Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്തേൺ അയർലൻഡിൽ ജനിച്ചവർക്കെല്ലാം ബ്രിട്ടീഷ് ഐറിഷ് പൗരത്വത്തിൽ ഒന്നിന് അർഹത; ബ്രെക്സിറ്റ് നടന്നാലും അവർ യൂറോപ്യൻ യൂണിയൻ പൗരന്മാർ; കോടതി വിധിയെ തുടർന്ന് നിയമം മാറ്റി ബ്രിട്ടണിലെ ഹോം ഓഫീസ്; പി ആർ-പൗരത്വ നിയമങ്ങൾ മറികടന്ന് അനേകം മലയാളികൾക്കും ബ്രിട്ടീഷ് പൗരത്വം ഉറപ്പായി

നോർത്തേൺ അയർലൻഡിൽ ജനിച്ചവർക്കെല്ലാം ബ്രിട്ടീഷ് ഐറിഷ് പൗരത്വത്തിൽ ഒന്നിന് അർഹത; ബ്രെക്സിറ്റ് നടന്നാലും അവർ യൂറോപ്യൻ യൂണിയൻ പൗരന്മാർ; കോടതി വിധിയെ തുടർന്ന് നിയമം മാറ്റി ബ്രിട്ടണിലെ ഹോം ഓഫീസ്; പി ആർ-പൗരത്വ നിയമങ്ങൾ മറികടന്ന് അനേകം മലയാളികൾക്കും ബ്രിട്ടീഷ് പൗരത്വം ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

നി മുതൽ നോർത്തേൺ അയർലൻഡിൽ ജനിച്ച ബ്രിട്ടീഷ്-ഐറിഷ് പൗരന്മാർക്ക് ഇമിഗ്രേഷൻ കാര്യങ്ങൾക്കായി യൂറോപ്യൻ യൂണിയൻ പൗരത്വം ലഭിക്കും. ഡെറി നിവാസിയായ ഒരു വനിത തന്റെ അമേരിക്കൻ പൗരനായ ഭർത്താവിന്റെ റെസിഡൻസി റൈറ്റ്സുമായി ബന്ധപ്പെട്ട് നടത്തിയ കേസിൽ വിധി അവർക്ക് അനുകൂലമായി വന്നതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു ഐറിഷ് പൗരയായി അംഗീകരിക്കപ്പെടണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു വർഷമായി എമ്മ ഡെ സൂസ എന്ന വനിത നടത്തിവന്ന കേസിനൊടുവിലാണ് ഈ വിധി ഉണ്ടായത്. ഇതോടെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റിൽ (ജി എഫ് എ) പറഞ്ഞിരിക്കുന്ന അവകാശങ്ങൾ എല്ലാം തന്നെ എമ്മക്ക് ലഭ്യമാകും.

ഇതോടെ, എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും, ഇ യു സെട്ടില്മെന്റ് പദ്ധതിയിൽ അപേക്ഷിച്ചാൽ ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടനിൽ തങ്ങുവാനുള്ള അവകാശം എമ്മയുടെ ഭർത്താവായ ജേയ്ക്കിനും ലഭിക്കും. ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഭിച്ച ഈ ഇളവിൽ സന്തോഷം രേഖപ്പെടുത്തി എമ്മ ട്വീറ്റ് ചെയ്യുകയും ചെയ്തു.1998 ലെ സമാധാനക്കരാറിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇന്നലെ പാർലമെന്റാണ് ഇമിഗ്രേഷൻ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. സമാധാനക്കരാറിലെ വ്യവസ്ഥ അനുസരിച്ച് നോർത്തേൺ അയർലൻഡിൽ ജനിക്കുന്ന ഒരാൾക്ക് അയർലൻഡ് പൗരനായോ, ബ്രിട്ടീഷ് പൗരനായോ, ഒരേസമയം രണ്ട് പൗരത്തത്തോടുകൂടിയോ ജീവിക്കാം.എന്നാൽ, ഡി സൂസബ്രിട്ടീഷ് പൗരത്വം ഉപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള ഒരു വഴി എന്നായിരുന്നു നേരത്തേ സർക്കാർ കോടതിയിൽ വാദിച്ചത്.

നിരവധി തിരിച്ചടികൾ ലഭിച്ച ഈ നിയമവ്യവഹാരത്തിൽ അവസാനം അയർലൻഡ് വിദേശകാര്യമന്ത്രി സൈമൺ കവേനി ഇടപെടുകയായിരുന്നു. ബ്രിട്ടീഷ് എമിഗ്രേഷൻ നിയമങ്ങൾ ജി എഫ് എയുടെ അന്തസത്ത ഉൾക്കൊണ്ട് നവീകരിച്ചിട്ടില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഈ നിയമഭേദഗതി വലിയൊരു മാറ്റത്തിനാന് കാരണമാകുന്നത്. ഇതോടെ നോർത്തേൺ അയർലൻഡ് പൗരന്മാർക്ക് യൂറോപ്പ്യൻ യൂണിയനിൽ അംഗമല്ലാത്തതോ, നോൺ-ഇ എഫ് എ ആയതോ ആയ രാജ്യങ്ങളിൽ ഉള്ള അവരുടെ പങ്കാളികളെ പ്രത്യേക നിയമനടപടികളൊന്നും കൂടാതെ തന്നെ ബ്രിട്ടനിൽ താമസിപ്പിക്കുവാൻ സഹായിക്കും. ചുരുക്കത്തിൽ, നോർത്തേൺ അയർലൻഡിലെ ബ്രിട്ടീഷ് പൗരന്മാർക്ക് ഇംഗ്ലണ്ടിലേയോ വെയിൽസിലേയോ സ്‌കോട്ടലാൻഡിലേയോ ബ്രിട്ടീഷ് പൗരന്മാരേക്കാൾ കൂടുതൽ അവകാശങ്ങൾ കൈവന്നിരിക്കുന്നു.ഇവിടങ്ങളിലെ പൗരന്മാർക്ക് തങ്ങളുടെ പങ്കാളികളെ ബ്രിട്ടനിൽ താമസിപ്പിക്കണമെങ്കിൽ നിരവധി ഇമിഗ്രേഷൻ പ്രക്രിയകൾ നടത്തേണ്ടതുണ്ട്.

ഇതുവരെ ഉണ്ടായിരുന്ന നിയമമനുസരിച്ച് ഒരാൾക്ക് പി ആർ ലഭിക്കാൻ 5 വർഷം കാത്തിരിക്കണം. അതുകഴിഞ്ഞ് ഒരു വർഷം കൂടി കഴിഞ്ഞാലെ പൗരത്വം ലഭിക്കുകയുള്ളു. ഇനിമുതൽ നോർത്തേൺ അയർലൻഡിൽ ജനിച്ചവർക്ക് ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കേണ്ടതില്ല. അവർക്ക് ജനിക്കുമ്പോഴേ പൗരത്വം ലഭിക്കും.മാത്രമല്ല, ഐറിഷ് പൗരത്വം വേണോ ബ്രിട്ടീഷ് പൗരത്വം വേണോ എന്നും അവർക്ക് തീരുമാനിക്കാം. മാത്രമല്ല, മറ്റ് ബ്രിട്ടീഷുകാരിൽ നിന്നും വ്യത്യസ്തമായി ഇവർക്ക്യൂറോപ്യൻ പൗരത്വവും ലഭിക്കും.

എന്നിരുന്നാലും ഇത് താത്ക്കാലികമായ ഒരു അനുഗ്രഹം മാത്രമാണ്. മൂന്നാമതൊരു രാജ്യത്തെ പൗരന് സെറ്റിൽഡ് സ്റ്റാറ്റസ് ലഭിക്കുവാൻ 2021 ജൂൺ വരെ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു. ഈ ദിവസമാണ് യൂറോപ്പ്യൻ സെറ്റിൽമെന്റ് പദ്ധതി അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP