Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീന്തുമ്പോൾ അപകടം ഒഴിവാക്കാനുള്ള ഒരു മീറ്റർ നീളത്തിലുള്ള സിലിണ്ടർ രൂപം; സ്വിമ്മിങ് പൂൾ നൂഡിൽസ് ചേർത്ത് കെട്ടി തൊപ്പിയുണ്ടാക്കി തലയിൽ വച്ചാൽ സാമൂഹിക അകലം മറികടന്ന് ആർക്കും അടുത്തു വരാനാകില്ല; ശരീരങ്ങൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കാൻ ഇതാ ഒരു ജർമ്മൻ മാതൃക; ലോക് ഡൗൺ ഇളവുകാലത്ത് ജർമ്മനിയിലെ ഒരു കഫേ പ്രവർത്തിക്കുന്നത് ഇങ്ങനെ

നീന്തുമ്പോൾ അപകടം ഒഴിവാക്കാനുള്ള ഒരു മീറ്റർ നീളത്തിലുള്ള സിലിണ്ടർ രൂപം; സ്വിമ്മിങ് പൂൾ നൂഡിൽസ് ചേർത്ത് കെട്ടി തൊപ്പിയുണ്ടാക്കി തലയിൽ വച്ചാൽ സാമൂഹിക അകലം മറികടന്ന് ആർക്കും അടുത്തു വരാനാകില്ല; ശരീരങ്ങൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കാൻ ഇതാ ഒരു ജർമ്മൻ മാതൃക; ലോക് ഡൗൺ ഇളവുകാലത്ത് ജർമ്മനിയിലെ ഒരു കഫേ പ്രവർത്തിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

നീന്തൽ പഠിക്കാനുള്ള ഒരു വസ്തു മാത്രമായിരുന്നു ഇതുവരെ സ്വിമ്മിങ് പൂൾ നൂഡിൽസ്... നീളത്തിലുള്ള സിലിണ്ടർ രൂപം. വെള്ളത്തിൽ പൊങ്ങി കിടക്കാനുള്ള ഉപാധി. എന്നാൽ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാൻ ജർമ്മനിയിലെ ഒരു കഫേ ഉപയോഗിക്കുന്നത് ഈ നൂഡിലുകളെയാണ്. നീളമുള്ള ഈ നൂഡിലുകൾ ഉപയോഗിച്ച് തൊപ്പി തയ്യാറാക്കി. ചായയും കടിയും കഴിക്കാനെത്തുന്നവരുടെ എല്ലാം തലയിൽ ഈ നൂഡിൽ തൊപ്പി വയ്ക്കും. അതുകൊണ്ട് തന്നെ ഒരു മീറ്ററിന്റെ സുരക്ഷിത അകലം ഉറപ്പും.

കഫെ സ്റ്റാഫ് അവരുടെ ഉപയോക്താക്കൾ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ തൊപ്പി അവതരിപ്പിച്ചത്. ഇതിന്റെ ചിത്രം ഫെയ്‌സ് ബുക്കിലും ഇട്ടു. ഇതോടെ ആളുകളും ഒഴുകിയെത്തുകയാണ്. സാമൂഹിക അകലം പാലിച്ച് ചായ കുടിക്കാമെന്നതാണ് ഇതിന് കാരണം. ലോക്ക്ഡണിൽ നിന്ന് രാജ്യം സ്വയം ലഘൂകരിക്കാൻ തുടങ്ങുമ്പോൾ ജർമനിയിലുടനീളം കഫേകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാൻ തുടങ്ങി. നിയന്ത്രണങ്ങൾ ശക്തമായി പാലിച്ചാണ് ലോക്ഡൗണിൽ നിന്ന് പതിയെ തിരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് സാമൂഹിക അകലം പാലിക്കാൻ കഫേ കോണ്ടിറ്റോറി റോത്തേയിലെ സ്വിമ്മിങ് പൂൾ നൂഡിൽസ് പരീക്ഷണം ചർച്ചയാകുന്നത്.

മറ്റ് കടകൾ സമൂഹിക അകലം ഉറപ്പാക്കാൻ കസേരകൾ അകലത്തിൽ ഇടുന്നു. ഓരോ കസേരയും കിടക്കേണ്ട സ്ഥലം മാർക്ക് ചെയ്യുന്നുമുണ്ട്. അങ്ങനെ കൊറോണാനന്തര കാലത്ത് ജർമ്മനി പുതിയ മാതൃക തീർക്കുകയാണ്. 1,74,098 കൊറോണ വൈറസ് ബാധിതരാണ് ജർമ്മനിയിലുള്ളത്. ഇതിൽ 7861 പേർ മരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP