Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിസന്ധി: ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി; യാത്രകളും വിരുന്നുകളും കുറയ്ക്കും; 10 കോടി രൂപ ചെലവിൽ ആഡംബര കാർ വാങ്ങാനുള്ള തീരുമാനം മരവിപ്പിച്ചു; ഈ സാമ്പത്തികവർഷം ചെലവിൽ 20 ശതമാനം കുറവു വരുത്തുമെന്നും രാഷ്ട്രപതി ഭവൻ

കോവിഡ് പ്രതിസന്ധി: ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി; യാത്രകളും വിരുന്നുകളും കുറയ്ക്കും; 10 കോടി രൂപ ചെലവിൽ ആഡംബര കാർ വാങ്ങാനുള്ള തീരുമാനം മരവിപ്പിച്ചു; ഈ സാമ്പത്തികവർഷം ചെലവിൽ 20 ശതമാനം കുറവു വരുത്തുമെന്നും രാഷ്ട്രപതി ഭവൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചിലവു ചുരുക്കൽ നടപടികളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും. പ്രതിസന്ധി കണക്കിലെടുത്ത് ശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്കു വേണ്ടെന്നുവയ്ക്കാൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തീരുമാനിച്ചു. യാത്രകളും വിരുന്നുകളും കുറയ്ക്കും. 10 കോടി രൂപ ചെലവിൽ ആഡംബര കാർ വാങ്ങാനുള്ള തീരുമാനം മരവിപ്പിച്ചു.

ഓഫിസ് സ്റ്റേഷനറി, ഇന്ധന ഉപയോഗങ്ങളിൽ കർശന നിയന്ത്രണം വരുത്തും. ചെലവു ചുരുക്കലിന്റെ ഭാഗമായി രാജ്യത്തിനകത്തെ പര്യടനങ്ങളും പരിപാടികളും പരിമിതപ്പെടുത്തും. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിരുന്നുകളിൽ അതിഥികളുടെ പട്ടിക ചുരുക്കും. ഈ സാമ്പത്തികവർഷം ചെലവിൽ 20% കുറവു വരുത്തുമെന്നു രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു. ഇതു 4045 ലക്ഷം രൂപയോളം വരും. നേരത്തെ, ഒരുമാസത്തെ ശമ്പളമായ 5 ലക്ഷം രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു രാഷ്ട്രപതി സംഭാവന ചെയ്തിരുന്നു.

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്ട്രപതി ഭവനിൽ ഓഫീസ് സ്‌റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവുചുരുക്കൽ നടപടിയെന്നും രാഷ്ട്രപതി പ്രസ്താവനയിൽ പറയുന്നു.

നിലവിൽ രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെ ശമ്പളം 3.5 ലക്ഷം രൂപയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP