Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടുന്ന കർഷകർക്ക് ഇനി ആശ്വസിക്കാം; ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തുടങ്ങി; നാട്ടിൽ കുഴപ്പം സൃഷ്ടിച്ച കാട്ടുപന്നിയെ വനപാലകർ വെടിവച്ചു കൊന്നത് കോന്നി അരുവാപ്പുലം വിളയിൽ കോളനിയിൽ; നടപടി തുടങ്ങിയത് വനംമന്ത്രിയുടെ ഉത്തരവ് വന്നതിന് പിന്നാലെ

വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടുന്ന കർഷകർക്ക് ഇനി ആശ്വസിക്കാം; ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തുടങ്ങി; നാട്ടിൽ കുഴപ്പം സൃഷ്ടിച്ച കാട്ടുപന്നിയെ വനപാലകർ വെടിവച്ചു കൊന്നത് കോന്നി അരുവാപ്പുലം വിളയിൽ കോളനിയിൽ; നടപടി തുടങ്ങിയത് വനംമന്ത്രിയുടെ ഉത്തരവ് വന്നതിന് പിന്നാലെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കർഷകർക്ക് ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യവെടി പൊട്ടിയത് കോന്നി അരുവാപ്പുലം വിളയിൽ കോളനിയിൽ ഇന്നലെ രാത്രി 11.45 നാണ്. വനപാലകരുടെ വെടിയേറ്റ് കാട്ടുപന്നി ചത്തു മലച്ചു. അരുവാപ്പുലം-കല്ലേലി റോഡിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. കൃഷി നശിപ്പിക്കുക മാത്രമല്ല, യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

അടിയന്തിര സാഹചര്യം മുന്നിൽ കണ്ടാണ് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാൻ കോന്നി ഡിഎഫ്ഒ ശ്യാം മോഹൻലാൽ ഉത്തരവിട്ടത്. അരുവാപ്പുലം വിളയിൽ കോളനിക്ക് സമീപത്തെ റബർ തോട്ടത്തിലാണ് പന്നി വെടിയേറ്റ് കിടക്കുന്നത്. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമി കോളനിയിൽ സോമന്റെ കൃഷിയിടം നശിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്നണ് ഡിഎഫഒ പന്നിയെ വെടിവയ്ക്കാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം ഇതിൻ പ്രകാരം പന്നിയെ വെടിവച്ചുവെങ്കിലും ശരീരത്തുകൊണ്ടില്ല. തുടർന്നാണ് ഇന്നലെ രാത്രി വീണ്ടും വനപാലകർ ദൗത്യത്തിന് ഇറങ്ങിയത്. കൃഷി നശിപ്പിക്കുകയും, ജനങ്ങളെ ആക്രമിക്കുന്നവയുമായ കാട്ടുപന്നികളെ നിലവിലുള്ള ഉത്തരവിന്റെ പരിധിയിൽ നിന്ന് അടിയന്തിരമായി വെടിവച്ചു കൊല്ലാൻ വനം മന്ത്രി കെ.രാജു കോന്നി, റാന്നി ഡി.എഫ്.ഒ മാർക്ക് നിർദ്ദേശം നല്കിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

കോന്നി, റാന്നി ഡിഎഫ്ഒമാർ പന്നികളെ വെടിവച്ചു കൊല്ലാൻ ഇറക്കിയ ഉത്തരവ് ഇതുവരെ നടപ്പിലായില്ല എന്ന കാര്യം ഡിഎഫ്ഒമാരുടെ സാന്നിധ്യത്തിൽ തന്നെ കോന്നി ഫോറസ്റ്റ് ഐബി.യിൽ എത്തിയ മന്ത്രിയോട് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎ‍ൽഎ പറഞ്ഞപ്പോഴാണ് മന്ത്രി നിർദ്ദേശം നല്കിയത്. നിലവിലുള്ള ഉത്തരവിലെ പോരായ്മകൾ പരിഹരിച്ച് പരിഷ്‌കരിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഈ ഉത്തരവിറങ്ങുമ്പോൾ കൃഷിക്കാർക്കു തന്നെ പന്നിയെ കൊല്ലാൻ അനുവാദം ലഭിക്കും. ഇങ്ങനെ ഒരു പന്നിയെ കൊലപ്പെടുത്തുമ്പോൾ കൃഷിക്കാരന് അവാർഡായി 1000 രൂപ നല്കും.പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതു വരെ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ഡിഎഫ്ഒമാർ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP