Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊന്നുകളയുമെന്നും മോഷണക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി; നീരവ് മോദിക്കെതിരെ ആരോപണം ഉന്നയിച്ചത് നീരവിന്റെ പല കമ്പനികളുടെയും ഡമ്മി ഡയറക്ടർമാരായ ആറുപേർ: നീരവ് മോദിയെ കുടുക്കാൻ രണ്ടു കൽപിച്ച് സിബഐ ബ്രിട്ടനിലെ കോടതിയിൽ

കൊന്നുകളയുമെന്നും മോഷണക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി; നീരവ് മോദിക്കെതിരെ ആരോപണം ഉന്നയിച്ചത് നീരവിന്റെ പല കമ്പനികളുടെയും ഡമ്മി ഡയറക്ടർമാരായ ആറുപേർ: നീരവ് മോദിയെ കുടുക്കാൻ രണ്ടു കൽപിച്ച് സിബഐ ബ്രിട്ടനിലെ കോടതിയിൽ

സ്വന്തം ലേഖകൻ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പാതട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദിയെ കുടുക്കാൻ രണ്ടും കൽപ്പിച്ച് സിബിഐ ബ്രിട്ടനിലെ കോടതിയിൽ. തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവർത്തകർ വെളിപ്പെടുത്തുന്നതിന്റെ വിഡിയോ ആണ് സിബിഐ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ സമർപ്പിച്ചത്.

ആറ് ഇന്ത്യക്കാർ നീരവ് മോദിക്കും സഹോദരൻ നെഹാൽ മോദിക്കും എതിരെ ആരോപണം ഉന്നയിക്കുന്നതാണു വിഡിയോയിൽ ഉള്ളത്. നീരവ് മോദിയുമായി ബന്ധമുള്ള പല കമ്പനികളുടെയും ഡമ്മി ഡയറക്ടർമാരാണിവർ. നീരവ് മോദി ഫോണിൽ വിളിച്ച് മോഷണക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായി സൺഷൈൻ ജെംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിനു മാത്രമുള്ള ഉടമയാണെന്നു സ്വയം വിശേഷിപ്പിച്ച അനീഷ് കുമാർ മോഹൻഭായ് ലാഡ് പറഞ്ഞു.

ഒരു ഘട്ടത്തിൽ തന്നെ കൊന്നു കളയുമെന്നും നീരവ് പറഞ്ഞതായി അനീഷ് കുമാർ ഹിന്ദിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പല കമ്പനികളുടെ നാമമാത്ര ഡയറക്ടർമാരായ ഋഷഭ് ജേത്വ, സോനു മേത്ത, ശ്രീധർ മയേക്കർ, നിലേശ്വർ ബൽവന്ത്രി മിസ്ത്രി തുടങ്ങിയവരാണ് സിബിഐ സാക്ഷികളായി ഉള്ളത്. ഹോങ്കോങ്ങിലും ഗൾഫ് രാജ്യങ്ങളിലുമാണിവർ. തങ്ങളുടെ ജീവന്റെ സുരക്ഷ ഭയന്നാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ വിഡിയോയിൽ പറയുന്നു. നീരവും മറ്റും പിടിച്ചുവച്ചിരിക്കുന്ന പാസ്പോർട്ട് തിരിച്ചുകിട്ടാൻ പല രേഖകളിലും ഒപ്പിട്ടു നൽകിയതായി ഋഷഭ് ജേത്വ പറഞ്ഞു. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ വാദത്തിനിടെയാണ് സിബിഐ നിർണായക വെളിപ്പെടുത്തലുകൾ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ എത്തിച്ചത്.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പു നടത്തിയാണ് നീരവ് ഇന്ത്യ വിട്ടത്. നീരവിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മധ്യ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞിരുന്ന നീരവിനെ 2019 മാർച്ച് 19നാണ് സ്‌കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. വാൻഡ്സ്വർത്ത് ജയിലിൽ കഴിയുന്ന നീരവിന് ജാമ്യം നേടാൻ കഴിഞ്ഞിട്ടില്ല. നീരവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്താനുള്ള വാദമാണ് ഇപ്പോൾ നടക്കുന്നത്. സെപ്റ്റംബറിൽ മാത്രമേ വാദം അവസാനിക്കുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP