Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സ്‌കൈമെറ്റിന്റെ വിശകലനത്തിൽ മഴ കനക്കുക ഈ മാസം 28 മുതലും; വെതർ ചാനലിന്റെ പ്രവചനം 31ന് കാലവർഷം എത്തുമെന്നും; മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാരും

തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സ്‌കൈമെറ്റിന്റെ വിശകലനത്തിൽ മഴ കനക്കുക ഈ മാസം 28 മുതലും; വെതർ ചാനലിന്റെ പ്രവചനം 31ന് കാലവർഷം എത്തുമെന്നും; മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ വർഷം തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ 5 ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അനുമാനങ്ങളിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്.

സ്വകാര്യ വെതർ ഏജൻസിയായ സ്‌കൈമെറ്റ് തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 28 ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. അവരുടെ മോഡൽ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിച്ചിട്ടുള്ള പ്രവചനത്തിന്റെ ലിങ്ക് ചുവടെ നൽകുന്നു. 2 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മോഡൽ പിഴവായും കണക്കാക്കുന്നു. മറ്റൊരു സ്വകാര്യ വെതർ ഏജൻസിയായ 'വെതർ ചാനൽ' മെയ് 31 നോട് കൂടെ തന്നെ ഈ വർഷം മൺസൂൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങി. കാലവർഷം പ്രളയമായി മാറിയാലും നേരിടുന്നതിന് വേണ്ടിയാണ് ഇത്. വേനൽ മഴ നന്നായി കിട്ടുന്നതിനാൽ ഡാമുകളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടാണ് കൂടുതൽ മുന്നൊരുക്കങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP