Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗണിനെ തുടർന്ന് സ്തംഭിച്ച സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കൊനൊരുങ്ങി സംസ്ഥാന സർക്കാർ; മന്ത്രി സഭ അം​ഗീകാരം നൽകിയത് 3434 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക്; വ്യവസായ ഭദ്രതാ പാക്കേജിൽ സഹായം ലഭിക്കുക നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്; സ്ത്രീകൾക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും യുവസംരംഭകർക്കുമായി സംരംഭക സഹായ പദ്ധതിയും; കോവിഡ് പ്രതിരോധത്തിലെ കേരളമാതൃകക്ക് പിന്നാലെ ശ്രദ്ധേയമായ ചുവടുവെപ്പുമായി പിണറായി സർക്കാർ

ലോക് ഡൗണിനെ തുടർന്ന് സ്തംഭിച്ച സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കൊനൊരുങ്ങി സംസ്ഥാന സർക്കാർ; മന്ത്രി സഭ അം​ഗീകാരം നൽകിയത് 3434 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക്; വ്യവസായ ഭദ്രതാ പാക്കേജിൽ സഹായം ലഭിക്കുക നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്; സ്ത്രീകൾക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും യുവസംരംഭകർക്കുമായി സംരംഭക സഹായ പദ്ധതിയും; കോവിഡ് പ്രതിരോധത്തിലെ കേരളമാതൃകക്ക് പിന്നാലെ ശ്രദ്ധേയമായ ചുവടുവെപ്പുമായി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിനെ തുടർന്ന് സ്തംഭിച്ച സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കൊനൊരുങ്ങി സംസ്ഥാന സർക്കാർ. 3434 കോടി രൂപയുടെ ബൃഹത് പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്കുള്ള വ്യവസായ ഭദ്രതാ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. 3434 കോടി രൂപയുടെ സഹായം വ്യവസായ വകുപ്പു വഴിയാണ് നൽകുന്നത്.

നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു നൽകുന്ന അധിക വായ്പയ്ക്ക് മാർജിൻ മണി സഹായവും പലിശ ഇളവും അനുവദിക്കും. കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) കിൻഫ്രയും വായ്പാ കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതി നടപ്പിലാക്കും. സംരംഭങ്ങൾക്ക് വായ്പാ പലിശ തിരിച്ചടവിന് ആറു മാസത്തേക്കു സമയം നീട്ടി നൽകും. വ്യവസായ വകുപ്പിനു കീഴിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിൽ 3 മാസം വാടക ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യവസായ പാർക്കുകളിലെ പൊതുസൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് സംരംഭകരിൽനിന്ന് ഈടാക്കുന്ന വാടക 3 മാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂലധനത്തിനു പ്രത്യേക വായ്പ അനുവദിക്കും. എംഎസ്എംഇയിലെ ഉൽപാദന വ്യവസായങ്ങൾക്കു പലിശ സബ്സിഡി അനുവദിക്കും. വൈവിധ്യവൽക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് 6 മാസത്തേക്ക് 6 ശതമാനം കിഴിവുണ്ടാകും. കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കു പ്രവർത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും. കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേഷനൽ യൂണിറ്റുകൾക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടയ്ക്കുന്നതിന് 3 മാസത്തെ മൊറട്ടോറിയം അനുവദിച്ചു.

മൊറട്ടോറിയത്തിനുശേഷം പിഴപ്പലിശ ഇല്ലാതെ വായ്പ തിരിച്ചടയ്ക്കാം. കെഎസ്ഐഡിസിയിൽനിന്ന് വായ്പ എടുത്ത സംരംഭകരുടെ പിഴപ്പലിശ 6 മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകൾക്ക് കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് 1 കോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കാനാകൂ. കെഎസ്ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിൽ സ്ഥലമെടുക്കുന്ന സംരംഭകരുടെ തിരിച്ചടവിന്റെ കാലാവധി വർധിപ്പിക്കും. മുൻകൂർ അടയ്ക്കേണ്ട പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീകൾക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും യുവസംരംഭകർക്കും പ്രത്യേക പരിഗണന നൽകി സംരംഭക സഹായ പദ്ധതി നടപ്പിലാക്കും. ഇവർക്ക് 25 ശതമാനം മാർജിൻ മണി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, ചെറുകിട മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്രം ധനസഹായം നൽണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട മേഖലയെ കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി കേന്ദ്രം പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ പ്രഖ്യാപിച്ച പാക്കേജിൽ കേന്ദ്ര ബജറ്റിൽനിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പിഎഫ് അടയ്ക്കാനുള്ള കേന്ദ്ര സഹായം ലഭിക്കാൻ 15,000 രൂപയിൽ താഴെയായിക്കണം ശമ്പളം എന്ന നിബന്ധന കേന്ദ്രം നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ലോക്ക്ഡൗൺ വലിയ നഷ്ടമുണ്ടാക്കി. ഈ പശ്ചാത്തലത്തിൽ നിലവിലുള്ള വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകണം, പുതിയ വായ്പ അനുവദിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് സംരംഭകർ സംസ്ഥാന സർക്കാറിന് മുന്നിൽ ഉന്നയിച്ചത്. കേന്ദ്ര പാക്കേജിൽ പുതിയ വായ്പ നൽകുന്ന കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളു. എന്നാൽ ബാങ്കുകൾ കനിഞ്ഞാൽ മാത്രമേ ഈ വായ്പ ആവശ്യക്കാർക്ക് ലഭിക്കുകയുള്ളവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിക്കുന്ന പ്രശ്‌നം ഈ ദുരിതകാലത്ത് പോലുമുണ്ടായി. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ബാങ്കുകൾ ആർ.ബി.ഐയിൽ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇത്തരത്തിൽ നിക്ഷേപിച്ചു. ബാങ്കുകളേയും വ്യവസായ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ഇക്കാര്യത്തിൽ സാമ്പത്തിക മേഖലയ്ക്കാകെ പ്രയോജപ്പെടുന്ന ഇടപെടലുകൾ നടത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP