Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി പട്രോളിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് കനാലിലേക്ക് തെറിച്ച് വീണതായി വിവരം; സ്ഥലത്ത് എത്തിയ ഉടൻ യൂണിഫോമോട് കൂടി കനാലിലേക്ക് എടുത്ത് ചാടി കൺട്രോൾ റൂം എഎസ്‌ഐ സി.ജെ.സെബാസ്റ്റ്യൻ; സാഹസികമായി രക്ഷപ്പെടുത്തിയത് തുമ്പോളി സ്വദേശി യദുകൃഷ്ണനെ; ആലപ്പുഴ സംഭവം പങ്കുവച്ച് പൊലീസ് ഫേസ്‌ബുക്ക് പേജും

രാത്രി പട്രോളിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് കനാലിലേക്ക് തെറിച്ച് വീണതായി വിവരം; സ്ഥലത്ത് എത്തിയ ഉടൻ യൂണിഫോമോട് കൂടി കനാലിലേക്ക് എടുത്ത് ചാടി കൺട്രോൾ റൂം എഎസ്‌ഐ സി.ജെ.സെബാസ്റ്റ്യൻ; സാഹസികമായി രക്ഷപ്പെടുത്തിയത് തുമ്പോളി സ്വദേശി യദുകൃഷ്ണനെ; ആലപ്പുഴ സംഭവം പങ്കുവച്ച് പൊലീസ് ഫേസ്‌ബുക്ക് പേജും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കനാലിൽ വീണ ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരൻ. ആലപ്പുഴ പൊലീസ് കൺട്രോൾ റൂം എഎസ്‌ഐ സിജെ സെബാസ്റ്റ്യൻ ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ബൈക്കുകൾ കൂട്ടിയിടിച്ച് യദുകൃഷ്ണൻ എന്ന യുവാവ് കനാലിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. പിന്നാലെ സി.ജെ. സെബാസ്റ്റ്യൻ യൂണിഫോമോടുകൂടി കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഈ വിവരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 16 ന് പൊലീസിനെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന് രക്ഷകനായത് പൊലീസ് ഇൻസ്‌പെക്ടറായിരുന്നു. മുങ്ങിതാഴുകയായിരുന്ന യുവാവിനെ നീന്തിയെത്തിയ സിഐ യൂണിഫോം ഊരിയെറിഞ്ഞ് വലിച്ചു കയറ്റി. കരുനാഗപ്പള്ളി തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ ആർ. രാജേഷാണ് നീന്താനാവാതെ മുങ്ങി താഴ്ന്ന അരിനല്ലൂർ മുട്ടം സ്വദേശി നിഥിൻ (25) എന്ന യുവാവിനെ രക്ഷിച്ച് താരമായത്. യുവാവിനെ രക്ഷിക്കാൻ കാട്ടിയ ധീരതയ്ക്ക് ജില്ലാ പൊലീസ് മേധാവി ഫോണിൽ വിളിച്ച അഭിനന്ദനം രേഖപ്പെടുത്തി. അതേ സമയം ലോക്ഡൗൺ ലംഘിച്ചതിനു നിഥിനെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും പൊലീസ് കേസെടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP