Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാർക്കായി പ്രത്യേക ബസുകൾ ഏർപ്പെടുത്താൻ അനുമതി; പൊതുവാഹനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകൾ ഓടിക്കാം; തീരുമാനം ചില സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ചെന്ന് ആഭ്യന്തര മന്ത്രാലയം; ജൂൺ മുപ്പത് വരെ സാധാരണ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്ന് റെയിൽവെ; വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഈ മാസം 16 മുതൽ; കുടിയേറ്റ തൊഴിലാളികൾക്ക് അനുഗ്രഹമായി വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി

റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാർക്കായി പ്രത്യേക ബസുകൾ ഏർപ്പെടുത്താൻ അനുമതി; പൊതുവാഹനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകൾ ഓടിക്കാം; തീരുമാനം ചില സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ചെന്ന് ആഭ്യന്തര മന്ത്രാലയം; ജൂൺ മുപ്പത് വരെ സാധാരണ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്ന് റെയിൽവെ; വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഈ മാസം 16 മുതൽ; കുടിയേറ്റ തൊഴിലാളികൾക്ക് അനുഗ്രഹമായി വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസുകൾ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാരിന്റെ അനുമതി. പൊതുവാഹനങ്ങൾ ലഭ്യമില്ലാത്ത ഇടങ്ങളിലാണ് അനുമതി. സാമൂഹിക അകലം പാലിക്കണം. തീരുമാനം വിവിധ സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ച്. കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങൾ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകാത്തത്സങ്കടകരമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. 30 ദിവസത്തിനകെ 105 ട്രെയിനുകൾ അനുവദിക്കുന്നതിന് പകരം, ഓരോ ദിവസവും 105 ട്രെയിനുകൾ അനുവദിക്കാൻ പീയൂഷ് ഗോയൽ ബംഗാളിനോട് ആവശ്യപ്പെട്ടു. ബംഗാളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളെയും വീട്ടിൽ എത്താക്കാമെന്നും ഗോയൽ പറഞ്ഞു.

ജൂൺ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്ന് റെയിൽവെ വ്യക്തമാക്കി. പ്രത്യേക ട്രെയിനുകൾ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്നാണ് റെയിൽവെ തീരുമാനം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ച് നൽകാനും റെയിൽവെ തീരുമാനിച്ചു. അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കേരളത്തിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത 412 പേർക്ക് റെയിൽവെ പണം തിരിച്ച് നൽകി. സാധാരണ ട്രെയിൻ സർവ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയിൽവെ സാധാരണ ട്രെയിൻ സർവീസുകൾ റദാക്കിയത്.

ഡൽഹി-തിരുവനന്തപുരം ട്രെയിൻ കോഴിക്കോട്ട്

ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ കോഴിക്കോടെത്തി. ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ തീവണ്ടിയാണിത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. കേരളത്തിലെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് രാത്രി 10 മണിയോടെയാണ് ട്രെയിൻ എത്തിച്ചേർന്നത്.

എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിക്കുന്നുണ്ട്. യാത്രക്കാർ മുഖാവരണം ധരിക്കണമെന്നും റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവരാണ് ട്രെയിനിലുള്ളത്.
കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാർ കോഴിക്കോടാണ് ഇറങ്ങിയത്. ഇവരെ എല്ലാവരേയും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ശേഷം ബസുകളിലാകും വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുക

വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഈ മാസം 16 മുതൽ

പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ 'വന്ദേ ഭാരത് മിഷന്റെ' രണ്ടാം ഘട്ടം ഈ മാസം 16 മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ മുൻപുണ്ടായിരുന്നതിലും ഇരട്ടി വിമാനങ്ങളിൽ 31 രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരികെയെത്തിക്കുമെന്നാണ് വിവരം. 64 വിമാനങ്ങളിൽ പ്രവാസികളെ തിരികെ എത്തിക്കുന്ന 'വന്ദേ ഭാരതി'ന്റെ ആദ്യ ഘട്ടം മെയ് 15നാണ് അവസാനിക്കുക. മിഷന്റെ ആദ്യഘട്ടത്തിലൂടെ എണ്ണായിരത്തിലധികം പ്രവാസികളെ തിരികെ എത്തിക്കാൻ സാധിച്ചിരുന്നു.

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ, എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനകമ്പനികൾ വഴിയാണ് പ്രധാനമായും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കൂടുതൽ വിമാനങ്ങളും ഡൽഹിയിൽ നിന്നുമാകും പ്രവാസികളെ സ്വീകരിക്കാനായി പുറപ്പെടുക എന്ന വിവരവും പുറത്തുവരുന്നുണ്ട്.സാൻ ഫ്രാൻസിസ്‌കോ, മോസ്‌കോ, ഫ്രാങ്ക്ഫർട്ട്, പാരിസ്, ഷിക്കാഗോ, സിംഗപ്പൂർ, വാഷിങ്ടൺ, നരീറ്റ, റിയാദ്, ലണ്ടൻ, വാൻകൂവർ, മെൽബൺ, ജെദ്ദ, ദമാം, സിഡ്നി, ടൊറോന്റോ, അബുദാബി, ധാക്ക, ബാങ്കോക്ക്, മസ്‌കറ്റ്, റോം, കാഠ്മണ്ഡു, ക്വാലാ ലംപൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിമാനങ്ങൾ പുറപ്പെടുക. പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിച്ച ശേഷം ഫീഡർ വിമാനങ്ങൾ വഴി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇവരെ എത്തിക്കും.

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതീക്ഷയായി 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി

ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ ഏതു ഭാഗത്തും ഈ റേഷൻ കാർഡ് ബാധകമാക്കുമെന്നും 25ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ധനമന്ത്രിനിർമല സീതാരാമൻ പറഞ്ഞു.2020 ആഗസ്റ്റിൽ 83 ശതമാനം കാർഡുകളും വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയിൽ കൊണ്ടുവരും.

2021 ഓടെ ഈ പദ്ധതി പൂർത്തിയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുക കുടിയേററ തൊഴിലാളികൾക്ക് കൂടി സഹായകകരമാകുന്ന രീതിയിലായിരിക്കും. ഇതോടെ രാജ്യത്ത് എവിടെനിന്നും റേഷൻ കാർഡുപയോഗിച്ച് റേഷൻ വാങ്ങാൻ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP