Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധവും നിയമലംഘനവും ജർമ്മനിയിൽ വർധിക്കുന്നു; കൊവിഡ് നിയന്ത്രണങ്ങളിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുമ്പോഴും തലവേദനയായി പ്രതിഷേധങ്ങൾ

പ്രതിഷേധവും നിയമലംഘനവും ജർമ്മനിയിൽ വർധിക്കുന്നു; കൊവിഡ് നിയന്ത്രണങ്ങളിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുമ്പോഴും തലവേദനയായി പ്രതിഷേധങ്ങൾ

സ്വന്തം ലേഖകൻ

ബർലിൻ: കൊറോണ മഹാമാരിയിൽ യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കു മാതൃകയായി മുന്നേറുന്ന രാജ്യമാണ് ജർമനി. എന്നാൽ ജർമനിയിൽ നടന്നു വരുന്ന പ്രതിഷേധങ്ങൾ അധികൃതർക്കു ബുദ്ധിമുട്ടാവുകയാണ്. നിയന്ത്രണങ്ങളുടെ ലംഘനം നടത്തിക്കൊണ്ട് ആളുകൾ കൂട്ടംകൂടുകയും സാമൂഹ്യ അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും തലവേദനയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ എല്ലാം തന്നെ അത്ര ഗൗരവമില്ലാത്ത വിഷയങ്ങൾ ഉയർത്തിയാണ് നടന്നത്. ചാൻസലർ മെർക്കലിനെയും ആരോഗ്യമന്ത്രി ജെൻസ് സ്ഫാനെയും ലക്ഷ്യമിട്ടായിരുന്നു സമരങ്ങൾ.

കോവിഡ്കാല നിയന്ത്രണങ്ങൾ ലംഘിച്ചുള്ള സമരങ്ങളെ സർക്കാർ സംയമനത്തോടെയാണ് നേരിടുന്നത്. അതേസമയം, കോവിഡ് പ്രതിരോധ നടപടികൾ കർക്കശമായി പാലിക്കണമെന്നു ജർമൻ ചാൻസലർ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുകയാണ് സമരക്കാരുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP