Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വേ ടു നിക്കാഹ്' എന്ന ഓൺ ലൈൻ വിവാഹ സൈറ്റു വഴി അടുത്തു; അതിവേഗ വിവാഹത്തിന് പ്രേരിപ്പിച്ചത് കോവിഡ് കാലത്തെ കല്യാണം ചെലവ് കുറയ്ക്കുമെന്ന ന്യായം പറഞ്ഞ്; എട്ട് പവൻ സ്വർണ്ണവും 70,000 രൂപയും തിരിച്ചു ചോദിച്ച് നാലാം ഭാര്യ ചിങ്ങോലിയിൽ എത്തിയത് മിന്നു കെട്ടിന് തൊട്ടു മുമ്പും; ബുഷ്‌റയുടെ ഇടപടെലിന് നന്ദി പറഞ്ഞ് കല്യാണം വേണ്ടെന്ന് വച്ച് വധൂവീട്ടുകാരും; അമ്പതുകാരനെ പൊക്കി കരീലക്കുളങ്ങര പൊലീസും; വിവാഹ തട്ടിപ്പ് വീരൻ ഖാലിദ് കുട്ടി കുടുങ്ങുമ്പോൾ

'വേ ടു നിക്കാഹ്' എന്ന ഓൺ ലൈൻ വിവാഹ സൈറ്റു വഴി അടുത്തു; അതിവേഗ വിവാഹത്തിന് പ്രേരിപ്പിച്ചത് കോവിഡ് കാലത്തെ കല്യാണം ചെലവ് കുറയ്ക്കുമെന്ന ന്യായം പറഞ്ഞ്; എട്ട് പവൻ സ്വർണ്ണവും 70,000 രൂപയും തിരിച്ചു ചോദിച്ച് നാലാം ഭാര്യ ചിങ്ങോലിയിൽ എത്തിയത് മിന്നു കെട്ടിന് തൊട്ടു മുമ്പും; ബുഷ്‌റയുടെ ഇടപടെലിന് നന്ദി പറഞ്ഞ് കല്യാണം വേണ്ടെന്ന് വച്ച് വധൂവീട്ടുകാരും; അമ്പതുകാരനെ പൊക്കി കരീലക്കുളങ്ങര പൊലീസും; വിവാഹ തട്ടിപ്പ് വീരൻ ഖാലിദ് കുട്ടി കുടുങ്ങുമ്പോൾ

ആർ പീയൂഷ്

ആലപ്പുഴ: വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊല്ലം ഉമയനല്ലൂർ സ്വദേശി കിളിത്തട്ടിൽ ഖാലിദ് കുട്ടി (50) ഹരിപ്പാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുൻപാണ് പൊലീസ് പിടിയിലാകുന്നത്. ചിങ്ങോലി സ്വദേശിനിയായ യുവതി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പുനർ വിവാഹത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഖാലിദ് കുട്ടിയുടെ ആലോചന വരുന്നത്. 'വേ ടു നിക്കാഹ്' എന്ന ഓൺ ലൈൻ വിവാഹ സൈറ്റു വഴിയാണ് ഖാലിദ് യുവതിയുമായി പരിചയപ്പെടുന്നത്.

താൻ മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇപ്പോൾ എല്ലാ ബാധ്യതയും തീർത്ത് വിവാഹ മോചനം നേടിയെന്നുമായിരുന്നു യുവതിയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. ഇതെ തുടർന്ന് ബുധനാഴ്ച യുവതിയുടെ വീട്ടിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് വിവാഹം നടത്താം എന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞിരുന്നെങ്കിലും ഇയാൾ നിർബന്ധപൂർവ്വം വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിവാഹ ചെലവ് ചുരുക്കാം എന്നതായിരുന്നു ഇയാൾ മുൻപോട്ട് വച്ച കാരണം.

എന്നാൽ ഖാലിദ് കുട്ടിയുടെ പ്രതീക്ഷകൾ തെറ്റിച്ച് ഇയാളുടെ നാലാം ഭാര്യ തൃശൂർ വടക്കേക്കാട് സ്വദേശിനി ബുഷ്റ പൊലീസുകാരുമായെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഖാലിദ് കുട്ടി ഏറെ നാളായി നാലാം ഭാര്യയായ ബുഷ്‌റയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇയാൾക്കെതിരെ സ്ത്രീ പീഡനത്തിന് കൊടുത്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം ബുഷ്‌റ അറിയുന്നത്.

ഇതോടെ വിവാഹം നടക്കാൻ പോകുന്ന ദിവസം ബന്ധുക്കളുമായി കരീലക്കുളങ്ങര സ്റ്റേഷനിലെത്തുകയും ഇയാൾ വിവാഹ തട്ടിപ്പ് നടത്താൻ പോകുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ കരീലക്കുളങ്ങര സിഐ. അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ. സഞ്ജീവ് കുമാർ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ എസ്.ആർ.ഗിരീഷ്, ഹോം ഗാർഡ് ജയറാം, ബാബു എന്നിവരടങ്ങിയ പൊലീസ് സംഘം ചിങ്ങോലിയിലെ വിവാഹം നടക്കാൻ പോകുന്ന വീട്ടിലെത്തുകയും വിവരം ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് തങ്ങൾ ചതിയിൽ പെടുകയായിരുന്നു എന്ന് ചിങ്ങോലി സ്വദേശിനിയും ബന്ധുക്കളും അറിയുന്നത്.

ഖാലിദ് കുട്ടി സപ്ലൈകോയുടെ വാഹനം ഓടിക്കുന്നയാളാണ്. വിവാഹ ബന്ധത്തിൽ വിള്ളലുണ്ടായ ശേഷം ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് ബുഷ്റ രഹസ്യമായി അറിഞ്ഞു. ഖാലിദിന്റെ ഒരു വിശ്ലസ്ഥനായ സുഹൃത്താണ് വിവരങ്ങൾ കൈമാറിയത്. ഈ സുഹൃത്തിന്റെ സഹായത്തോടെയാണ് ചിങ്ങോലി സ്വദേശിനിയുടെ വീട് കണ്ടു പിടിക്കാനായതും തട്ടിപ്പിന് തടയിടാനും ബുഷ്റക്ക് കഴിഞ്ഞത്. എന്നാൽ ബുഷ്റക്ക് ഇയാൾ മറ്റൊരു വിവാഹം കഴിക്കുന്നതിന് എതിർപ്പില്ല എന്നാണ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

ബുഷ്‌റയുമായുള്ള വിവാഹത്തിൽ 8 പവൻ സ്വർണ്ണവും 70,000 രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു. ഈ തുക തന്നാൽ പ്രശ്‌നം ഒത്തു തീർപ്പാക്കാമെന്ന് ഇവർ പറഞ്ഞു. തുടർന്ന് സ്റ്റേഷന് പുറത്ത് വച്ച് ഇവർ ഒത്തു തീർപ്പിലെത്തുകയും ഗഡുക്കളായി തുക യുവതിക്ക് നൽകാമെന്ന് ഖാലിദ് സമ്മതിക്കുകയും ചെയ്തു. ഓൺലൈൻ വിവാഹ സൈറ്റുകളിലും മറ്റും പരതിയാണ് ഇയാൾ നിർധന കുടുംബങ്ങളിലെ സ്ത്രീകളെ തട്ടിപ്പിൽപ്പെടുത്തിയിരുന്നത്. പണം തട്ടിയ ശേഷം നിസാര വഴക്കുകൾ ഉണ്ടാക്കി പോവുകയാണ് ഇയാളുടെ പതിവെന്നു പൊലീസ് പറഞ്ഞു.

വസ്തു കച്ചവടക്കാരൻ, തുണി ബിസിനസ്, ലോറി ഉടമ, ഡ്രൈവർ തുടങ്ങിയ പല ജോലികൾ പറഞ്ഞായിരുന്നു തട്ടിപ്പ്. കൊല്ലത്ത് ലോറി ഡ്രൈവറാണെന്നു പറഞ്ഞാണ് ഇയാൾ അഞ്ചാം വിവാഹത്തിന് ഒരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ബുഷ്റയുടെ ഇടപെടലിന് ചിങ്ങോലി സ്വദേശിനി നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP