Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല; വിരുന്നുകൾക്കും നിയന്ത്രണം; ​കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്​ കൂടുതൽ പണം നൽകുന്നതിനായി ചെലവ് ചുരുക്കൽ നടപടികളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല; വിരുന്നുകൾക്കും നിയന്ത്രണം; ​കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്​ കൂടുതൽ പണം നൽകുന്നതിനായി ചെലവ് ചുരുക്കൽ നടപടികളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ​കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്​ കൂടുതൽ പണം നൽകുന്നതിനായാണ് ചെലവു ചുരുക്കൽ നടപടികൾ. യാത്രകൾ, ഔദ്യോഗിക വിരുന്നുകൾ എന്നിവക്കുള്ള ചെലവ്​ ഗണ്യമായി കുറക്കും. ഒരു വർഷത്തേക്ക്​ ​ശമ്പളത്തി​​​ന്റെ 30 ശതമാനം കോവിഡ്​ പ്രതിരോധ ഫണ്ടിലേക്ക് നൽകുമെന്നും രാഷ്ട്രപതി പ്രസ്​താവനയിൽ അറിയിച്ചു​. മാർച്ച്​ മാസത്തെ ശമ്പളം മുഴുവനായും രാഷ്​ട്രപതി പ്രധാനമന്ത്രിയുടെ പി.എം കെയേഴ്​സിലേക്ക്​ നൽകിയിരുന്നു.

പ്രധാനമന്ത്രി, മന്ത്രിമാർ, ഗവർണർമാർ, എംപിമാർ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ ​കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാഷ്​ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ ശമ്പളത്തി​​ന്റെ 30 ശതമാനം നൽകാൻ സ്വമേധായ തീരുമാനമെടുക്കുകയായിരുന്നു. കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തിൽ മുഴുവൻ ഗവർണർമാരുടെയും എംപിമാരുടെയും ശമ്പളം കുറക്കാനും തീരുമാനിച്ചിരുന്നു.

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്​ട്രപതി ഭവനിൽ ഓഫീസ്​ സ്​റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറയ്ക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാറി​​ന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. രാജ്യത്തി​​​െൻറ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ്​ ചെലവുചുരുക്കൽ നടപടിയെന്നും രാഷ്​ട്രപതി പ്രസ്​താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP