Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർക്ക ഹെൽപ്പ് ഡെസ്‌കിന് മലബാർ ഗോൾഡ് 11 ടൺ ഭക്ഷ്യധാന്യങ്ങൾ കൈമാറി

നോർക്ക ഹെൽപ്പ് ഡെസ്‌കിന് മലബാർ ഗോൾഡ് 11 ടൺ ഭക്ഷ്യധാന്യങ്ങൾ കൈമാറി

സ്വന്തം ലേഖകൻ

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ നോർക്ക ഹെൽപ്പ് ഡെസ്‌കിന് സഹായഹസ്തവുമായി മലബാർ ഗോൾഡ് കമ്പനി. കൊറോണ രോഗബാധ കാരണം സാമ്പത്തിക പ്രതിസന്ധിയിൽ ആയ പ്രവാസികൾക്ക് വിതരണം ചെയ്യാനായി മലബാർ ഗോൾഡ്, പതിനൊന്നു ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ നോർക്ക ഹെൽപ്പ്‌ഡെസ്‌കിന് കൈമാറി. ഒരു ലക്ഷം റിയാലിലധികം വിലവരുന്ന സാധനങ്ങളാണ് കൈമാറിയത്.

കിഴക്കൻ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു കൊണ്ട്, കഴിഞ്ഞ ഒരു മാസമായി നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് നടത്തുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസാധനങ്ങൾ കൈമാറിയതെന്ന് മലബാർ ഗോൾഡ് കമ്പനി സൗദി അറേബ്യ റീജിണൽ ഡയറക്ടർ ഗഫൂർ ഇടക്കുന്നി അറിയിച്ചു.

ഹെൽപ്പ്‌ഡെസ്‌ക്കിൽ ലഭിക്കുന്ന അഭ്യർത്ഥനകൾ അനുസരിച്ചു, ദുരിതത്തിലായ പ്രവാസികൾക്ക് ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്യുന്ന നോർക്കയുടെ പ്രവർത്തനങ്ങൾക്ക് ഇതൊരു വലിയ മുതൽകൂട്ടാകുമെന്നും, മലബാർ ഗോൾഡ് കമ്പനിയുടെ ഈ സേവനത്തിനു നന്ദി പറയുന്നതായും, നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ജനറൽ കൺവീനറും, ലോകകേരളസഭാംഗവുമായ ആൽബിൻ ജോസഫ് പറഞ്ഞു. പ്രവാസി സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി ഇന്ത്യൻ പ്രവാസിസമൂഹത്തിൽ നിന്നും, സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള അധികാരികളിൽ നിന്നും വൻപിച്ച പിന്തുണയാണ് നോർക്ക ഹെൽപ്പ് ഡെസ്‌ക്കിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP