Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളുടെ അടിവസ്ത്രത്തിൽ നേരെ മുന്നിലായി ഒരു പോക്കറ്റ്; അതും തയ്യൽ പൂർത്തിയാക്കത്തത്; എന്തിനാണീ പോക്കറ്റ് എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിക്കാത്ത സ്ത്രീകളും കുറവ്; ഒടുവിൽ ആ ചോദ്യത്തിനും ഉത്തരമായി

സ്ത്രീകളുടെ അടിവസ്ത്രത്തിൽ നേരെ മുന്നിലായി ഒരു പോക്കറ്റ്; അതും തയ്യൽ പൂർത്തിയാക്കത്തത്; എന്തിനാണീ പോക്കറ്റ് എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിക്കാത്ത സ്ത്രീകളും കുറവ്; ഒടുവിൽ ആ ചോദ്യത്തിനും ഉത്തരമായി

മറുനാടൻ മലയാളി ബ്യൂറോ

സ്ത്രീകളുടെ അടിവസ്ത്രത്തിൽ എന്തിനാണ് ഒരു പോക്കറ്റ്? പലപ്പോഴും പലരും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യമാകും ഇത്. ഒത്ത മുൻഭാ​ഗത്തായി ഇത്തരം ഒരു പോക്കറ്റിന്റെ ഉപയോ​ഗം എന്താണ് എന്നത് ഒരുപക്ഷേ വ്യക്തമായ ഒരുത്തരം നല്കാൻ ഇത് ഉപയോ​ഗിക്കുന്ന ആർക്കും കഴിഞ്ഞെന്ന് വരില്ല. ചില കമ്പനികൾ ഇത് വശങ്ങളിലായി തുന്നിവെക്കുമ്പോൾ മിക്ക കമ്പനികളും മുന്നിലായി ഈ രഹസ്യ അറ തയ്യൽ മുഴിപ്പിക്കാതെ തുറന്നിടാറാണ് പതിവ്. പലരും പലഘട്ടങ്ങളിലായി സ്വയം ചോദിച്ചിട്ടുള്ള ഈ ചോദ്യം നിർമ്മാണ കമ്പനികളോട് ചോദിച്ച് തുടങ്ങിയതോടെയാണ് ഈ പൂർത്തിയാകാത്ത പോക്കറ്റിന്റെ രഹസ്യം പുറത്ത് വന്നത്.

പല ആൾക്കാരും കരുതിയിരുന്നത് അടിവസ്ത്രത്തിന്റെ പൂർത്തിയാകാത്ത പോക്കറ്റ് നിർമ്മാണ വൈകല്യമോ അതുമല്ലെങ്കിൽ നിർമ്മാതാക്കൾ ലാഭം പിടിക്കാനായി ചെയ്യുന്നതോ ആകാം എന്നായിരുന്നു. എന്നാൽ, ഉപഭോക്താവിന്റെ ശുചിത്വവും ആരോ​ഗ്യവും കണക്കിലെടുത്താണ് ഇത്തരത്തിൽ പൂർത്തിയാകാത്ത പോക്കറ്റ് നിർമ്മിക്കുന്നതത്രെ. സ്വകാര്യ ഭാ​ഗങ്ങളിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കി അണുബാധ ഉണ്ടാതാകിരിക്കാനാണ് ഇത്തരം കുട്ടിപ്പോക്കറ്റുകൾ എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

സ്ത്രീകളുടെ അടിവസ്ത്രം വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ലേസ്, സിൽക്ക്, കോട്ടൺ, പോളികോട്ടൺ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുപയോ​ഗിച്ച് നിർമ്മിക്കുന്നത്. എന്നിരുന്നാൽ തന്നെയും ഇത് ധരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഇത്തരം തുറന്ന പോക്കറ്റുകൾ സഹായിക്കും. സാധാരണ ​ഗതിയിൽ വായൂസഞ്ചാരം കൂടുതൽ ഉള്ളതിനാൽ കോട്ടൺ വസ്ത്രങ്ങളാണ് അധികം ആളുകളും തെരഞ്ഞടുക്കുന്നത്. സിന്തറ്റിക് തുണിത്തരങ്ങൾ സ്വകാര്യ ഭാ​ഗങ്ങളിൽ ഈർപ്പം അടിഞ്ഞുകൂടി അണുബാധ ഉണ്ടാകാൻ ഇടവരുത്തും. ഇത് ഒഴിവാക്കുന്നതിനായാണ് ഇത്തരം തുറന്ന അറകൾ സ്ത്രീകളുടെ അടിവസ്ത്രത്തിൽ ഉൾപ്പെടുത്തുന്നത്. ഇപ്പോൾ വിവിധ ബ്രാൻഡുകൾ പലതരം ഡിസൈനുകളും ഇതിൽ തുന്നിച്ചേർക്കാറുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP