെന്ന് അർജുൻ ഒരുഅഭിമുഖത്തിൽ പറഞ്ഞു. 'നമ്മൾ ഇപ്പോൾ വീഡിയോ കാണുമ്പോൾ തോന്നുന്ന കാര്യം ക്യാമറ ഓണാക്കി വച്ച് കാണിക്കുക, അതാണ് ചെയ്യുന്നത്. യൂട്യൂബറായി അറിയപ്പെടാനാണ് അർജുന് താൽപര്യം. നല്ല കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യുക. കണ്ടന്റ് ധാരാളം കിട്ടും എന്നതിന് പുറമേ റിയാക്റ്റ് ചെയ്യാൻ എളുപ്പമാണ് എന്നതുമാണ് ടിക് ടോക് തിരഞ്ഞെടുക്കാൻ കാരണം.

തിരിച്ചുപണി കിട്ടുമോയെന്ന് പേടിയുണ്ടോ എന്ന ചോദ്യത്തിന് ആൾക്കാർ അത് എന്റർടെയ്ന്മെന്റ് സെൻസിൽ എടുത്താൽ മതി എന്നാണ് മറുപി.

മൂന്നുവർഷം മുമ്പാണ് യൂട്യൂബ് വീഡിയോസ് തുടങ്ങിയത്. ട്രാവൽ വീഡിയോസാണ് ചെയ്തത്. പിന്നീട് പഠിത്തത്തിന്റെ തിരക്കായി. തന്നെ ട്രോളിയാലും അതുകാര്യമാക്കുന്നില്ല അർജുൻ സുന്ദരേശൻ. അത് ആ സെൻസിലെടുക്കും. സണ്ണി ലിയോണെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ ഉയിർ എന്ന്. ഒരു ടിക് ടോക് ചെയ്യേണ്ടി വന്നാൽ സന്തോഷം എന്നാണ് മറുപടി.

യൂട്യൂബിന് പിറകെ ഇൻസ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അർജുന് ഉള്ളത്. നിരവധി ആരാധക അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും അർജുന്റെ പേരിലുണ്ട്. ടിക്ക്‌ടോക് വീഡിയോകളെ പൊരിക്കുമെങ്കിലും തനിക്ക് ടിക്ടോക്ക് അക്കൗണ്ടില്ലെന്നും തന്റെ ചില വ്യാജ അക്കൗണ്ടുകൾ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും 'അർജ്യൂ' പറയുന്നു. തമാശ ലക്ഷ്യമാക്കി ഒരുക്കുന്ന വിഡിയോകൾ ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തിലല്ലെന്നും ആർക്കും തന്നെ തിരിച്ചു ട്രോളാവുന്നതേയുള്ളുവെന്നും ചിരിച്ചു കൊണ്ട് അർജുൻ മറുപടി നൽകി. ഒരാഴ്‌ച്ചക്കിടെ പോസ്റ്റ് ചെയ്ത അഞ്ച് വിഡിയോകളിൽ നാലും രണ്ട് ദശലക്ഷം കാഴ്‌ച്ചക്കാരും കടന്ന് യൂട്യൂബിൽ തരംഗമാണ്.

നിലവിൽ ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവർഷ ബി.എ മൾട്ടിമീഡിയ വിദ്യാർത്ഥിയായ അർജുൻ സുന്ദരേശന്റെ മോഹം നല്ല ഉള്ളടക്കമുള്ള യൂട്യൂബ് വീഡിയോകൾ തന്നെ. പടിപടിയായി സിനിമാ തിരക്കഥ, സംവിധാന മേഖലകളും നോട്ടമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP