Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനെ പ്രതിരോധിക്കാതെ മരണത്തിന് കീഴടങ്ങാൻ ഏറ്റവും കൂടുതൽ സാദ്ധ്യത പ്രമേഹ രോഗികൾക്ക്; ബ്രിട്ടനിൽ മരിച്ചവരിൽ 26 ശതമാനം പേരും പ്രമേഹം ബാധിച്ചവരെന്ന് റിപ്പോർട്ട്; നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ ആരുമായി സമ്പർക്കമില്ലാതെ കഴിഞ്ഞേ മതിയാവൂ

കോവിഡിനെ പ്രതിരോധിക്കാതെ മരണത്തിന് കീഴടങ്ങാൻ ഏറ്റവും കൂടുതൽ സാദ്ധ്യത പ്രമേഹ രോഗികൾക്ക്; ബ്രിട്ടനിൽ മരിച്ചവരിൽ 26 ശതമാനം പേരും പ്രമേഹം ബാധിച്ചവരെന്ന് റിപ്പോർട്ട്; നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ ആരുമായി സമ്പർക്കമില്ലാതെ കഴിഞ്ഞേ മതിയാവൂ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ ആരംഭകാലത്ത് തന്നെ തെളിഞ്ഞിരുന്നതാണ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർക്ക് കൊറോണ ബാധ ഉണ്ടായാൽ ചികിത്സിച്ച് മാറ്റുവാൻ താരതമ്യേന എളുപ്പമാണെന്ന്. ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കാണ് കോവിഡ് 19 കൂടുതൽ മാരകമായി മാറുന്നത് എന്നായിരുന്നു ആദ്യകാല നിഗമനം. എന്നാൽ ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് പറയുന്നത് പ്രമേഹമുള്ളവർ കൊറോണ ബാധിച്ചാൽ മരണത്തിന് കീഴടങ്ങാനാണ് കൂടുതൽ സാദ്ധ്യത എന്നാണ്.

ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇവിടങ്ങളിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരിൽ കാൽ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എൻ എച്ച് എസ്‌കോവിഡ് മൂലം മരിച്ചവർക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നത്.

മാർച്ച് 31 മുതൽക്കാണ്, കോവിഡ് രോഗികളിൽ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത്. അന്നുമുതൽ ഉണ്ടായിട്ടുള്ള 22,332 മരണങ്ങളിൽ 5,873 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് മൊത്തം മരണങ്ങളുടെ 26% വരും. ഏകദേശം 4 ദശലക്ഷത്തോളം പ്രമേഹരോഗികളാണ് ബ്രിട്ടനിൽ ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് പ്രതിരോധ ശേഷി കുറയ്ക്കുകയും സാർസ്-കോവിഡ്-2 വിന് എതിരായി വളരെ മന്ദഗതിയിൽ, ദുർബലമായി മാത്രം പ്രവർത്തിക്കുന്ന സാഹചര്യം ഉളവാകുകയും ചെയ്യും. ഇതാണ് പ്രമേഹ രോഗികൾ കൂടുതലായി മരണത്തിന് അടിമപ്പെടാൻ കാരണം.

ചാരിറ്റി ഡയബെറ്റിക്സ് യു കെ യുടെ പഠനം വെളിവാക്കുന്നത് പ്രമേഹം, അമിതവണ്ണവും ഒരു വ്യക്തിയുടെ വംശപരമ്പരയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യൻ വംശജർക്ക് പ്രമേഹത്തിനുള്ള സാദ്ധ്യത മറ്റുള്ളവരേക്കാൾ നാലിരട്ടിയാണ്.അതേ സമയം പാക് വംശജർക്ക് ഇത് അഞ്ചിരട്ടിയും. ആഫ്രിക്കൻ വംശജർക്ക് മൂന്നിരട്ടി സാദ്ധ്യതയാണ് ഉള്ളതെന്നും ചാരിറ്റി ഡയബെറ്റിക്സ് പറയുന്നു. എന്നാൽ കോവിഡ്19 മൂലം മരണമടയുവാനുള്ള സാദ്ധ്യത കൂടുതലുള്ളത് ആഫ്രിക്കൻ വംശജർക്കാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കാൻസർ പോലുള്ള മാരക രോഗമുള്ളവർ വീടുകളിൽ തന്നെ കഴിയുമ്പോൾ പ്രമേഹ രോഗികൾ ദൈനംദിന കായികാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പോകുന്നത്, രോഗം പടരുന്നതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ഡിമെൻഷ്യാ അഥവാ മറവിരോഗമുള്ളവരാണ്. മൊത്തം മരണസംഖ്യയിൽ ഏകദേശം 18% വരും ഇക്കൂട്ടർ. മൂന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ രോഗമുള്ളവരും.

മരണമടഞ്ഞവരിൽ 14% പേർ വൃക്ക സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും 10% പേർ ഹൃദ്രോഗികളും 7% പേർ ആസ്ത്മ രോഗികളുമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP