Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണപ്പുറം ഫിനാൻസിന് 1461.8 കോടിയുടെ അറ്റാദായം

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 2019-20 സാമ്പത്തിക വർഷം 1,461.8 കോടി രൂപയുടെ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം 938.9 കോടി രൂപയായിരുന്ന അറ്റാദായത്തിൽ 55.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2020 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 392.7 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം . മുൻ സാമ്പത്തിക വർഷം 274.6 കോടി രൂപയായിരുന്നു ഇത്.

കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തന വരുമാനം 30.8 ശതമാനം വർധിച്ച് 5,465 കോടി രൂപയിലെത്തി. മുൻ വർഷമിത് 4,179 കോടി ആയിരുന്നു. നാലാം പാദത്തിലെ മൊത്തം ലാഭം 534 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 409 കോടിയായിരുന്നു. മുൻ സാമ്പത്തിക വർഷം 1,456.5 കോടി രൂപയായിരുന്ന കമ്പനിയുടെ മൊത്തം ലാഭം 2019-20 വർഷം 37.8 ശതമാനം വർധിച്ച് 2,007 കോടി രൂപയിലെത്തി.

2019-20 വർഷവും കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതായി മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാർ പറഞ്ഞു. നാലാം പാദത്തിൽ കോവിഡ്19മായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടായെങ്കിലും ബിസിനസിലും, ലാഭസാധ്യതയിലും കമ്പനിക്ക് മികച്ച വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഭാവിയിൽ കോവിഡ്-19 മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കമ്പനി സജ്ജമാണ്. വരുന്ന സാമ്പത്തിക വർഷവും ഈ കുതിപ്പ് തുടരാൻ കമ്പനിക്കു കഴിയുമെന്നും?, അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും ആകെ ആസ്തി 29.8 ശതമാനം വർധിച്ച് 25,225 കോടി രൂപയിലെത്തി. മുൻ വർഷമിത് 19,438 കോടി രൂപയായിരുന്നു. സ്വർണ വായ്പാ വിതരണത്തിലെ വളർച്ചയുടെ ചുവട് പിടിച്ചാണ് ഈ വർധന. സ്വർണ വായപാ ആസ്തി 30.90 ശതമാനം വർധിച്ച് 16,967 കോടി രൂപയിലെത്തി. കമ്പനിയുടെ സ്വർണ ശേഖരം 7.2 ശതമാനം വർധിച്ച് 72.4 ടൺ ആയി. 2019-20 സാമ്പത്തിക വർഷം കമ്പനി വിതരണം ചെയ്തത് 1,68,909 കോടി രൂപയുടെ സ്വർണ വായ്പയാണ്. മുൻ വർഷമിത് 89,649 കോടിയായിരുന്നു. 2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 26.2 ലക്ഷം സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.

സ്വർണ വായ്പാ ബിസിനസിനു പുറമെയുള്ള കമ്പനിയുടെ മൈക്രോഫിനാൻസ്, വാഹന-ഉപകരണ വായ്പാ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസിന്റെ മൊത്തം ആസ്തി 43.3 ശതമാനം വർധിച്ച് 5,503 കോടി രൂപയിലെത്തി. മുൻ വർഷമിത് 3,841 കോടിയായിരുന്നു. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 20.6 ശതമാനം വർധിച്ച് 1,344.35 കോടി രൂപയിലും, ഭവന വായ്പാ വിഭാഗത്തിന്റെ ആസ്തി മുൻ വർഷത്തെ 519 കോടിയിൽ നിന്നും 630 കോടി രൂപയിലുമെത്തി. കമ്പനിയുടെ മൊത്തം ആസ്തിയിൽ 32.7 ശതമാനം സ്വർണ ഇതര ബിസിനസുകളിൽ നിന്നാണ്.

2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഉപസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കമ്പനിയുടെ ആസ്തി മൂല്യം 5,745 കോടി രൂപയാണ്. കമ്പനി ഓഹരിയുടെ ബുക് വാല്യൂ 68 രൂപയും, ഓഹരി നിരക്ക് 17.54 ശതമാനവും മൂലധന പര്യാപ്തതാ അനുപാതം 23.44 ശതമാനവുമാണ്. 2020 മാർച്ച് 31 പ്രകാരം കമ്പനിയുടെ അറ്റ നിഷ്‌ക്രിയ ആസ്തി 0.47 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 0.88 ശതമാനവുമാണ് രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP