Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 ൽ നിന്നും കേരളത്തെ രക്ഷിച്ച 'റോക്ക് സ്റ്റാർ ഹെൽത്ത് മിനിസ്റ്റർ'; എങ്ങനെ ഇത് സാധിച്ചെടുത്തുവെന്ന് ലോറ സ്പിന്നിക്ക് അത്ഭുതം; കണ്ണട വച്ച മുൻ ഹയർസെക്കൻഡറി സയൻസ് ടീച്ചർ വുഹാനിലെ വൈറസ് ഇവിടേക്കും വരുമെന്ന് എങ്ങനെ അറിഞ്ഞു? ദി ഗാർഡിയനിലും കൊച്ചുകേരളത്തിലെ ആരോഗ്യമന്ത്രിയുടെ വിജയമന്ത്രം തേടി അഭിമുഖം; തന്റെ പിൻഗാമിക്ക് കൈമാറുന്ന രഹസ്യം എന്തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

കോവിഡ് 19 ൽ നിന്നും കേരളത്തെ രക്ഷിച്ച 'റോക്ക് സ്റ്റാർ ഹെൽത്ത് മിനിസ്റ്റർ'; എങ്ങനെ ഇത് സാധിച്ചെടുത്തുവെന്ന് ലോറ സ്പിന്നിക്ക് അത്ഭുതം; കണ്ണട വച്ച മുൻ ഹയർസെക്കൻഡറി സയൻസ് ടീച്ചർ വുഹാനിലെ വൈറസ് ഇവിടേക്കും വരുമെന്ന് എങ്ങനെ അറിഞ്ഞു? ദി ഗാർഡിയനിലും കൊച്ചുകേരളത്തിലെ ആരോഗ്യമന്ത്രിയുടെ വിജയമന്ത്രം തേടി അഭിമുഖം; തന്റെ പിൻഗാമിക്ക് കൈമാറുന്ന രഹസ്യം എന്തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനുവരി 20 നാണ് ഓൺലൈനിൽ ആ വാർത്ത വായിച്ചത്. ചൈനയിൽ അപകടകാരിയായ പുതിയ വൈറസ് പരക്കുന്നു. ഉടൻ തന്റെ കീഴിലുള്ള ആരോഗ്യ വിദഗ്ധയെ ഫോൺചെയ്ത് ചോദിച്ചു:'അത് ഇവിടേക്കും വരുമോ? തീർച്ചയായും മാഡം എന്നായിരുന്നു മറുപടി. അപ്പോൾ മുതൽ തുടങ്ങിയ പ്രയത്‌നം ഇപ്പോഴും തുടരുന്നു. അതെ മന്ത്രി കെ.കെ.ശൈലജയുടെ കാര്യം തന്നെയാണ് പറയുന്നത്. ലോറ സ്പിന്നി ദി ഗാർഡിയനിൽ എഴുതിയ അഭിമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്. The coronavirus slayer! How Kerala's rock star health minister helped save it from Covid-19-ഇതാണ് തലക്കെട്ട്.കോവിഡിൽ നിന്ന് മൂന്നര കോടി ജനങ്ങളുടെ സംരക്ഷണം ടീച്ചർ ഏറ്റെടുത്ത കഥയാണ് ലോറ പറയുന്നത്. മെയ്14 നാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനുവരി 20 ലെ ആ സംഭാഷണത്തിന് ശേഷം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് ആകെ 524 കോവിഡ് കേസുകൾ. നാലുമരണങ്ങളും. സമൂഹ വ്യാപനവുമില്ല. കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉള്ള ബ്രിട്ടനിൽ 40,000 ത്തിലേറെ മരണവും, 10 ഇരട്ടിയിലേറെ ജനസംഖ്യയുള്ള യുഎസിൽ 82,000 ത്തിലേറെ മരണവും. രണ്ടുരാജ്യങ്ങളിലും കടുത്ത സമൂഹ വ്യാപനവും.63കാരിയായ മന്ത്രിയെ ശൈലജ ടീച്ചർ എന്നാണ് സ്‌നേഹപൂർവം ആളുകൾ വിളിക്കുന്നതെന്ന് ലോറ ഓർമിപ്പിക്കുന്നു. അടുത്ത ആഴ്ചകളിൽ മറ്റ് ചില ചെല്ലപ്പേരുകളും ടീച്ചറെ തേടി വന്നു. റോക്ക് സ്റ്റാർ ഹെൽത്ത് മിനിസ്റ്റർ അതിലൊന്നാണ്. കണ്ണട വച്ച ഈ സെക്കൻഡറി സ്‌കൂൾ സയൻസ് ടീച്ചർക്ക് കിട്ടിയ വിളിപ്പേരുകൾ കോവിഡ് നിയന്ത്രണത്തിൽ കാട്ടിയ കാര്യക്ഷമതയ്ക്കുള്ള ആദരവാണ് പ്രതിഫലിപ്പിക്കുന്നത്.

എങ്ങനെ ഇത് സാധിച്ചു?

ചൈനയിലെ പുതിയ വൈറസിനെ കുറിച്ച് വായിച്ചതിന്റെ മൂന്നാം നാളിനും കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിനും ഇടയിൽ ഷൈലജ ടീച്ചർ തന്റെ് റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ യോഗം വിളിച്ചു. അടുത്ത ദിവസം, ജനുവരി 24 ന് ടീം ഒരു കൺട്രോൾ റൂം സെറ്റ് ചെയ്തു. 14 ജില്ലകളിലും മെഡിക്കൽ ഓഫീസർമാർക്ക് സമാനരീതിയിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശവും നൽകി. ജനുവരി 27 ന് ആദ്യ കേസ് വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് കണ്ടുപിടിക്കുമ്പഴേക്കും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിൽ നിഷ്‌കർഷിക്കുന്ന ടെസ്റ്റ്, സമ്പർക്ക പട്ടിക തയ്യാറാക്കൽ, ക്വാറന്റൈൻ, പിന്തുണ ഇതിനെല്ലാമുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു.

ആദ്യഘട്ട രോഗനിയന്ത്രണം വിജയമായി എന്നുടീച്ചർ പറയുന്നു. എന്നാൽ, വൈറസിനെ പിടിച്ചാൽ കിട്ടില്ലല്ലോ. വെനീസിൽ നിന്നും വന്ന റാന്നിക്കാർ ആദ്യം രോഗം റിപ്പോർട്ട് ചെയ്യാതിരുന്നതും വ്യാപനമുണ്ടായതുമെല്ലാം ഗാർഡിയന്റെ അഭിമുഖത്തിൽ വിസ്തരിക്കുന്നത്.

കോവിഡിന് മുമ്പ് തന്നെ ഷൈലജ ടീച്ചർ സെലിബ്രിറ്റിയായിരുന്നു എന്ന് ഗാർഡിയൻ ലേഖിക പറയുന്നു. 2018 ലെ നിപ്പായുടെ വരവ്. ദ്രുതഗതിയിലുള്ള പ്രതികരണത്തിന് മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ട കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമം സന്ദർശിക്കാനും ധൈര്യം കാട്ടിയത് പ്രശംസ പിടിച്ചുപറ്റി. ( വൈറസ് സിനിമയിൽ തന്റെ കഥാപാത്രം ഏറെ ഭയപ്പാട് കാട്ടുന്നുണ്ട്. എന്നാൽ, തനിക്ക് ഒരിക്കലും ഭയം പുറത്തുകാണിക്കാൻ ആകുമായിരുന്നില്ല) ഗ്രാമീണർ ആകെ പരിഭ്രാന്ത്രിയിലായിുരന്നു. അവർ ഗ്രാമം വിടാൻ ഒരുങ്ങുകയായിരുന്നു. ഡോക്ടർമാർക്കൊപ്പം ഞാൻ പഞ്ചായത്ത് ഓഫീസിൽ ഒരുയോഗം വിളിച്ചു. പരിഭ്രാന്തരാകരുതെന്നും സ്ഥലം വിട്ടുപോകേണ്ട കാര്യമില്ലെന്നും വിശദീകരിച്ചു. നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ വൈറസ് പടരുകയുള്ളുവെന്ന് അവരെ മനസ്സിലാക്കാൻ ശ്രമിച്ചു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ ശാന്തരായി. പോകാനുള്ള പ്ലാൻ ഉപേക്ഷിക്കുകയും ചെയ്തു. നിപ്പയാണ് കോവിഡിനെ നേരിടാൻ ശൈലജ ടീച്ചരെ ഒരുക്കിയത്. വാക്‌സിൻ ഇല്ലാത്ത വൈറസുകളെ എങ്ങനെ നേരിടണമെന്ന പാഠം പഠിച്ചു.

കേരള മോഡൽ ആരോഗ്യ വികസനത്തെ കുറിച്ചും ശൈലജ ടീച്ചർ അഭിമുഖത്തിൽ വാചാലയാകുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സാക്ഷരതയും വലിയ തുണയായി. വീട്ടിൽ ഇരിക്കണമെന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാകും-ടീച്ചർ പറഞ്ഞു. കനത്ത രോഗബാധയുള്ള ഇടങ്ങളിൽ നിന്നുവരുന്ന പ്രവാസികളുടെ വരവ് വലിയ വെല്ലുവിളിയാണ്. പ്ലാൻ എയും ബിയും സിയുമുണ്ട്. ഏറ്റവും മോശം സാഹചര്യം ഉണ്ടായാൽ ഹോട്ടലുകളു., ഹോസ്റ്റലുകളും, കോൺഫറൻസ്് ഹാളുകളും അടക്കം 165,000 ബെഡുകൾ ഒരുക്കും. ഏറ്റവും വലിയ പരിമിതി മനുഷ്യവിഭവശേഷയായിരിക്കും, പ്രത്യേകിച്ച്, സമ്പർക്ക പട്ടിക തയ്യാറാക്കേണ്ടി വരുമ്പോൾ. സ്‌കൂൾ അദ്ധ്യാപകരെ ഇതിനായി പരിശീലിപ്പിച്ചുവരികയാണ്.

കോവിഡ് ഉടനെയൊന്നും വിട്ടുപോകുമെന്ന് കരുതുന്നില്ല ടീച്ചർ. തന്റെ പിൻഗാമിക്ക് എന്ത് രഹസ്യമാണ് കോവിഡിനെ നേരിടാൻ ടീച്ചർ കൈമാറുക എന്ന് ചോദിച്ചപ്പോൾ ടീച്ചർ മനോഹരമായി ചിരിച്ചു. ആ രഹസ്യം ഒരുരഹസ്യമല്ല. കൃത്യമായ പ്ലാനിങ് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP